Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PublicAccountability

Special

വൺവേ ലംഘനത്തിന് മർദ്ദനം: ബെംഗളൂരുവിൽ മലയാളി യുവാവിനെ മർദ്ദിച്ച ട്രാഫിക് കോൺസ്റ്റബിൾ സസ്‌പെൻഷനിൽ

ബെം​ഗ​ളൂ​രു​വി​ലെ തി​ര​ക്കേ​റി​യ റോ​ഡു​ക​ളി​ൽ ട്രാ​ഫി​ക് പോ​ലീ​സ് ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​ക​ൾ​ക്കി​ട​യി​ൽ അ​ര​ങ്ങേ​റു​ന്ന അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ പ​ല​പ്പോ​ഴും വാ​ർ​ത്ത​യാ​കാ​റു​ണ്ട്.

എ​ന്നാ​ൽ, സി​ൽ​ക്ക് ബോ​ർ​ഡ് ജം​ഗ്ഷ​നി​ൽ ന​ട​ന്ന ഒ​രു സം​ഭ​വം നി​യ​മ​പാ​ല​ക​രു​ടെ പെ​രു​മാ​റ്റ​ദൂ​ഷ്യ​ത്തെ​ക്കു​റി​ച്ചു​ള്ള ഗൗ​ര​വ​ക​ര​മാ​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് ഇ​പ്പോ​ൾ തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്.

വ​ൺ​വേ തെ​റ്റി​ച്ചു​വ​ന്ന യു​വാ​വി​നെ ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വീ​ണ്ടും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യ​ത്.

മ​ടി​വാ​ള ട്രാ​ഫി​ക് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ സി​ൽ​ക്ക് ബോ​ർ​ഡ് ഫ്ലൈ ​ഓ​വ​റി​ന് താ​ഴെ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് നാ​ട​കീ​യ​മാ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

മ​ല​യാ​ളി​യാ​യ നി​തേ​ഷ് എ​ന്ന യു​വാ​വ് സു​ഹൃ​ത്തി​നൊ​പ്പം ബൈ​ക്കി​ൽ വ​ൺ​വേ ലം​ഘി​ച്ച് എ​ത്തി​യ​ത് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന മ​ല്ലി​കാ​ർ​ജു​ന തെ​ലി എ​ന്ന ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ ത​ട​ഞ്ഞു.

നി​യ​മ​ലം​ഘ​ന​ത്തി​ന് സ്പോ​ട്ട് ഫൈ​ൻ അ​ട​യ്ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും, വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു​നി​ർ​ത്തി പി​ഴ ഈ​ടാ​ക്ക​രു​തെ​ന്ന ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മു​ൻ​പ​ത്തെ നി​ർ​ദ്ദേ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് നി​തേ​ഷ് ചോ​ദ്യം ഉ​ന്ന​യി​ച്ചു.

ഈ ​ത​ർ​ക്കം മു​റു​കു​ന്ന​തി​നി​ടെ പ്ര​കോ​പി​ത​നാ​യ കോ​ൺ​സ്റ്റ​ബി​ൾ ഹെ​ൽ​മ​റ്റ് ധ​രി​ച്ചി​രു​ന്ന യു​വാ​വി​ന്‍റെ മു​ഖ​ത്ത​ടി​ക്കു​ക​യാ​യി​രു​ന്നു. മ​ർ​ദ്ദ​ന​മേ​റ്റ ഉ​ട​നെ ഹെ​ൽ​മ​റ്റ് അ​ഴി​ച്ചു​മാ​റ്റി​യ നി​തേ​ഷ്, താ​ൻ എ​ന്ത് തെ​റ്റാ​ണ് ചെ​യ്ത​തെ​ന്നും എ​ന്തി​നാ​ണ് ത​ന്നെ ഉ​പ​ദ്ര​വി​ച്ച​തെ​ന്നും വി​ന​യ​ത്തോ​ടെ ചോ​ദി​ച്ചെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ൻ വീ​ണ്ടും കൈ​യേ​റ്റം ചെ​യ്തു.

ഇ​തോ​ടെ കാ​ര്യ​ങ്ങ​ൾ വ​ഷ​ളാ​കു​മെ​ന്നും ത​ന്നെ ത​ല്ല​രു​തെ​ന്നും യു​വാ​വ് പോ​ലീ​സു​കാ​ര​നോ​ട് ആ​വ​ർ​ത്തി​ച്ചു പ​റ​ഞ്ഞു. ഈ ​സ​മ​യം അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ, നി​തേ​ഷി​നെ ക്ര​മ​സ​മാ​ധാ​ന വി​ഭാ​ഗ​ത്തി​ന് കൈ​മാ​റാ​ൻ നി​ർ​ദ്ദേ​ശി​ക്കു​ക​യാ​ണ് ചെ​യ്ത​ത്.

യു​വാ​വി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് ഈ ​രം​ഗ​ങ്ങ​ളെ​ല്ലാം മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ​ത് പോ​ലീ​സി​ന്‍റെ അ​തി​ക്ര​മ​ത്തി​ന് കൃ​ത്യ​മാ​യ തെ​ളി​വാ​യി മാ​റി.

വീ​ഡി​യോ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യും പോ​ലീ​സി​ന്‍റെ 'ഗു​ണ്ടാ​ശൈ​ലി'​ക്കെ​തി​രെ ജ​ന​രോ​ഷം ഉ​യ​രു​ക​യും ചെ​യ്ത​തോ​ടെ ട്രാ​ഫി​ക് സൗ​ത്ത് ഡി​സി​പി ഗോ​പാ​ൽ എം. ​ബ്യാ​കോ​ഡ് ഇ​ട​പെ​ടു​ക​യും കു​റ്റ​ക്കാ​ര​നാ​യ കോ​ൺ​സ്റ്റ​ബി​ളി​നെ സ​ർ​വീ​സി​ൽ നി​ന്ന് സ​സ്‌​പെ​ൻ​ഡ് ചെ​യ്യു​ക​യും ചെ​യ്തു.

വ​ൺ​വേ ലം​ഘി​ച്ച​തി​ന് യു​വാ​വി​നെ​തി​രെ കേ​സെ​ടു​ത്ത് 500 രൂ​പ പി​ഴ ഈ​ടാ​ക്കി​യെ​ങ്കി​ലും, നി​യ​മം ലം​ഘി​ക്കു​ന്ന​വ​രെ ശി​ക്ഷി​ക്കാ​ൻ നി​യ​മ​പാ​ല​ക​ർ​ക്ക് അ​ധി​കാ​ര​മു​ണ്ടെ​ന്നും എ​ന്നാ​ൽ പൗ​ര​ന്മാ​രെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ക്കാ​ൻ ആ​ർ​ക്കും അ​വ​കാ​ശ​മി​ല്ലെ​ന്നു​മാ​ണ് ഈ ​സം​ഭ​വ​ത്തോ​ട് പൊ​തു​സ​മൂ​ഹം പ്ര​തി​ക​രി​ക്കു​ന്ന​ത്.

Latest News

Corehub Up