Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PublicAffairsCommission

നിർദേശം അംഗീകരിക്കാനാകില്ല: സീ​റോമ​ല​ബാ​ർ സ​ഭാ പ​ബ്ലി​ക് അ​ഫ​യേ​ഴ്സ് ക​മ്മീ​ഷ​ൻ

കൊ​​​​ച്ചി: എ​​​​യ്ഡ​​​​ഡ് സ്കൂ​​​​ളു​​​​ക​​​​ളി​​​​ലെ താ​​​​ത്കാ​​​​ലി​​​​ക, ദി​​​​വ​​​​സ​​​​വേ​​​​ത​​​​ന നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ൾ എം​​​​പ്ലോ​​​​യ്മെ​​​​ന്‍റ് എ​​​​ക്സ്ചേ​​​​ഞ്ച് മു​​​​ഖേ​​​​ന ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്ന പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ ഡ​​​​യ​​​​റ​​​​ക്‌​​​ട​​​റു​​​​ടെ നി​​​​ർ​​​​ദേ​​​​ശം അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്നു സീ​​​​റോ​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭ പ​​​​ബ്ലി​​​​ക് അ​​​​ഫ​​​​യേ​​​​ഴ്സ് ക​​​​മ്മീ​​​​ഷ​​​​ൻ.

ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യ ന്യൂ​​​​ന​​​​പ​​​​ക്ഷാ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്കു വി​​​​രു​​​​ദ്ധ​​​​മാ​​​​യ ഈ ​​​​നി​​​​ർ​​​​ദേ​​​​ശം മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റു​​​​ക​​​​ളു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളെ ഹ​​​​നി​​​​ക്കു​​​​ന്ന​​​​തും അ​​​​ങ്ങേ​​​​യ​​​​റ്റം പ്ര​​​​തി​​​​ഷേ​​​​ധാ​​​​ർ​​​​ഹ​​​​വു​​​​മാ​​​​ണ്.

ന്യൂ​​​​ന​​​​പ​​​​ക്ഷാ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളും മാ​​​​നേ​​​​ജ്മെ​​​​ന്‍റി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​സ്വാ​​​​ത​​​​ന്ത്ര്യ​​​​വും നി​​​​ഷേ​​​​ധി​​​​ക്കു​​​​ന്ന വി​​​​ധ​​​​ത്തി​​​​ലാ​​​​ണ് ഈ ​​​​തീ​​​​രു​​​​മാ​​​​നം. വി​​​​ഷ​​​​യ​​​​ത്തി​​​​ന്‍റെ ഗൗ​​​​ര​​​​വം ഉ​​​​ൾ​​​​ക്കൊ​​​​ണ്ട് പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ ഡ​​​​യ​​​​റ​​​​ക്‌​​​ട​​​റു​​​​ടെ തീ​​​​രു​​​​മാ​​​​ന​​​​വും അ​​​​നു​​​​ബ​​​​ന്ധ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും സ​​​​ർ​​​​ക്കാ​​​​ർ റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും സീ​​​​റോ​​​മ​​​​ല​​​​ബാ​​​​ർ പ​​​​ബ്ലി​​​​ക് അ​​​​ഫ​​​​യേ​​​​ഴ്സ് ക​​​​മ്മീ​​​​ഷ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

Latest News

Corehub Up