Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PublicAnger

യൂ​റോ​പ്പി​നെ അ​സ്വ​സ്ഥ​മാ​ക്കു​ന്ന ജ​ന​രോ​ഷം

വ്യ​​​​ത്യ​​​​സ്ത കാ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ൽ ആ​​​​രം​​​​ഭി​​​​ച്ച​​​​താ​​​​ണെ​​​​ങ്കി​​​​ലും യൂ​​​​റോ​​​​പ്പി​​​​ലു​​​​ട​​​​നീ​​​​ളം പ​​​​ട​​​​രു​​​​ന്ന ​പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ​​​​ക്കു പി​​​​ന്നി​​​​ൽ സാ​​​​മ്പ​​​​ത്തി​​​​ക അ​​​​സ്ഥി​​​​ര​​​​ത​​​​യും സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ളോ​​​​ടു​​​​ള്ള പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ അ​​​​തൃ​​​​പ്തി​​​​യു​​​​മാ​​​​ണ് വ്യ​​​​ക്ത​​​​മാ​​​​കു​​​​ന്ന​​​​ത്. അ​​​​ടി​​​​ച്ച​​​​മ​​​​ർ​​​​ത്ത​​​​ലു​​​​ക​​​​ൾ​​​കൊണ്ടു താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി അ​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ ത​​​​ട​​​​യാ​​​​ൻ സാ​​​​ധി​​​​ച്ചേ​​​​ക്കാ​​​​മെ​​​​ങ്കി​​​​ലും ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ​​​​ക്കു പ​​​​രി​​​​ഹാ​​​​രം കാ​​​​ണാ​​​​തെ ഈ ​​​​പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ​​​​ക്ക് ശ​​​​മ​​​​ന​​​​മു​​​​ണ്ടാ​​​​കി​​​​ല്ലെ​​​​ന്നാ​​​​ണ് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​പ്പെ​​​​ടു​​​​ന്ന​​​​ത്.

നി​​​​ത്യോ​​​​പ​​​​യോ​​​​ഗ സാ​​​​ധ​​​​ന​​​​ങ്ങ​​​​ളു​​​​ടെ വി​​​​ല​​​​ക്ക​​​​യ​​​​റ്റം, ഭ​​​​വ​​​​ന പ്ര​​​​തി​​​​സ​​​​ന്ധി, വി​​​​ദ്യാ​​​​ഭ്യാ​​​​സ മേ​​​​ഖ​​​​ല​​​​യി​​​​ലെ ചെ​​​​ല​​​​വു​​​​ക​​​​ൾ, ത​​​​ക​​​​രു​​​​ന്ന പൊ​​​​തു​​​​സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യ്‌​​​​ക്കെ​​​​തി​​​​രേ​​​യാ​​​ണു പ്ര​​​ക്ഷോ​​​ഭം. ഫ്രാ​​​​ൻ​​​​സി​​​​ൽ ഉ​​​​ട​​​​ലെ​​​​ടു​​​​ത്ത ശ​​​​ക്ത​​​​മാ​​​​യ പ്ര​​​​ക്ഷോ​​​​ഭ​​​​ങ്ങ​​​​ൾ സ്പെ​​​യി​​​ൻ, ഇ​​​​റ്റ​​​​ലി, ബെ​​​​ൽ​​​​ജി​​​​യം, പോ​​​​ർ​​​​ച്ചു​​​​ഗ​​​​ൽ തു​​​​ട​​​​ങ്ങി​​​​യ മ​​​​റ്റ് യൂ​​​​റോ​​​​പ്യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും പ​​​​ട​​​​ർ​​​​ന്നു​​​​പി​​​​ടി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഇ​​​​തി​​​​നി​​​​ടെ, ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന്‍റെ അ​​​​ഴി​​​​മ​​​​തി​​​​ക്കെ​​​​തി​​​​രേ​​​​യും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ രാ​​​​ജി​​​​യാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടും അ​​​​ൽ​​​​ബേ​​​​നി​​​​യ​​​​യി​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ശ​​​​ക്ത​​​​മാ​​​​യ പ്ര​​​​ക്ഷോ​​​​ഭ​​​​വും ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ട്.

ആ​​​​ദ്യം സ​​​​മാ​​​​ധാ​​​​ന​​​​പ​​​​ര​​​​മാ​​​​യി ആ​​​​രം​​​​ഭി​​​​ച്ച പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ പ​​​​ല​​​​യി​​​​ട​​​​ത്തും പൊ​​​ലി​​​​സു​​​​മാ​​​​യു​​​​ള്ള ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ലേ​​​​ക്കും അ​​​​ക്ര​​​​മ​​​സം​​​​ഭ​​​​വ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും വ​​​​ഴി​​​​തിരിഞ്ഞിരി​​​ക്കു​​​ന്നു.

ഫ്രാ​​​​ൻ​​​​സി​​​​ൽ അ​​​​ക്ര​​​​മ​​​​സ്വ​​​​ഭാ​​​​വം പ്രാ​​​​പി​​​​ച്ച് പ്ര​​​​ക്ഷോ​​​​ഭം

വി​​​​ദ്യാ​​​​ഭ്യാ​​​​സ ബ​​​​ജ​​​​റ്റി​​​​ലെ വെ​​​​ട്ടി​​​​ക്കു​​​​റ​​​​യ്ക്ക​​​​ലു​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ച്ച പ്ര​​​​തി​​​​ഷേ​​​​ധ​​​​മാ​​​​ണ് ഫ്രാ​​​​ൻ​​​​സി​​​​ൽ വ​​​​ൻ ജ​​​​ന​​​​കീ​​​​യ പ്ര​​​​ക്ഷോ​​​​ഭ​​​​മാ​​​​യി മാ​​​​റി​​​​യ​​​​ത്. വി​​​​ല​​​​ക്ക​​​​യ​​​​റ്റ​​​​വും ജീ​​​​വ​​​​ത​​​​ച്ചെ​​​​ല​​​​വു​​​​ക​​​​ളും കാ​​​​ര​​​​ണം വ​​​​ല​​​​യു​​​​ന്ന സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രും തൊ​​​​ഴി​​​​ലാ​​​​ളി യൂ​​​​ണി​​​​യ​​​​നു​​​​ക​​​​ളും പ്ര​​​​ക്ഷോ​​​​ഭ​​​​ത്തി​​​​ൽ പ​​​​ങ്കു​​​​ചേ​​​​ർ​​​​ന്ന​​​​തോ​​​​ടെ ശ​​​നി​​​യാ​​​ഴ്ച​​​യും ഞാ​​​യ​​​റാ​​​ഴ്ച​​​യും രാ​​​​ജ്യ​​​​വ്യാ​​​​പ​​​​ക​​​​മാ​​​​യി അ​​ഞ്ച​​ര ല​​​​ക്ഷ​​​​ത്തോ​​​​ളം ആ​​​​ളു​​​​ക​​​​ൾ തെ​​​​രു​​​​വി​​​​ലി​​​​റ​​​​ങ്ങി. ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ പാ​​​​രീ​​​​സി​​​​ൽ മാ​​​​ത്രം ഒ​​​​രു ല​​​​ക്ഷ​​​​ത്തി​​​​ല​​​​ധി​​​​കം പേ​​​​ർ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

സ​​​​മാ​​​​ധാ​​​​ന​​​​പ​​​​ര​​​​മാ​​​​യ പ്ര​​​​ക​​​​ട​​​​ന​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ ക​​​​ട​​​​ക​​​​ൾ കൊ​​​​ള്ള​​​​യ​​​​ടി​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യും പൊ​​​​തു​​​​മു​​​​ത​​​​ലു​​​​ക​​​​ൾ​​​​ക്ക് തീ​​​​യി​​​​ടു​​​​ക​​​​യും ചെ​​​​യ്തു. ലി​​​​മോ​​​​ഗെ​​​​സി​​​​ലെ ടൗ​​​​ൺ ഹാ​​​​ളി​​​​ന്‍റെ ക്ലോ​​​​ക്ക് ട​​​​വ​​​​ർ തീ​​​​പി​​​​ടി​​​​ത്ത​​​​ത്തി​​​​ൽ പൂ​​​​ർ​​​​ണ​​​​മാ​​​​യി ന​​​​ശി​​​​ച്ചു. ഫ്ര​​​​ഞ്ച് ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ ക​​​​ണ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് ഇ​​​​തു​​​​വ​​​​രെ 2,400ഓ​​​​ളം പേ​​​​രെ പൊ​​​​ലി​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്യു​​​​ക​​​​യും ആ​​​​യി​​​​ര​​​​ത്തോ​​​​ളം പൊ​​​​ലി​​​​സു​​​​കാ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യി ന​​​ട​​​ന്ന പ്ര​​​ക്ഷോ​​​ഭം തീ​​​വ്ര​​​വാ​​​ദ​​​സം​​​ഘ​​​ട​​​ന​​​ക​​​ളും വി​​​ധ്വം​​​സ​​​ക ശ​​​ക്തി​​​ക​​​ളും മു​​​ത​​​ലെ​​​ടു​​​ക്കു​​​ന്ന​​​താ​​​യി തെ​​​ളി​​​വു​​​ക​​​ൾ നി​​​ര​​​ത്തി സ​​​ർ​​​ക്കാ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ പൊ​​​​തു ക​​​​ടം ജി​​​ഡി​​​പി​​​യു​​​​ടെ 119 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ലേ​​​​ക്ക് ഉ​​​​യ​​​​ർ​​​​ന്ന പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ, ബ​​​​ജ​​​​റ്റി​​​​ൽ വ​​​​രു​​​​ത്താ​​​​ൻ പോ​​​​കു​​​​ന്ന വെ​​​​ട്ടി​​​​ക്കു​​​​റ​​​​യ്ക്ക​​​​ലു​​​​ക​​​​ൾ സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രെ കൂ​​​​ടു​​​​ത​​​​ൽ ദു​​​​രി​​​​ത​​​​ത്തി​​​​ലാ​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​ക്ഷോ​​​​ഭ​​​​ക​​​​രു​​​​ടെ ഭ​​​​യം.

2018ൽ ​​​​ഇ​​​​ന്ധ​​​​ന നി​​​​കു​​​​തി​​​​ക്കെ​​​​തി​​​​രേ രം​​​​ഗ​​​​ത്തു​​​​വ​​​​ന്ന ‘യ​​​​ല്ലോ വെ​​​​സ്റ്റ്’ പ്ര​​​​സ്ഥാ​​​​ന​​​​ത്തി​​​ന്‍റെ സാ​​​​ന്നി​​​​ധ്യ​​​​വും നി​​​​ല​​​​വി​​​​ലെ പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​ക​​​​ട​​​​മാ​​​​ണ്.
ഇ​​​​റ്റ​​​​ലി​​​​യി​​​​ലും ബെ​​​​ൽ​​​​ജി​​​​യ​​​​ത്തി​​​​ലും പൊ​​​​ലി​​​​സു​​​​മാ​​​​യി ഏ​​​​റ്റു​​​​മു​​​​ട്ട​​​​ൽ
ഇ​​​​റ്റ​​​​ലി​​​​യി​​​​ലെ മി​​​​ലാ​​​​ൻ, ബൊ​​​​ളോ​​​ഞ്ഞ, ബ്രെ​​​​സി​​​​യ, ബെ​​​​ർ​​​​ഗാ​​​​മോ, ടൂ​​​​റി​​​​ൻ എ​​​​ന്നീ ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ൽ ശ​​​​നി, ഞാ​​​​യ​​​​ർ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​ക്ഷോ​​​​ഭ​​​​ക​​​​ർ തെ​​​​രു​​​​വി​​​​ലി​​​​റ​​​​ങ്ങി. മി​​​​ലാ​​​​നി​​​​ൽ മാ​​​​സ്ക് ധ​​​​രി​​​​ച്ചെ​​​​ത്തി​​​​യ പ്ര​​​​ക്ഷോ​​​​ഭ​​​​ക​​​​ർ ക​​​​ട​​​​ക​​​​ളു​​​​ടെ ചി​​​​ല്ലു​​​​ക​​​​ൾ ത​​​​ക​​​​ർ​​​​ക്കു​​​​ക​​​​യും മാ​​​​ലി​​​​ന്യ​​​​ക്കൂ​​​​മ്പാ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് തീ​​​​യി​​​​ടു​​​​ക​​​​യും ചെ​​​​യ്തു. പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​രെ പി​​​​രി​​​​ച്ചു​​​​വി​​​​ടാ​​​​ൻ പൊ​​​ലി​​​​സ് ക​​​​ണ്ണീ​​​​ർ​​​​വാ​​​​ത​​​​ക​​​​വും ജ​​​​ല​​​​പീ​​​​ര​​​​ങ്കി​​​​യും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ നി​​​​ര​​​​വ​​​​ധി പേ​​​​ർ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യി​​​​ട്ടു​​​​ണ്ട്. സാ​​​​ഹ​​​​ച​​​​ര്യം വി​​​​ല​​​​യി​​​​രു​​​​ത്താ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ജോ​​​​ർ​​​​ജി​​​​യ മെ​​​​ലോ​​​​ണി അ​​​​ടി​​​​യ​​​​ന്ത​​​​ര യോ​​​​ഗം വി​​​​ളി​​​​ച്ചു​​​​ചേ​​​​ർ​​​​ത്തു.

ബെ​​​​ൽ​​​​ജി​​​​യ​​​​ത്തി​​​​ൽ ഉ​​​​ന്ന​​​​ത​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ മേ​​​​ഖ​​​​ല​​​​യി​​​​ലെ ചെ​​​​ല​​​​വു​​​​ക​​​​ൾ വ​​​​ർ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​നെ​​​​തി​​​​രേ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​ണ് പ്ര​​​​ധാ​​​​ന​​​​മാ​​​​യും പ്ര​​​​തി​​​​ഷേ​​​​ധി​​​​ക്കു​​​​ന്ന​​​​ത്. ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ബ്ര​​​​സ​​​​ൽ​​​​സി​​​​ലും ലീ​​​​ജ് ന​​​​ഗ​​​​ര​​​​ത്തി​​​​ലും ന​​​​ട​​​​ന്ന പ്ര​​​​ക​​​​ട​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു​​​നേ​​​രേ പൊ​​​​ലി​​​സ് ജ​​​​ല​​​​പീ​​​​ര​​​​ങ്കി​​​​യും ക​​​​ണ്ണീ​​​​ർ​​​​വാ​​​​ത​​​​ക​​​​വും പ്ര​​​​യോ​​​​ഗി​​​​ച്ചു.

ഭ​​​​വ​​​​ന പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ൽ ക​​​​ത്തി​​​​യ​​​​മ​​​​ർ​​​​ന്ന് പോ​​​​ർ​​​​ച്ചു​​​​ഗ​​​​ലും സ്പെ​​​യി​​​നും

പോ​​​​ർ​​​​ച്ചു​​​​ഗ​​​​ൽ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ലി​​​​സ്ബ​​​​ണി​​​​ൽ പ​​​​തി​​​​നാ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​ന് ആ​​​​ളു​​​​ക​​​​ളാ​​​​ണ് ജീ​​​​വി​​​​ത​​​​ച്ചെ​​​​ല​​​​വി​​​​നും ഭ​​​​വ​​​​ന പ്ര​​​​തി​​​​സ​​​​ന്ധി​​​​ക്കു​​​​മെ​​​​തി​​​​രേ തെ​​​​രു​​​​വി​​​​ലി​​​​റ​​​​ങ്ങി​​​​യ​​​​ത്. 2017ന് ​​​​ശേ​​​​ഷം രാ​​​​ജ്യ​​​​ത്ത് വീ​​​​ടു​​​​ക​​​​ളു​​​​ടെ വി​​​​ല ഇ​​​​ര​​​​ട്ടി​​​​യി​​​​ല​​​​ധി​​​​ക​​​​മാ​​​​യി ഉ​​​​യ​​​​ർ​​​​ന്നു. വാ​​​​ട​​​​ക നി​​​​ര​​​​ക്കി​​​​ലും വ​​​​ൻ വ​​​​ർ​​​​ധ​​​​ന​​​​വാ​​​​ണു​​​​ണ്ടാ​​​​യി​​​​ട്ടു​​​​ള്ള​​​​ത്. വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വും വാ​​​​ട​​​​ക​​​​യ്ക്കും ഭ​​​​ക്ഷ​​​​ണ​​​​ത്തി​​​​നും ഇ​​​​ന്ധ​​​​ന​​​​ത്തി​​​​നു​​​​മാ​​​​യി ചെ​​​​ല​​​​വ​​​​ഴി​​​​ക്കേ​​​​ണ്ടി​​​വ​​​​രു​​​​ന്ന​​​​ത് ജീ​​​​വി​​​​തം ദുഃ​​​സ​​​​ഹ​​​​മാ​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന് പ്ര​​​​ക്ഷോ​​​​ഭ​​​​ക​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ക്കു​​​​ന്നു. സെ​​​​പ്റ്റം​​​​ബ​​​​റി​​​​ൽ രാ​​​​ജ്യ​​​​ത്തെ പ​​​​ണ​​​​പ്പെ​​​​രു​​​​പ്പം 3.6 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി ഉ​​​​യ​​​​ർ​​​​ന്നി​​​​രു​​​​ന്നു.

വാ​​​​​ട​​​​​ക ​കൂ​​​​ട്ടു​​​​ന്ന​​​​തി​​​​നും ഒ​​​​​ഴി​​​​​പ്പി​​​​​ക്ക​​​​​ലു​​​​​ക​​​​​ൾ​​​​​ക്കു​​​​​മെ​​​​​തി​​​​​രേ ശ​​​​​ക്ത​​​​​മാ​​​​​യ നി​​​​​യ​​​​​മ​​​​​നി​​​​​ർ​​​​​മാ​​​​​ണം ന​​​​​ട​​​​​ത്താ​​​​​ൻ സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നു സാ​​​​​ധി​​​​​ക്കാ​​​​​ത്ത​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നാ​​​ണു സ്പെ​​​​​യി​​​​​നി​​​​​ൽ പ്ര​​​​​തി​​​​​ഷേ​​​​​ധം പൊ​​​ട്ടി​​​പ്പു​​​റ​​​പ്പെ​​​ട്ട​​​ത്. മാ​​​​​ഡ്രി​​​​​ഡ്, വ​​​​​ല​​​​​ൻ​​​​​സി​​​​​യ, ബാ​​​​​ഴ്‌​​​​​സ​​​​​ലോ​​​​​ണ ഉ​​​​​ൾ​​​​​പ്പ​​​​​ടെ​​​​​യു​​​​​ള്ള പ്ര​​​​​ധാ​​​​​ന ന​​​​​ഗ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ അ​​​​​ര​​​​​ല​​​​​ക്ഷ​​​​​ത്തോ​​​​​ളം ആ​​​​​ളു​​​​​ക​​​​​ൾ പ​​​​​ങ്കെ​​​​​ടു​​​​​ത്ത 50ഓ​​​​​ളം മാ​​​​​ർ​​​​​ച്ചു​​​​​ക​​​​​ളാ​​​​​ണ് ന​​​​​ട​​​​​ന്ന​​​​​ത്.

വാ​​​​​ട​​​​​ക വ​​​​​ർ​​​​​ധ​​​​​ന​​​ താ​​​​​ങ്ങാ​​​​​നാ​​​​​കാ​​​​​ത്ത​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ക​​​​​ഴി​​​​​ഞ്ഞ മാ​​​​​സം 87 വ​​​​​യ​​​​​സു​​​​​ള്ള മാ​​​​​രി​​​​​കാ​​​​​ർ​​​​​മെ​​​​​ൻ അ​​​​​ബാ​​​​​സ്ക​​​​​ൽ എ​​​​​ന്ന വൃ​​​​​ദ്ധ​​​​​യെ വ​​​​​സ​​​​​തി​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് ഒ​​​​​ഴി​​​​​പ്പി​​​​​ച്ച​​​​​താ​​​​​ണ് രാ​​​​​ജ്യ​​​​​ത്തു​​​​​ട​​​​​നീ​​​​​ളം ജ​​​​​ന​​​​​രോ​​​​​ഷം ആ​​​​​ളി​​​​​ക്ക​​​​​ത്തി​​​​​ച്ച​​​​​ത്. പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​ങ്ങ​​​​​ൾ ത​​​​​ണു​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി പെ​​​​​ദ്രോ സാ​​​​​ഞ്ച​​​​​സി​​​​​ന്‍റെ ന്യൂ​​​​​ന​​​​​പ​​​​​ക്ഷ സ​​​​​ഖ്യ സ​​​​​ർ​​​​​ക്കാ​​​​​ർ പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റി​​​​​ൽ അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ച്ച അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര നി​​​​​യ​​​​​മ​​​​​നി​​​​​ർ​​​​​മാ​​​​​ണ നി​​​​​ർ​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ൾ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടു. പ്ര​​​​​തി​​​​​പ​​​​​ക്ഷ ക​​​​​ക്ഷി​​​​​ക​​​​​ളാ​​​​​യ പീ​​​​​പ്പി​​​​​ൾ​​​​​സ് പാ​​​​​ർ​​​​​ട്ടി​​​​​യും വോ​​​​​ക്സും കൂ​​​​​ടാ​​​​​തെ കാ​​​​​റ്റ​​​​​ല​​​​​ൻ പ്രാ​​​​​ദേ​​​​​ശി​​​​​ക​​​​​ക​​​​​ക്ഷി​​​​​യാ​​​​​യ ‘ടു​​​​​ഗെ​​​​​ദ​​​​​ർ ഫോ​​​​​ർ കാ​​​​​റ്റ​​​​​ലോ​​​​​ണി​​​​​യ’യും ബി​​​​​ല്ലി​​​​​നെ​​​​​തി​​​​​രേ വോ​​​​​ട്ട് ചെ​​​​​യ്ത​​​​​തോ​​​​​ടെ​​​​​യാ​​​​​ണു പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി​​​​​ക്ക് തി​​​​​രി​​​​​ച്ച​​​​​ടി​​​​​യു​​​​​ണ്ടാ​​​​​യ​​​​​ത്.

പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റി​​​​​ലെ പ​​​​​രാ​​​​​ജ​​​​​യ​​​​​ത്തോ​​​​​ടെ അ​​​​​ടു​​​​​ത്ത വേ​​​​​ന​​​​​ൽ​​​​​ക്കാ​​​​​ല​​​​​ത്ത് ന​​​​​ട​​​​​ക്കേ​​​​​ണ്ട പൊ​​​​​തു​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് നേ​​​​​ര​​​​​ത്തേ​​​​​യാ​​​​​ക്കി അ​​​ടു​​​ത്ത​​​മാ​​​സം 29ന് ​​​പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

സ്പെ​​​​​യി​​​​​നി​​​​​ൽ നി​​​​​ല​​​​​വി​​​​​ൽ ഏ​​ഴു ല​​ക്ഷം വീ​​​​​ടു​​​​​ക​​​​​ളു​​​​​ടെ കു​​​​​റ​​​​​വു​​​​​ണ്ടെ​​​​​ന്നാ​​​​​ണ് ബാ​​​​​ങ്ക് ഓ​​​​​ഫ് സ്പെ​​​​​യി​​​​​നി​​​​​ന്‍റെ ക​​​​​ണ​​​​​ക്ക്. ക​​​​​ഴി​​​​​ഞ്ഞ ഒ​​​​​രു വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നി​​​​​ടെ വീ​​​​​ടു​​​​​ക​​​​​ളു​​​​​ടെ വി​​​​​ല 12.2 ശ​​​​​ത​​​​​മാ​​​​​ന​​​​​വും വാ​​​​​ട​​​​​ക​​​​​നി​​​​​ര​​​​​ക്ക് ശ​​​​​രാ​​​​​ശ​​​​​രി 8.5 ശ​​​​​ത​​​​​മാ​​​​​ന​​​​​വും വ​​​​​ർ​​​​​ധി​​​​​ച്ചു.

ബാ​​​​​ഴ്‌​​​​​സ​​​​​ലോ​​​​​ണ​​​​​യി​​​​​ലും മാ​​​​​ഡ്രി​​​​​ഡി​​​​​ലു​​​​​മാ​​​​​ണ് ഏ​​​​​റ്റ​​​​​വും ഉ​​​​​യ​​​​​ർ​​​​​ന്ന വാ​​​​​ട​​​​​ക​​​​​നി​​​​​ര​​​​​ക്കു​​​​​ള്ള​​​​​ത്. മാ​​​​​ഡ്രി​​​​​ഡി​​​​​ൽ ഒ​​​​​റ്റ മു​​​​​റി അ​​​​​പ്പാ​​​​​ർ​​​​​ട്ട്മെ​​​​​ന്‍റി​​​​​ന് 72,000 മു​​​​​ത​​​​​ൽ ഒ​​​​​രു ല​​​​​ക്ഷം രൂ​​​​​പ വ​​​​​രെ​​​​​യാ​​​​​ണു പ്ര​​​​​തി​​​​​മാ​​​​​സ വാ​​​​​ട​​​​​ക.

ഭ​​​​ര​​​​ണ​​​​മാ​​​​റ്റം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് അ​​​​ൽ​​​​ബേ​​​​നി​​​​യ

മ​​​​റ്റു യൂ​​​​റോ​​​​പ്യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യി അ​​​​ൽ​​​​ബേ​​​​നി​​​​യ​​​​യി​​​​ൽ രാ​​​​ഷ്‌‌​​​ട്രീ​​​​യ​​​​പ​​​​ര​​​​മാ​​​​യ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ ഉ​​​​ന്ന​​​​യി​​​​ച്ചാ​​​​ണ് പ്ര​​​​തി​​​​ഷേ​​​​ധം ശ​​​​ക്ത​​​​മാ​​​​കു​​​​ന്ന​​​​ത്. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി എ​​​​ഡി രാ​​​​മ രാ​​​​ജി​​​​വ​​​യ്​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​ക്ഷോ​​​​ഭ​​​​ക​​​​രു​​​​ടെ പ്ര​​​​ധാ​​​​ന ആ​​​​വ​​​​ശ്യം.

ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ലെ അ​​​​ഴി​​​​മ​​​​തി, തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്മ, ത​​​​ക​​​​രു​​​​ന്ന വി​​​​ദ്യാ​​​​ഭ്യാ​​​​സ നി​​​​ല​​​​വാ​​​​രം എ​​​​ന്നി​​​​വ​​​​യ്ക്കെ​​​​തി​​​​രേ അ​​​​ൽ​​​​ബേ​​​​നി​​​​യ​​​​ൻ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ടി​​​​റാ​​​​ന​​​​യി​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ ആ​​​​റാം ദി​​​​വ​​​​സ​​​​വും വ​​​​ൻ പ്ര​​​​തി​​​​ഷേ​​​​ധം ന​​​​ട​​​​ന്നു. എ​​​​ന്നാ​​​​ൽ രാ​​​​ജി ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി എ​​​​ഡി രാ​​​​മ ത​​​​ള്ളി.

Latest News

Corehub Up