Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PublicUtilities

നി​​​​യ​​​​മ​​​​ന ന​​​​ട​​​​പ​​​​ടി ച​​​​ട്ട​​​​വി​​​​രു​​​​ദ്ധ​​​​മെ​​​​ന്ന് പൊ​​​​തു​​​​ഭ​​​​ര​​​​ണ​​​​ വ​​​​കു​​​​പ്പ്; കെ​എ​എ​സ് നി​യ​മ​നം വീ​ണ്ടും കു​രു​ക്കി​ൽ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ക്രൈം​​​​ബ്രാ​​​​ഞ്ച് അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ കേ​​​​ര​​​​ള അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റീ​​​​വ് സ​​​​ർ​​​​വീ​​​​സ് (കെ​​​​എ​​​​എ​​​​സ്) നി​​​​യ​​​​മ​​​​നം വീ​​​​ണ്ടും കു​​​​രു​​​​ക്കി​​​​ലേ​​​​ക്ക്. കെ​​​​എ​​​​എ​​​​സ് ര​​​​ണ്ടാം​​​​ഘ​​​​ട്ട നി​​​​യ​​​​മ​​​​ന ന​​​​ട​​​​പ​​​​ടി ച​​​​ട്ട​​​​വി​​​​രു​​​​ദ്ധ​​​​മെ​​​​ന്ന് പൊ​​​​തു​​​​ഭ​​​​ര​​​​ണ വ​​​​കു​​​​പ്പി​​​​ന്‍റെ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ ക​​​​ണ്ടെ​​​​ത്തി. വ്യാ​​​​ജ​​​​മാ​​​​യി സൃ​​​​ഷ്ടി​​​​ച്ച ഒ​​​​ഴി​​​​വു​​​​ക​​​​ളാ​​​​ണ് പി​​​​എ​​​​സ്‌​​​​സി​​​​ക്ക് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത​​​​തെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്കു സ​​​​മ​​​​ർ​​​​പ്പി​​​​ച്ച റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കാ​​​​യി സം​​​​വ​​​​ര​​​​ണം ചെ​​​​യ്ത ര​​​​ണ്ടും മൂ​​​​ന്നും സ്ട്രീ​​​​മു​​​​ക​​​​ളി​​​​ൽ ഒ​​​​ഴി​​​​വു​​​​ക​​​​ൾ നി​​​​ല​​​​വി​​​​ൽ ഇ​​​​ല്ലാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ റാ​​​​ങ്ക് പ​​​​ട്ടി​​​​ക റ​​​​ദ്ദാ​​​​ക്കാ​​​​ൻ പി​​​​എ​​​​സ്‌​​​​സി​​​​യോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട​​​​ണം. നി​​​​ല​​​​വി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​വ​​​​ർ​​​​ക്ക് ഡെ​​​​പ്യൂ​​​​ട്ടേ​​​​ഷ​​​​ൻ നി​​​​യ​​​​മ​​​​നം ന​​​​ൽ​​​​കി​​​​യ​​​​തു മൂ​​​​ല​​​​മാ​​​​ണ് മ​​​​റ്റു ര​​​​ണ്ട് ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ടാ​​​​യ​​​​ത്.

ഇ​​​​തു സ്ഥി​​​​രം ഒ​​​​ഴി​​​​വാ​​​​യി ക​​​​ണ​​​​ക്കാ​​​​ക്കാ​​​​നാ​​​​വി​​​​ല്ല. മു​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ സ്വ​​​​ന്തം രാ​​​​ഷ‌്ട്രീ​​​​യ അ​​​​നു​​​​ഭാ​​​​വി​​​​ക​​​​ളെ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ ത​​​​ല​​​​പ്പ​​​​ത്തു കൊ​​​​ണ്ടു​​​​വ​​​​രാ​​​​നാ​​​​യി ഇ​​​​ല്ലാ​​​​ത്ത ഒ​​​​ഴി​​​​വു​​​​ക​​​​ൾ പി​​​​എ​​​​സ്‌​​​​സി​​​​ക്ക് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. അ​​​​തി​​​​നാ​​​​യി ധൃ​​​​തി​​​​പി​​​​ടി​​​​ച്ചു നി​​​​യ​​​​മ​​​​ന ന​​​​ട​​​​പ​​​​ടി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി. പി​​​​എ​​​​സ്‌​​​​സി​​​​ക്ക് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത മൂ​​​​ന്ന് ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ൽ ര​​​​ണ്ടെ​​​​ണ്ണം സാ​​​​ധു​​​​വാ​​​​യി​​​​രു​​​​ന്നി​​​​ല്ല. 31 പ്ര​​​​തീ​​​​ക്ഷി​​​​ത ഒ​​​​ഴി​​​​വു​​​​ക​​​​ൾ ക​​​​ണ​​​​ക്കാ​​​​ക്കി​​​​യി​​​​രു​​​​ന്ന​​​​ത് ഡെ​​​​പ്യൂ​​​​ട്ടേ​​​​ഷ​​​​ൻ റി​​​​സ​​​​ർ​​​​വ് എ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​ണ്. അ​​​​ത് കെ​​​​എ​​​​എ​​​​സ് നി​​​​യ​​​​മ​​​​ന​​​​ത്തി​​​​നു​​​​ള്ള വി​​​​ശേ​​​​ഷാ​​​​ൽ ച​​​​ട്ട​​​​ങ്ങ​​​​ൾ​​​​ക്കു വി​​​​രു​​​​ദ്ധ​​​​മാ​​​​ണ്.

കെ​​​​എ​​​​എ​​​​സി​​​​ലെ 30 ശ​​​​ത​​​​മാ​​​​നം ത​​​​സ്തി​​​​ക ഓ​​​​ൾ ഇ​​​​ന്ത്യ സ​​​​ർ​​​​വീ​​​​സ് മാ​​​​തൃ​​​​ക​​​​യി​​​​ൽ ഡെ​​​​പ്യൂ​​​​ട്ടേ​​​​ഷ​​​​ൻ റി​​​​സ​​​​ർ​​​​വാ​​​​യി രൂ​​​​പീ​​​​ക​​​​രി​​​​ക്കാ​​​​ൻ 2023 ജൂ​​​​ണ്‍ അ​​​​ഞ്ചി​​​​ന് അ​​​​ന്ന​​​​ത്തെ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന യോ​​​​ഗം തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി, പൊ​​​​തു​​​​ഭ​​​​ര​​​​ണ സെ​​​​ക്ര​​​​ട്ട​​​​റി എ​​​​ന്നി​​​​വ​​​​ർ ഈ ​​​​യോ​​​​ഗ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തി​​​​രു​​​​ന്നു. തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ​​​​ക്ക് സെ​​​​ക്ര​​​​ട്ട​​​​റി​​​​ത​​​​ല സ​​​​മി​​​​തി​​​​യെ​​​​യും ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി.

ഏ​​​​തൊ​​​​ക്കെ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലെ ത​​​​സ്തി​​​​ക​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ണ് റി​​​​സ​​​​ർ​​​​വ് രൂ​​​​പീ​​​​ക​​​​രി​​​​ക്കേ​​​​ണ്ട​​​​തെ​​​​ന്ന് പ​​​​ഠ​​​​ന​​​​മൊ​​​​ന്നും ന​​​​ട​​​​ത്താ​​​​തെ​​​​യാ​​​​യി​​​​രു​​​​ന്നു ഇ​​​​ത്. ഈ ​​​​യോ​​​​ഗ​​​​ത്തി​​​​ന് മു​​​​ൻ​​​​പുത​​​​ന്നെ ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ 31 ഒ​​​​ഴി​​​​വു​​​​ക​​​​ൾ ഭാ​​​​വി​​​​യി​​​​ൽ ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന് പി​​​​എ​​​​സ്‌​​​​സി​​​​യെ അ​​​​റി​​​​യി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ സാ​​​​ന്പ​​​​ത്തി​​​​ക ബാ​​​​ധ്യ​​​​ത പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​തെ​​​​യാ​​​​യി​​​​രു​​​​ന്നു ഇ​​​​തെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു.

Latest News

Corehub Up