Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PublicVigilanceCommittees

ഓപ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ഇ​നി വാ​ർ​ഡു​ക​ളി​ലേ​ക്ക്; ത​ദ്ദേ​ശത​ല​ത്തി​ൽ ജ​ന​ജാ​ഗ്ര​താ സ​മി​തി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ല​ഹ​രി മാ​ഫി​യ​ക്കെ​തി​രാ​യ ഓ​പ​റേ​ഷ​ൻ തൂ​ഫാ​ൻ ര​ണ്ടാം​ഘ​ട്ട ന​ട​പ​ടി​ക​ൾ താ​ഴേ​ത്ത​ട്ടി​ലേ​ക്കു വ്യാ​പി​പ്പി​ക്കു​ന്നു. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് തൂ​ഫാ​ൻ ജ​ന​ജാ​ഗ്ര​താ സ​മി​തി​ക​ൾ രൂ​പീ​ക​രി​ക്കു​ക​യും ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം വാ​ർ​ഡ് ത​ല​ത്തി​ലേ​ക്കു വ്യാ​പി​പ്പി​ക്കു​ക​യു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ആ​ഭ്യ​ന്ത​രമ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ജ​ന​പ്ര​തി​നി​ധി​ക​ൾ, കു​ടും​ബ​ശ്രീ, ആ​ശാ ​പ്ര​വ​ർ​ത്ത​ക​ർ, ഹ​രി​ത​ക​ർ​മ സേ​ന, യു​വ​ജ​ന​സം​ഘ​ട​ന​ക​ൾ, റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന​താ​ണ് തൂ​ഫാ​ൻ ജ​ന​ജാ​ഗ്ര​താ സ​മി​തി. പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു മു​ൻ​ഗ​ണ​ന ന​ൽ​കി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​കും ര​ണ്ടാം​ഘ​ട്ടം ന​ട​പ്പാ​ക്കു​ക.

ല​ഹ​രിവി​ത​ര​ണ​ത്തി​ന്‍റെ തോ​ത് കു​റ​ച്ച​തി​നൊ​പ്പം ഡി​മാ​ൻ​ഡ് കു​റ​യ്ക്കു​ക​യാ​ണ് അ​ടു​ത്ത ല​ക്ഷ്യം. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​നി​ലൂ​ടെ സം​സ്ഥാ​ന​ത്തേ​ക്കു​ള്ള ല​ഹ​രിവി​ത​ര​ണ​ത്തി​ൽ 20 മു​ത​ൽ 30 ശ​ത​മാ​നം വ​രെ കു​റ​വു​വ​ന്നു. ആ​രോ​ഗ്യ​വ​കു​പ്പു​മാ​യി ചേ​ർ​ന്ന് ന​ട​പ്പാ​ക്കു​ന്ന തൂ​ഫാ​ൻ കെ​യ​റി​ൽ സം​സ്ഥാ​ന​ത്തെ 35ഓ​ളം പ്ര​ധാ​ന​പ്പെ​ട്ട ആ​ശു​പ​ത്രി​ക​ൾ പ​ങ്കാ​ളി​ക​​ളാ​കാ​ൻ സ​ന്ന​ദ്ധ​രാ​യി മു​ന്നോ​ട്ടു​വ​ന്നു.

ഐ​എം​എ​യു​മാ​യി ചേ​ർ​ന്ന് തൂ​ഫാ​ൻ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ പ്രോ​ട്ടോ​കോ​ൾ ന​ട​പ്പാ​ക്കും. ല​ഹ​രി​യു​ടെ കെ​ണി​യി​ൽ പെ​ട്ടു​പോ​യ​വ​ർ​ക്ക് തു​റ​ന്നുപ​റ​യാ​ൻ തൂ​ഫാ​ൻ ആ​പ്പ് നി​ല​വി​ൽ വ​രും. അ​മൃ​ത യൂ​ണി​വേ​ഴ്സി​റ്റി ഐ​ടി വി​ഭാ​ഗ​മാ​ണ് സാ​ങ്കേ​തി​ക സ​ഹാ​യം ന​ൽ​കു​ക. തൂ​ഫാ​ൻ ജ​ന​ജാ​ഗ്ര​താ സ​മി​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം 28ന് ​മ​ല​പ്പു​റം വേ​ങ്ങ​ര​യി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ നി​ർ​വ​ഹി​ക്കും. മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

മ​ല​പ്പു​റ​ത്തെ എം​ഡി​എം​എ കേ​സി​ൽ പ്ര​ധാ​ന​പ്പെ​ട്ട നാ​ലു ക​ണ്ണി​ക​ളെ അ​ന്വേ​ഷ​ണസം​ഘം പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ചെ​ന്നൈ​യി​ലും ബി​ഹാ​റി​ലു​മു​ള്ള ഒ​ളി​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കേ​സി​ൽ ഇ​തു​വ​രെ 13 പേ​ർ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. ല​ഹ​രി വാ​ങ്ങു​ന്ന​തി​നാ​യി പ്ര​തി​ക​ൾ​ക്ക് സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Latest News

Corehub Up