Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pudukkottai

ത​മി​ഴ്‌​നാ​ട്ടി​ൽ ഒ​മ്പ​തു​വ​യ​സുകാര​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി; 17-കാ​ര​ൻ അ​റ​സ്റ്റി​ൽ

പു​തു​ക്കോ​ട്ടൈ: ത​മി​ഴ്‌​നാ​ട്ടി​ലെ പു​തു​ക്കോ​ട്ടൈ​യി​ൽ ഒ​മ്പ​ത് വ​യ​സുകാ​ര​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച ശേ​ഷം ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ 17-കാ​ര​നാ​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി അ​റ​സ്റ്റി​ൽ. പു​തു​ക്കോ​ട്ടൈ ക​രം​ഭ​ക്കു​ടി​ക്ക് സ​മീ​പ​മു​ള്ള ക​രു​ക്കാ​കു​റി​ച്ചി ഗ്രാ​മ​ത്തി​ലാ​ണ് നാ​ടി​നെ ന​ടു​ക്കി​യ ഈ ​ക്രൂ​ര​സം​ഭ​വം ന​ട​ന്ന​ത്. പ്ര​തി​ക്കെ​തി​രെ പോ​ക്സോ വ​കു​പ്പും കൊ​ല​ക്കു​റ്റ​വും ചു​മ​ത്തി പോ​ലീ​സ് കേ​സെ​ടു​ത്തു.

നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യാ​യ ഒ​മ്പ​തു​വ​യ​സ്സു​കാ​ര​നെ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് വീ​ടി​ന് സ​മീ​പ​ത്ത് നി​ന്നും കാ​ണാ​താ​യ​ത്. കൂ​ട്ടു​കാ​രോ​ടൊ​പ്പം ക​ളി​ക്കാ​ൻ പോ​യ കു​ട്ടി രാ​ത്രി​യാ​യി​ട്ടും തി​രി​ച്ചെ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വീ​ടി​ന് 100 മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഒ​രു കു​ള​ത്തി​ന് സ​മീ​പം സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം കി​ട​ന്നി​രു​ന്ന​ത്. കു​ട്ടി​യു​ടെ മു​ഖ​ത്തും ക​ഴു​ത്തി​ലും പ​രി​ക്കേ​റ്റ പാ​ടു​ക​ളു​ണ്ടാ​യി​രു​ന്നു.

തു​ട​ർ​ന്ന് ആ​ല​ങ്കു​ടി ഡി​എ​സ്.​പി മ​നോ​ഹ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം കു​ട്ടി​യോ​ടൊ​പ്പം ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന മ​റ്റ് കു​ട്ടി​ക​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് അ​തേ പ്ര​ദേ​ശ​വാ​സി​യാ​യ 17-കാ​ര​ൻ കു​ട്ടി​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ വി​വ​ര​മ​റി​യു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് പ്ര​തി കു​റ്റം സ​മ്മ​തി​ച്ച​ത്.

കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ കു​ട്ടി എ​തി​ർ​ക്കു​ക​യും ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ നോ​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ ഭ​യ​ന്നു​പോ​യ പ്ര​തി ക​യ്യി​ലു​ണ്ടാ​യി​രു​ന്ന തു​ണി​കൊ​ണ്ട് കു​ട്ടി​യു​ടെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ്ര​തി​യെ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ജു​വ​നൈ​ൽ ഹോ​മി​ലേ​ക്ക് മാ​റ്റി.

Latest News

Corehub Up