പാലക്കാട്: ഇന്റർനാഷണൽ പുലരി ടിവി അവാർഡ് 2026 ൽ മികച്ച നടനുള്ള പുരസ്കാരം ശ്രീജിത്ത് മാരിയിലിന് ലഭിച്ചു. ശ്രീ കലാക്ഷേത്രയുടെ ബാനറിൽ നിർമിച്ച തിറ എന്ന ചിത്രത്തിലെ ശ്രദ്ധേയമായ അഭിനയത്തിനാണ് ഈ അംഗീകാരം. പിരായിരി കണ്ണോട്ടുകാവ് സ്വദേശിയാണ്.
ചലച്ചിത്ര സംവിധായകൻ ടി.എസ്. സുരേഷ്ബാബു ചെയർമാനും വഞ്ചിയൂർ പ്രവീൺകുമാർ, സി.വി. പ്രേംകുമാർ, സിതാര ബാലകൃഷ്ണൻ, അജയ് തുണ്ടത്തിൽ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.