പാലാ: മാര് സ്ലീവാ മെഡിസിറ്റി പള്മണറി വിഭാഗത്തില് നവീകരിച്ച വിവിധ ക്ലിനിക്കുകളുടെയും നൂതന അള്ട്ര തിന് ബ്രോങ്കോസ്കോപ്പിന്റെയും പ്രവര്ത്തനം ആരംഭിച്ചു. ആശുപത്രി മാനേജിംഗ് ഡയറക്ടര് ആൻഡ് സിഇഒ ഫാ. മാത്യു തെക്കേല് ആശീര്വാദം നിര്വഹിച്ചു.
അനക്സ്-1 ബില്ഡിംഗില് പ്രവര്ത്തിക്കുന്ന പള്മണറി വിഭാഗത്തില് എല്ലാ ചൊവ്വാഴ്ചയും പള്മണറി റീഹാബിലിറ്റേഷന് ക്ലിനിക്കും ബുധനാഴ്ച സ്മോക്കിംഗ് സീസേഷന് ക്ലിനിക്കും വ്യാഴാഴ്ച സ്ലീപ് ഡിസോര്ഡര് ക്ലിനിക്കും വെള്ളിയാഴ്ച സിവിയര് ആസ്ത്മ ആൻഡ് അലര്ജി ക്ലിനിക്കും ശനിയാഴ്ച അലര്ജി ക്ലിനിക്കും പ്രവര്ത്തിക്കും. ഉച്ചകഴിഞ്ഞ് 2.30 മുതല് 4.30 വരെയാണ് ക്ലിനിക്കുകളുടെ പ്രവര്ത്തനസമയം.
സാധാരണ ബ്രോങ്കോസ്കോപ്പി വഴി ശ്വാസനാളത്തില് കാണാന് സാധിക്കാത്തതും ശ്വാസനാളത്തിലെ ചെറിയ മുഴകള്പോലും കണ്ടെത്താന് സാധിക്കുന്നതുമാണ് നൂതന അള്ട്രാ തിന് ബ്രോങ്കോസ്കോപ്പ്.
ആശീര്വാദച്ചടങ്ങില് ആശുപത്രി അസോസിയേറ്റ് ഡയറക്ടര്മാരായ ഫാ. ജോസ് കീരഞ്ചിറ, ഫാ. ഡോ. ജോസഫ് കരികുളം, ഫാ. ഗര്വാസീസ് ആനിത്തോട്ടത്തില്, ഫാ. ഡോ. മാത്യു ചേന്നാട്ട്, ഫാ. മാത്യു തുരുത്തിപ്പള്ളില്, ചീഫ് ഓഫ് മെഡിക്കല് സര്വീസസ് എയര്കോമഡോര് ഡോ. പോളിന് ബാബു, പള്മണറി വിഭാഗം മേധാവി ഡോ. ജെയ്സി തോമസ്, കണ്സള്ട്ടന്റ് ഡോ. എസ്. രാജ്കൃഷ്ണന്, അസോസിയേറ്റ് കണ്സള്ട്ടന്റ് ഡോ. ജെ. മിഥുന്, രജിസ്ട്രാര് ഡോ. റിഥു വക്കച്ചന് തുടങ്ങിയവര് പങ്കെടുത്തു.