തിരുവനന്തപുരം: ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്സ് 2026-ന്റെ ഭാഗമായി എഐ+ സ്മാർട്ട്ഫോൺ നോവ, പൾസ് ശ്രേണികൾക്ക് പ്രത്യേക ഉത്സവകാല വില പ്രഖ്യാപിച്ചു.
8,999 രൂപ മുതൽ ആരംഭിക്കുന്ന ശ്രേണിയിൽ മികച്ച ഡിസൈൻ, കൂടിയ ബാറ്ററി ആയുർദൈർഘ്യം, ദൈനംദിന ഉപയോഗത്തിന് അനുയോജ്യമായ പ്രകടനം എന്നിവ ലഭ്യമാക്കുന്നു. ഇന്ത്യയിൽ നിർമിച്ച ഫോണുകളിൽ നെക്സ്റ്റ് ക്വാണ്ടം ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്.
പൾസ് 2, പൾസ് 2 എഫ്ഇ മോഡലുകൾ 8,999 രൂപയിൽ ആരംഭിക്കുന്നു. പൾസ് 2-ൽ 6,000 എംഎഎച്ച് ബാറ്ററിയും 50 മെഗാപിക്സൽ എ ഐ കാമറയും, പൾസ് 2 എഫ്ഇയിൽ മീഡിയടെക് ജി81 ചിപ്പും 50 മെഗാപിക്സൽ കാമറയും ലഭിക്കും.