Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Punalur Onam Fest

Kollam

പു​ന​ലൂ​ര്‍ ഓ​ണം ഫെ​സ്റ്റി​ന് ഇ​ന്ന് തു​ട​ക്കം

പു​ന​ലൂ​ര്‍ : പു​ന​ലൂ​ര്‍ ഓ​ണം ഫെ​സ്റ്റി​ന് ഇ​ന്ന് തു​ട​ക്ക​മാ​കും. ചെ​മ്മ​ന്തൂ​ര്‍ മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ സെ​പ്റ്റം​ബ​ര്‍ ആ​റു വ​രെ​യാ​ണ് ഫെ​സ്റ്റ്. ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ഉ​പ​രി​യാ​യി ന​ഗ​ര​സ​ഭ​യു​ടെ വ​രും വ​ര്‍​ഷ​ത്തേ​ക്കു​ള്ള വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന വേ​ദി കൂ​ടി​യാ​കും ഓ​ണം ഫെ​സ്റ്റ്. ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ സെ​മി​നാ​റു​ക​ളും സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളും ഓ​ണം ഫെ​സ്റ്റ് വേ​ദി​യി​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ക്കും. സാ​ഹി​ത്യ സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ക്കും.

മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ല്‍ നി​ന്നു വ്യ​ത്യ​സ്ത​മാ​യി ആ​ധു​നി​ക അ​മ്യൂ​സ്‌​മെ​ന്‍റ് പാ​ര്‍​ക്കും പു​ത്ത​ന്‍ റൈ​ഡു​ക​ളും ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​കും. ആ​ര്‍​ട്ടി​ഫി​ഷ​ല്‍ ഫ്‌​ള​വ​ര്‍ ഷോ, ​പ​ത്തോ​ളം സെ​ല്‍​ഫി പോ​യി​ന്‍റുു​ക​ള്‍, ഹൊ​റ​ര്‍ ഹൗ​സ്, വെ​ര്‍​ട്ടെ​ക്‌​സ് ട​ണ​ല്‍ തു​ട​ങ്ങി​യ​വ പു​ന​ലൂ​രി​ന് പു​തി​യ അ​നു​ഭ​വം ന​ല്‍​കും. ഒ​രു കു​ടും​ബ​ത്തി​ലെ എ​ല്ലാ​വ​ര്‍​ക്കും ഒ​രു​പോ​ലെ ആ​സ്വ​ദി​ക്കാ​ന്‍ ഫാ​മി​ലി ഗെ​യിം സോ​ണ്‍ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

60 കൊ​മേ​ഴ്‌​സ്യ​ല്‍ സ്റ്റാ​ളു​ക​ള്‍, വി​ശാ​ല​മാ​യ ഭ​ക്ഷ​ണ​ശാ​ല, വ്യ​ത്യ​സ്ത​ങ്ങ​ളാ​യ ഐ​സ് ക്രീം ​ഷോ​പ്പു​ക​ള്‍, വി​വി​ധ സ​ര്‍​ബ​ത്തു​ക​ള്‍ എ​ന്നി​വ​യും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

എ​ല്ലാ​ദി​വ​സ​വും രാ​ത്രി ഏ​ഴു മു​ത​ല്‍ ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളും റി​യാ​ലി​റ്റി ഷോ ​താ​ര​ങ്ങ​ളും അ​ട​ക്കം കേ​ര​ള​ത്തി​ലെ പ്ര​ഗ​ത്ഭ ക​ലാ​കാ​ര​ന്മാ​ര്‍ അ​ണി​നി​ര​ക്കു​ന്ന സ്റ്റേ​ജ് ഷോ​ക​ള്‍ ന​ട​ക്കും.
ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​നും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ ഡോ. ​ജാ​സി ഗി​ഫ്റ്റ്, ഗാ​യ​ക​ന്‍ കൊ​ല്ലം ഷാ​ഫി, പി​ന്ന​ണി​ഗാ​യ​ക​രാ​യ ദേ​വ​നാ​രാ​യ​ണ​ന്‍, ശ്രീ​നാ​ഥ്, അ​വ​നി സ​ന്തോ​ഷ്, ല​ക്ഷ്മി ജ​യ​ന്‍, റ​ഹ്മാ​ന്‍ പ​ത്ത​നാ​പു​രം എ​ന്നി​വ​രു​ടെ സം​ഗീ​ത പ​രി​പാ​ടി​ക​ള്‍ ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​കും. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ത​രം​ഗ​മാ​യ പാ​ട്ട് ഫാ​മി​ലി പു​ന​ലൂ​രി​ലെ​ത്തും.

ശ്ര​ദ്ധേ​യ​രാ​യ കോ​മ​ഡി ആ​ര്‍​ട്ടി​സ്റ്റു​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന മെ​ഗാ കോ​മ​ഡി ഷോ​ക​ളും ന​ട​ക്കും. ആ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ളെ ഉ​ള്‍​ക്കൊ​ള്ളാ​ന്‍ ക​ഴി​യു​ന്ന കൂ​റ്റ​ന്‍ പ​ന്ത​ലാ​ണ് ഫെ​സ്റ്റി​ന് വേ​ണ്ടി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

ന​ഗ​ര​സ​ഭ​യു​ടെ ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ സാം​സ്‌​കാ​രി​ക ഘോ​ഷ​യാ​ത്ര മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ എ​ത്തു​മ്പോ​ള്‍ ഓ​ണം ഫെ​സ്റ്റി​ന് തി​രി​തെ​ളി​യും.

പു​ന​ലൂ​രി​ലെ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ള്‍​ക്ക് ഓ​ണം നാ​ളു​ക​ള്‍ ഉ​ത്സ​വ​മാ​ക്കാ​ന്‍ ക​ഴി​യു​ന്ന എ​ല്ലാ വി​നോ​ദ ഉ​പാ​ധി​ക​ളും ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ എം.​എ. രാ​ജ​ഗോ​പാ​ല്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എം.​എ. രാ​ജ​ഗോ​പാ​ല്‍, വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ. ​പ്ര​ഭ, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ സു​ഭാ​ഷ് ജി. ​നാ​ഥ്, എ​സ്. അ​ന്‍​വ​ര്‍, അ​നി​ത, ഗീ​താ കു​മാ​രി, എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up