Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Punalur Mini Pump

Kollam

തീർഥാടകരുടെ തിരക്ക്; പു​ന​ലൂ​ർ മി​നി പ​മ്പ​യി​ൽ ഗതാഗതക്കുരുക്ക് പതിവാകുന്നു

പു​ന​ലൂ​ർ: തീ​ർ​ഥാ​ട​ക​രു​ടെ​യും വാ​ഹ​ന​ങ്ങ​ളു​ടെ​യും തി​ര​ക്കു വ​ർ​ധി​ച്ച​തോ​ടെ പു​ന​ലൂ​ർ മി​നി പ​മ്പ​യി​ലെ കാ​ര്യ​ങ്ങ​ൾ നി​യ​ന്ത്ര​ണാ​തീ​ത​മാ​യി. തി​ര​ക്കു കാ​ര​ണം കൊ​ല്ലം-​ചെ​ങ്കോ​ട്ട ദേ​ശീ​യ​പാ​ത​യി​ലും പു​ന​ലൂ​ർ- മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന ഹൈ​വേ​യി​ലും മി​ക്ക​പ്പോ​ഴും ഗ​താ​ഗ​ത ത​ട​സ​വും കു​രു​ക്കു​മാ​ണ്.

മ​ക​രവി​ള​ക്കി​നാ​യി ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു തീ​ർ​ഥാ​ട​ക​ർ ധാ​രാ​ള​മാ​യി പു​ന​ലൂ​ർ വ​ഴി എ​ത്തു​ന്നു​ണ്ട്. ഇ​വ​ർ വി​ശ്ര​മ​ത്തി​നും പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നു​മാ​യി പു​ന​ലൂ​ർ ടി​ബി ജം​ഗ്ഷ​നി​ലെ മി​നി പ​മ്പ​യി​ലാ​ണ് സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​ത്.

പാ​ത​യു​ടെ ഇ​രു​വ​ശ​ത്തും വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ട്ടു തീ​ർ​ഥാ​ട​ക​ർ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഇ​റ​ങ്ങു​ന്ന​തോ​ടെ മൊ​ത്ത​ത്തി​ൽ തി​ര​ക്കാ​വു​ന്നു. ഇ​തു കു​രു​ക്കാ​യി രൂ​പ​പ്പെ​ടു​ക​യാ​ണ്. ഇ​വി​ടെ തി​ര​ക്കു നി​യ​ന്ത്രി​ക്കാ​ൻ 19 സ്പെ​ഷ​ൽ പോലീ​സി​നെ നി​യ​മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​വ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ന് അ​പ്പു​റ​മാ​യി കാ​ര്യ​ങ്ങ​ൾ. ഇ​ട​യ്ക്കി​ടെ പോ​ലീ​സും പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും കാ​ര്യ​ങ്ങ​ൾ നേ​രാം​വ​ണ്ണ​മാ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല.

വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കിം​ഗി​നു കൃ​ത്യ​മാ​യി നി​യ​ന്ത്ര​ണം ഇ​ല്ലാ​ത്ത​താ​ണ് ഇ​വി​ടെ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​ത്. പാ​ത​യു​ടെ വ​ശ​ത്തു​ള്ള താ​ൽ​ക്കാ​ലി​ക ക​ട​ക​ൾ​ക്കു​മു​ന്നി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന​തോ​ടെ കു​രു​ക്കു രൂ​ക്ഷ​മാ​വു​ക​യാ​ണ്.

Latest News

Corehub Up