Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Punjab Police

ഹ​ർ​ഭ​ജ​ൻ സിം​ഗി​ന്‍റെ സു​ര​ക്ഷ പ​ഞ്ചാ​ബ് പോ​ലീ​സ് പി​ൻ​വ​ലി​ച്ചു; ബി​ജെ​പി പ്ര​വേ​ശ​ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ടെ സി​ആ​ർ​പി​എ​ഫ് സു​ര​ക്ഷ​യൊ​രു​ക്കും

ച​ണ്ഡീ​ഗ​ഡ്: മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​ര​വും ആം ​ആ​ദ്മി പാ​ർ​ട്ടി (എ​എ​പി) രാ​ജ്യ​സ​ഭാ എം​പി​യു​മാ​യ ഹ​ർ​ഭ​ജ​ൻ സിം​ഗി​ന് ന​ൽ​കി വ​ന്നി​രു​ന്ന സു​ര​ക്ഷ പ​ഞ്ചാ​ബ് പോ​ലീ​സ് പി​ൻ​വ​ലി​ച്ചു. അ​ദ്ദേ​ഹം ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ ശ​ക്ത​മാ​കു​ന്ന​തി​നി​ടെ​യാ​ണ് പ​ഞ്ചാ​ബ് സ​ർ​ക്കാ​രി​ന്‍റെ ഈ ​നീ​ക്കം. എ​ന്നാ​ൽ, സം​സ്ഥാ​ന പോ​ലീ​സ് സു​ര​ക്ഷ പി​ൻ​വ​ലി​ച്ച​തി​ന് പി​ന്നാ​ലെ കേ​ന്ദ്ര സ​ർ​ക്കാ​ർ ഹ​ർ​ഭ​ജ​ൻ സി​ങ്ങി​ന് സി​ആ​ർ​പി​എ​ഫ് സു​ര​ക്ഷ അ​നു​വ​ദി​ച്ചു.

പ​ഞ്ചാ​ബ് പോ​ലീ​സി​ന്‍റെ സെ​ക്യൂ​രി​റ്റി വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ഹ​ർ​ജ​ന്‍റെ സു​ര​ക്ഷാ ചു​മ​ത​ല​യി​ൽ നി​ന്ന് നീ​ക്കി​യ​ത്. നി​ല​വി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഈ ​മാ​റ്റ​മെ​ന്നാ​ണ് സൂ​ച​ന. ഹ​ർ​ഭ​ജ​ൻ സിം​ഗ് ഉ​ട​ൻ ത​ന്നെ ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്ന് ക​ഴി​ഞ്ഞ കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​രു​ന്നു​ണ്ട്. ഇ​തി​നോ​ട് ഹ​ർ​ഭ​ജ​ൻ ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും, എ​എ​പി നേ​തൃ​ത്വ​വു​മാ​യി അ​ദ്ദേ​ഹം അ​ക​ൽ​ച്ച​യി​ലാ​ണെ​ന്നാ​ണ് സൂ​ച​ന.

സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​ര​ക്ഷ നീ​ക്കി​യ​തോ​ടെ, സു​ര​ക്ഷാ ഭീ​ഷ​ണി ക​ണ​ക്കി​ലെ​ടു​ത്ത് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ദ്ദേ​ഹ​ത്തി​ന് സി​ആ​ർ​പി.​എ​ഫ് സു​ര​ക്ഷ ന​ൽ​കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ ആം ​ആ​ദ്മി പാ​ർ​ട്ടി​യി​ലൂ​ടെ​യാ​ണ് ഹ​ർ​ഭ​ജ​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ പ്ര​വേ​ശി​ച്ച​തും രാ​ജ്യ​സ​ഭ​യി​ലെ​ത്തി​യ​തും. എ​ന്നാ​ൽ, പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ന്ന് ക​ഴി​ഞ്ഞ കു​റ​ച്ചു കാ​ല​മാ​യി അ​ദ്ദേ​ഹം വി​ട്ടു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. 

രാ​ജ്യ​സ​ഭ​യി​ൽ നി​ന്ന് എ​എ​പി എം​പി​മാ​ർ കൂ​ട്ട​ത്തോ​ടെ ബി​ജെ​പി​യി​ൽ ചേ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഹ​ർ​ഭ​ജ​ന്‍റെ നീ​ക്ക​ത്തെ ഏ​റെ ഉ​റ്റു​നോ​ക്കു​ക​യാ​ണ് രാ​ഷ്ട്രീ​യ കേ​ന്ദ്ര​ങ്ങ​ൾ. പ​ഞ്ചാ​ബി​ലെ വി​ഐ​പി സു​ര​ക്ഷ വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം.

Latest News

Corehub Up