ധരംശാല: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിൽ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളിംഗ് തെരഞ്ഞെടുത്തു. കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ അടിമുടി മാറ്റവുമായാണ് ഡല്‍ഹി ഇന്ന് ഇറങ്ങുന്നത്.
പ്ലേയിംഗ് ഇലവനില്‍ അഞ്ച് മാറ്റങ്ങളാണ് ഡല്‍ഹി വരുത്തിയത്. അതേസമയം ഓപ്പണര്‍ പൃഥ്വി ഷാക്ക് ഇന്നും ഡല്‍ഹി അവസരം നല്‍കിയിട്ടില്ല. പാതും നിസങ്കക്ക് പകരം ഡേവിഡ് മില്ലര്‍, സമീര്‍ റിസ്വിക്ക് പകരം അഭിഷേക് പോറല്‍, നിതീഷ് റാണക്ക് പകരം സഹീല്‍ പരീഖ്, വിപ്രജ് നിഗമിന് പകരം മാധവ് തിവാരി, കുല്‍ദീപ് യാദവിന് പകരം അക്വിബ് നബി എന്നിവര്‍ ഡല്‍ഹിയുടെ പ്ലേയിംഗ് ഇലവനിലെത്തി.
11 മത്സരങ്ങളില്‍ എട്ട് പോയിന്റ് മാത്രമുള്ള ഡല്‍ഹിക്ക് ഇനിയുള്ള എല്ലാ മത്സരവും ജയിച്ചാലും മറ്റ് ടീമുകളുടെ ഫലം അനുസരിച്ച് മാത്രമെ പ്ലേ ഓഫിലെത്താന്‍ നേരിയ സാധ്യതയെങ്കിലും അവശേഷിക്കുന്നുള്ളു. തോറ്റാല്‍ ടീം പുറത്താകും.
പഞ്ചാബ് പ്ലേയിംഗ് ഇലവന്: പ്രഭ്സിമ്രാൻ സിംഗ് (വിക്കറ്റ് കീപ്പർ), പ്രിയാൻഷ് ആര്യ, കൂപ്പർ കോണോളി, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), സൂര്യൻഷ് ഷെഡ്ഗെ, മാർക്കസ് സ്റ്റോയിനിസ്, ശശാങ്ക് സിംഗ്, മാർക്കോ യാൻസൻ, ബെൻ ഡ്വാർഷുയിസ്, അർഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചാഹൽ.
ഡൽഹി പ്ലേയിംഗ് ഇലവൻ: കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), അഭിഷേക് പോറൽ, സാഹിൽ പരീഖ്, ട്രിസ്റ്റൻ സ്റ്റബ്സ്, ഡേവിഡ് മില്ലർ, അക്സർ പട്ടേൽ (ക്യാപ്റ്റൻ), മാധവ് തിവാരി, മുകേഷ് കുമാർ, ആഖിബ് നബി ദാർ, മിച്ചൽ സ്റ്റാർക്ക്, ലുങ്കി എൻഗിഡി.