Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PunjabPolitics

വ​നി​താ സം​വ​ര​ണ ബി​ല്ലി​നും മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ബി​ല്ലി​നും പി​ന്തു​ണ; ബി​ജെ​പി​യും അ​കാ​ലി​ദ​ളും സ​ഖ്യ​ത്തി​ലേ​ക്ക്

ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യും അ​കാ​ലി​ദ​ളും സ​ഖ്യ​ത്തി​ൽ മ​ത്സ​രി​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന. മ​ണ്ഡ​ല പു​ന​ർ നി​ർ​ണ​യ, വ​നി​താ സം​വ​ര​ണ ബി​ല്ലി​ലും അ​കാ​ലി​ദ​ൾ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ശി​രോ​മ​ണി അ​കാ​ലി​ദ​ൾ അ​ധ്യ​ക്ഷ​ൻ സു​ഖ്ബീ​ർ സിം​ഗ് ബാ​ദ​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പാ​ർ​ട്ടി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

രാ​ജ്യ​ത്ത് വ​നി​താ സം​വ​ര​ണ ബി​ൽ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് സു​ഖ്ബീ​ർ സിം​ഗ് ബാ​ദ​ൽ ആ​വ​ശ്യ​പ്പെ​ട്ടു. എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും നി​യ​മ​സ​ഭാ സീ​റ്റു​ക​ളു​ടെ എ​ണ്ണം ഏ​ക​ദേ​ശം 50 ശ​ത​മാ​നം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന കേ​ന്ദ്ര നി​ർ​ദേ​ശ​ത്തെ​യും എ​സ്എ​ഡി പി​ന്തു​ണ​യ്ക്കു​ന്ന​താ​യി അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​ന്ന് ഛണ്ഡി​ഗ​ഢി​ൽ പാ​ർ​ട്ടി നേ​താ​ക്ക​ളു​മാ​യി ബാ​ദ​ൽ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.

സി​ഖ് ഗു​രു​ക്ക​ന്മാ​രു​ടെ ഉ​പ​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ് സ്ത്രീ​ക​ളു​ടെ മാ​ന്യ​ത, സ​മ​ത്വം, തു​ല്യ അ​വ​കാ​ശ​ങ്ങ​ൾ എ​ന്നി​വ​യ്ക്കാ​യി പാ​ർ​ട്ടി നി​ല​കൊ​ള്ളു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ർ​ല​മെ​ന്‍റി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ള്ള പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ൽ വി​ശ​ദ​മാ​യ ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ് മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ വി​ഷ​യ​ത്തി​ലും പാ​ർ​ട്ടി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും തു​ല്യ​വും നീ​തി​പൂ​ർ​വ​വു​മാ​യ പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്കു​ന്ന രീ​തി​യി​ലാ​യി​രി​ക്ക​ണം മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം ന​ട​ത്തേ​ണ്ട​തെ​ന്നും പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു. വ​നി​താ സം​വ​ര​ണ​ത്തി​നു​ള്ള പി​ന്തു​ണ​യും മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തോ​ടു​ള്ള അ​നു​കൂ​ല നി​ല​പാ​ടും പ​ഞ്ചാ​ബി​ലെ രാ​ഷ്ട്രീ​യ​ത്തി​ൽ നി​ർ​ണാ​യ​ക ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ചേ​ക്കും.

ക​ർ​ഷ​ക സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് അ​കാ​ലി​ദ​ൾ എ​ൻ‌​ഡി‌​എ സ​ഖ്യം​വി​ട്ട​ത്. തു​ട​ർ​ന്ന് 2022ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും 2024-ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ഇ​രു പാ​ർ​ട്ടി​ക​ളും ഒ​റ്റ​യ്ക്കാ​ണ് മ​ത്സ​രി​ച്ച​ത്. 2024ലെ ​ലോ​ക്സ‌​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ഞ്ചാ​ബി​ൽ ബി​ജെ​പി​ക്ക് ഒ​രു സീ​റ്റും നേ​ടാ​നാ​യി​ല്ല. അ​കാ​ലി​ദ​ൾ ഒ​രു സീ​റ്റി​ൽ വി​ജ​യി​ച്ചി​രു​ന്നു.

Latest News

Corehub Up