അമ്പലപ്പുഴ: അന്തരിച്ച ചലച്ചിത്രനടൻ പുന്നപ്ര അപ്പച്ചന് സിനിമ, രാഷ്ട്രീയ, സാംസ്കാരിക രംഗത്തുള്ള ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞു 3.30 ഓടെ മണ്ണഞ്ചേരി തമ്പകച്ചുവട് അരശർക്കടവ് വീട്ടിൽനിന്ന് ഇടവകയായ പുന്നപ്ര പറവൂർ സെന്റ് ജോസഫ് ഫൊറോന ദേവാലയത്തിലെത്തിച്ച് അവിടെ പൊതുദർശനത്തിനുവച്ചു.
എച്ച്. സലാം എംഎൽഎ, കെപിസിസി വൈസ് പ്രസിഡന്റ് എം. ലിജു, എ.എം. ആരിഫ്, വി. ദിനകരൻ, സംവിധായകരായ പോൾസൺ, സ്റ്റാൻലി ജോസ്, ബെന്നി ആശംസ, രാജു ചമ്പക്കര, ജസ്പാൽ ഷൺമുഖൻ, മധു തത്തംപള്ളി, ബ്രദർ മാത്യു ആൽബിൻ, അലിയാർ എം. മാക്കിയിൽ, മുരളി ജയൻ, കോശി, ചാലി പാല, പുന്നപ്ര മധു, ജോൺ പൂക്കായി, ഫിലിപ്പോസ് തത്തംപള്ളി, പുന്നപ്ര ജ്യോതികുമാർ, സണ്ണി തായങ്കരി, കലാഭവൻ കണ്ണനുണ്ണി, ആർ.ജെ.എം. ജയകൃഷ്ണൻ എന്നിവരടക്കം നിരവധി പേർ അന്തിമോപചാരമർപ്പിച്ചു. ദേവാലയ ശുശ്രൂഷകൾക്കു ശേക്ഷം അഞ്ചോടെ സംസ്കാരം നടത്തി.