Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Purakkad Beach

Alappuzha

സു​നാ​മി മു​ന്നൊ​രു​ക്കം: പു​റ​ക്കാ​ട് ബീ​ച്ചി​ൽ മോ​ക്ക് ഡ്രി​ൽ സം​ഘ​ടി​പ്പി​ച്ചു

ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ സു​നാ​മി മു​ന്നൊ​രു​ക്ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പു​റ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മോ​ക്ക് ഡ്രി​ൽ സം​ഘ​ടി​പ്പി​ച്ചു. സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി, ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി, ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി പ​ഠ​ന​ഗ​വേ​ഷ​ണ കേ​ന്ദ്രം, യു​ന​സ്കോ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് മോ​ക്ക് ഡ്രി​ൽ സം​ഘ​ടി​പ്പി​ച്ച​ത്. സു​നാ​മി മു​ന്ന​റി​യി​പ്പ് ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്-​ഉ​ദ്യോ​ഗ​സ്ഥ ത​ല​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര പ്ര​തി​ക​ര​ണം, ജ​ന​ങ്ങ​ളെ സു​ര​ക്ഷി​ത​മാ​യി ഒ​ഴി​പ്പി​ക്ക​ൽ എ​ന്നി​വ സം​ബ​ന്ധി​ച്ച് സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളും ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം, പൊ​തു ഏ​കോ​പ​നം തു​ട​ങ്ങി​യ​വ​യും മോ​ക്ക്ഡ്രി​ല്ലിൽ പ​രി​ശോ​ധ​ന​വി​ധേ​യ​മാ​യി.

പു​റ​ക്കാ​ട് ശ്രീ​നാ​രാ​യ​ണ മെ​മ്മോ​റി​യ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് അ​ടു​ത്താ​യി നി​ശ്ച​യി​ച്ച സ്ഥ​ല​ത്ത് ഉ​ച്ച​യ്ക്ക് 2.45ന് ​ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ, ദ്രു​ത പ്ര​തി​ക​ര​ണ സേ​നാംഗ​ങ്ങ​ൾ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ എ​ത്തി​ച്ചേ​ർ​ന്നു. കൃ​ത്യം മൂ​ന്നി​ന് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി അം​ഗ​ങ്ങ​ൾ സു​നാ​മി മു​ന്ന​റി​യി​പ്പ് സ​ന്ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. തു​ട​ർ​ന്ന് മു​ന്ന​റി​യി​പ്പ് പു​റ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​ൺ​ട്രോ​ൾ പോ​യി​ന്‍റി​ലേ​ക്കും പൊ​ലി​സ്, അ​ഗ്നി​ര​ക്ഷാ​സേ​ന, ആ​രോ​ഗ്യ, റ​വ​ന്യൂ, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും കൈ​മാ​റി. അ​വ​ർ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ്ത​ല ദ്രു​ത​ക​ർ​മ്മ സേ​ന അം​ഗ​ങ്ങ​ളെ​യും സി​വി​ൽ ഡി​ഫ​ൻ​സ് വ​ള​ണ്ടി​യ​ർ​മാ​രെ​യും അ​റി​യി​ച്ചു.

ശേ​ഷം പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രും പ​ഞ്ചാ​യ​ത്ത്ത​ല സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള മു​ന്ന​റി​യി​പ്പ് ന​ൽ​കി. കൃ​ത്യം 3.15ന് ​സു​നാ​മി​ബാ​ധി​ത പ്ര​ദേ​ശ​ത്തു​നി​ന്ന് ദു​രി​ത​ബാ​ധി​ത​രെ പൊ​ലി​സ്, അ​ഗ്നി​ര​ക്ഷാ​സേ​ന, ദു​രി​ന്ത​പ്ര​തി​ക​ര​ണ സേ​നാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ഒ​ഴി​പ്പി​ക്കാ​ൻ തു​ട​ങ്ങി. നി​ശ്ചി​ത പാ​ത​യി​ലൂ​ടെ കെ​എ​സ്ആ​ർ​ടി​സി, പൊ​ലി​സ്, എം​വി​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ ജ​ന​ങ്ങ​ളെ പു​റ​ക്കാ​ട് ശ്രീ​നാ​രാ​യ​ണ മെ​മ്മോ​റി​യ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഒ​രു​ക്കി​യ ഷെ​ൽ​ട്ട​റി​ൽ എ​ത്തി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ഷെ​ൽ​ട്ട​റി​ൽ എ​ത്തി​ച്ചേ​ർ​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കു​ക​യും ചെ​യ്തു.

ഒ​ഴി​പ്പി​ക്ക​പ്പെ​ട്ട​വ​രു​ടെ വി​വ​ര​ങ്ങ​ൾ, കാ​ണാ​താ​യ​വ​ർ, പ​രി​ക്കേ​റ്റ​വ​ർ എ​ന്നി​വ​രു​ടെ വി​വ​ര​ങ്ങ​ൾ ജി​ല്ലാ എ​മ​ർ​ജ​ൻ​സി ഓ​പ്പ​റേ​ഷ​ൻ​സ് കേ​ന്ദ്ര​ത്തി​ന് കൈ​മാ​റി. തു​ട​ർ​ന്ന് പു​റ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ​ഹ്മ​ത്ത് ഹ​മീ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി. സ​മൂ​ഹ​ത്തി​ന്‍റെ കൂ​ട്ടാ​യ്മ ഉ​റ​പ്പാ​ക്കി മി​ക​ച്ച ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​ർ കി​ട​പ്പു​രോ​ഗി​ക​ളു​ടെ ഡാ​റ്റ ബേ​സ് രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും ദു​ര​ന്ത​മു​ഖ​പ്ര​ദേ​ശ​ത്തെ സ്കൂ​ൾ കു​ട്ടി​ക​ളെ സു​ര​ക്ഷി​ത​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നും നി​ർ​ദ്ദേ​ശം ഉ​യ​ർ​ന്നു.

അ​മ്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​നീ​ഷ് എം. ​പു​റ​ക്കാ​ട്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ൽ​കു​മാ​ർ, പ​ഞ്ചാ​യ​ത്തം​ഗം സൗ​മി ഫാ​സി​ൽ, ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഡ​പ്യൂ​ട്ടി ക​ള​ക്‌​ട​ർ എ​സ്. ബി​ജു, അ​മ്പ​ല​പ്പു​ഴ ത​ഹ​സി​ൽ​ദാ​ർ കെ.​പി. സൂ​സി, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up