Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Puraskaram

മേ​തി​ൽ രാ​ധാ​കൃ​ഷ്ണ​ന് എ​ഴു​ത്ത​ച്ഛ​ൻ പു​ര​സ്‌​കാ​രം

തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ർ​ഷ​ത്തെ എ​ഴു​ത്ത​ച്ഛ​ൻ പു​ര​സ്‌​കാ​രം മേ​തി​ൽ രാ​ധാ​കൃ​ഷ്ണ​ന്. മ​ല​യാ​ള ഭാ​ഷ​യ്ക്കും സാ​ഹി​ത്യ​ത്തി​നും മേ​തി​ൽ ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ മാ​നി​ച്ചു​കൊ​ണ്ടാ​ണ് കേ​ര​ള​ത്തി​ലെ പ​ര​മോ​ന്ന​ത സാ​ഹി​ത്യ​പു​ര​സ്‌​കാ​ര​മാ​യ എ​ഴു​ത്ത​ച്ഛ​ൻ പു​ര​സ്‌​കാ​രം അ​ദ്ദേ​ഹ​ത്തി​ന് സ​മ​ർ​പ്പി​ക്കു​ന്ന​തെ​ന്ന് സാം​സ്‌​കാ​രി​ക​മ​ന്ത്രി പി.​സി വി​ഷ്‌​ണു​നാ​ഥ് പ​റ​ഞ്ഞു.

അ​ഞ്ചു​ല​ക്ഷം രൂ​പ​യും പ്ര​ശ​സ്‌​തി​പ​ത്ര​വും ഫ​ല​ക​വു​മ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സാ​ഹി​ത്യ അ​ക്കാ​ദ​മി അ​ധ്യ​ക്ഷ​ൻ ക​ൽ​പ​റ്റ നാ​രാ​യ​ണ​നും സം​ബ​ന്ധി​ച്ചു.

കെ​ജി​എ​സ് അ​ധ്യ​ക്ഷ​നും ക​ല്പ​റ്റ നാ​രാ​യ​ണ​ൻ, കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ, സാ​റാ ജോ​സ​ഫ് എ​ന്നി​വ​ർ അം​ഗ​ങ്ങ​ളും എം.​പി സു​രേ​ന്ദ്ര​ൻ മെ​മ്പ​ർ സെ​ക്ര​ട്ട​റി​യു​മാ​യ ജൂ​റി​യാ​ണ് പു​ര​സ്‌​കാ​ര ജേ​താ​വി​നെ തി​ര​ഞ്ഞെ​ടു​ത്ത​ത്.

അ​ന​ന്യ​മാ​യ ലാ​വ​ണ്യ​ബോ​ധ​വും അ​നി​ത​ര​മാ​യ വീ​ക്ഷ​ണാ​ശേ​ഷി​യും കൊ​ണ്ട് മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ൽ ന​വ​ഭാ​കു​ത്വം സൃ​ഷ്ടി​ച്ച എ​ഴു​ത്തു​കാ​ര​നാ​ണ് മേ​തി​ൽ എ​ന്ന് ജൂ​റി വി​ല​യി​രു​ത്തി. ശാ​സ്ത്രം, ത​ത്വ​ചി​ന്ത, മ​നഃ​ശാ​സ്ത്രം എ​ന്നി​വ​യെ സ​ർ​ഗാ​ത്മ​ക​മാ​യി സ​മ​ന്വ​യി​പ്പി​ച്ചു​കൊ​ണ്ട് ആ​ധു​നി​കോ​ത്ത​ര കാ​ല​ഘ​ട്ട​ത്തി​ലെ ശ്ര​ദ്ധേ​യ​മാ​യ സാ​ന്നി​ധ്യ​മാ​യി മാ​റു​വാ​ൻ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞു​വെ​ന്ന് സാം​സ്‌​കാ​രി​ക​മ​ന്ത്രി പി.​സി വി​ഷ്‌​ണു​നാ​ഥ് പ​റ​ഞ്ഞു.

Latest News

Corehub Up