വൈപ്പിന്‍: ബസ് യാത്രക്കിടെ പഴ്സ് തട്ടിപ്പറിച്ചതായി പരാതി. പള്ളിപ്പുറം ചെറായി വാച്ചാക്കല്‍ വീട്ടില്‍ വി.എല്‍. ജോണിയുടെ പക്കല്‍ നിന്നാണ് പണമടങ്ങിയ പഴ്സാണ് അജ്ഞാതനായ യുവാവ് തട്ടിപ്പറിച്ചത്. 1,160 രൂപ നഷ്ടമായി.
ബുധനാഴ്ച രാത്രി ഏഴര മണിയോടെ വൈപ്പിന്‍ ഭാഗത്തുനിന്നും ബസില്‍ യാത്ര ചെയ്തു കൊണ്ടിരിക്കെ മാലിപ്പുറത്തായിരുന്നു സംഭവം. തുടര്‍ന്ന് ജോണി ഞാറക്കല്‍ പൊലിസില്‍ പരാതി നല്കി.