Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Puthuppally Constituency

Europe

പു​തു​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല പ്ര​വാ​സി സം​ഗ​മം ബാ​സി​ൽ​ഡ​ണ്ണി​ൽ ഒ​ക്ടോ​ബ​ര്‍ 10 ​ശ​നി​യാ​ഴ്ച

ബാ​സി​ൽ​ഡ​ൺ: ജ​ന​പ്രി​യ നേ​താ​വും മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യ അ​ന്ത​രി​ച്ച ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ മ​ണ്ഡ​ല​മെ​ന്ന നി​ല​യി​ലും, ജോ​ര്‍​ജി​യ​ന്‍ തി​ര്‍​ഥാ​ട​ന കേ​ന്ദ​മാ​യ പു​തു​പ്പ​ള്ളി, മ​രി​യ​ന്‍ തി​ര്‍​ഥാ​ട​ന കേ​ന്ദ​മാ​യ മ​ണ​ര്‍​കാ​ട് പ​ള്ളി, പ​ന​ച്ചി​കാ​ട് മൂ​കാം​ബി​ക ദേ​വി ക്ഷേ​ത്രം തു​ട​ങ്ങി​യ പു​ണ്യ കേ​ന്ദ്ര​ങ്ങ​ളാ​ലും ശ്ര​ദ്ധേ​യ​മാ​യ പു​തു​പ്പ​ള്ളി​ക്കാ​ർ ബാ​സി​ൽ​ഡ​ണി​ൽ ഒ​ത്തു​ച്ചേ​രു​ന്നു.

കാ​ര്‍​ഷി​ക-​നാ​ണൃ വി​ള​ക​ളു​ടെ ഈ​റ്റി​ല്ല​വും, ലോ​ക പ്ര​ശ​സ്ത 'വാ​ക​ത്താ​നം വ​രി​ക്ക ച​ക്ക'​യു​ടെ പ്ര​ഭ​വ​കേ​ന്ദ്രം അ​ട​ക്കം നി​ര​വ​ധി​യാ​യ വി​ശേ​ഷ​ണ​ങ്ങ​ള്‍​ക്കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ലെ പ്ര​വാ​സി​ക​ള്‍ ത​ങ്ങ​ളു​ടെ സൗ​ഹൃ​ദ മേ​ള ഏ​റെ പ്രൗ​ഢി​യോ​ടെ ന​ട​ത്തു​വാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

പു​തു​പ്പ​ള്ളി​യു​ടെ സ്നേ​ഹാ​ദ​ര​മാ​യ സ്മൃ​തി​ക​ളും, സൗ​ഹൃ​ദ​ങ്ങ​ളും പ​ങ്കു​വ​യ്ക്കു​വാ​നും, ബ​ന്ധ​ങ്ങ​ൾ പു​തു​ക്കു​വാ​നും, നാ​ടി​നോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യും സ്നേ​ഹ​വും ചേ​ർ​ത്തു പി​ടി​ക്കു​വാ​നും യു​കെ​യു​ടെ നാ​നാ ഭാ​ഗ​ത്തു നി​ന്നും കു​ഞ്ഞൂ​ഞ്ഞി​ന്‍റെ നാ​ട്ടു​കാ​രെ​ത്തും. പ​തി​നാ​ലാ​മ​ത് പു​തു​പ്പ​ള്ളി മ​ണ്ഡ​ലം സം​ഗ​മ​ത്തി​ന്‍റെ പ്രാ​ഥ​മി​ക ഘ​ട്ടം പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ ത​ന്നെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ള്‍ പേ​രു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു ക​ഴി​ഞ്ഞു.

ഒ​ക്ടോ​ബ​ര്‍ 10 ശ​നി​യാ​ഴ്ച ബാ​സി​ൽ​ഡ​ണ്ണി​ലെ ഗാ​ബി​ൽ ഹാ​ളി​ല്‍ രാ​വി​ലെ 9 മു​ത​ല്‍ വൈ​കി​ട്ട് 8 വ​രെ​യാ​ണ് കു​ടും​ബ സം​ഗ​മം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പു​തു​പ്പ​ള്ളി സം​ഗ​മം ഗം​ഭീ​ര ആ​ഘോ​ഷ​മാ​ക്കു​വാ​ൻ വാ​ക​ത്താ​നം, മ​ണ​ര്‍​കാ​ട്, പു​തു​പ്പ​ള​ളി, മീ​ന​ടം, പാ​മ്പാ​ടി, തി​രു​വ​ഞ്ചു​ര്‍, പ​ന​ച്ചി​കാ​ട്, കു​റി​ച്ചി, ക​ങ്ങ​ഴ അ​ക​ല​ക്കു​ന്നം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍ ചെ​റു ഗ്രൂ​പ്പു​ക​ളാ​യി പ്ര​ത്യേ​ക ഒ​രു​ക്ക​ങ്ങ​ളും ഇ​തോ​ടൊ​പ്പം ന​ട​ത്തു​ന്നു​ണ്ട്.

നാ​ടി​ന്‍റെ സ്മൃ​തി ഉ​ണ​ര്‍​ത്തു​ന്ന പ​ങ്കു​വ​യ്ക്ക​ലു​ക​ളും, വാ​ശി​യേ​റി​യ പ​കി​ട​ക​ളി, നാ​ട​ന്‍ പ​ന്തു​ക​ളി, വ​ടം​വ​ലി എ​ന്നീ മ​ത്സ​ര​ങ്ങ​ളോ​ടൊ​പ്പം ഗാ​ന​മേ​ള​യും സം​ഗ​മ മേ​ള​ത്തി​ന് കൊ​ഴു​പ്പേ​കും. സം​ഗ​മ​ത്തി​ല്‍ പ​ങ്കു​ചേ​രു​ന്ന​വ​ര്‍​ക്കാ​യി പ്ര​ഭാ​ത ഭ​ക്ഷ​ണ​വും, ഉ​ച്ച ഊ​ണും ഒ​രു​ക്കു​ന്ന​താ​ണ്. വൈ​കു​ന്നേ​രം ലൈ​വ് നാ​ട​ന്‍ ത​ട്ടു​ക​ട കൂ​ടി ഒ​രു​ങ്ങു​മ്പോ​ൾ വൃ​തൃ​സ്ത രൂ​ചി​ക്കു​ട്ടു​ക​ളി​ലു​ള്ള ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ള്‍ ആ​സ്വ​ദി​ക്കു​വാ​നു​ള്ള അ​വ​സ​ര​മാ​വും പു​തു​പ്പ​ള്ളി​ക്കാ​ര്‍​ക്ക് ല​ഭി​ക്കു​ക.

യു​കെ​യി​ലെ മു​ഴു​വ​ന്‍ പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ക്കാ​രും ത​ങ്ങ​ളു​ടെ കു​ടും​ബ സം​ഗ​മ വേ​ദി​യി​ല്‍ എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് സം​ഘാ​ട​ക സ​മി​തി സ്‌​നേ​ഹ​പൂ​ര്‍​വ്വം അ​ഭ്യ​ര്‍​ഥി​ക്കു​ന്നു.

കു​ടു​ത​ല്‍ വീ​വ​ര​ങ്ങ​ള്‍​ക്ക്:

ബ്ല​സ്സ​ൺ : 7514399699
റോ​ണി: 07886997251
Venue: Mossbourne Fabbing Academy & Gable Hall School, Stanford le Hope Southend Road,
Basildon SS1 7 8JT

Latest News

Corehub Up