കൊച്ചി: മുഖ്യമന്ത്രി വി.ഡി.സതീശന്റെ ദേശത്തെ വീടിന്റെ മുറ്റത്ത് മലമ്പാമ്പിനെ കണ്ടെത്തി. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാർ വിവരമറിയിച്ചതിനെ തുടർന്ന് സർപ്പ വോളന്റിയർ ബിനു സ്ഥലത്തെത്തി പാമ്പിനെ പിടികൂടി വനംവകുപ്പിന് കൈമാറി.
കഴിഞ്ഞ ദിവസം രാത്രി 11 നാണ് വീടിന്റെ പോർച്ചിൽ പാമ്പിനെ കണ്ടെത്തിയത്. ഉടൻതന്നെ വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രിയുടെ വീടിന് സമീപത്തുനിന്ന് പാമ്പിനെ പിടികൂടുന്നത്.