Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : QIP Meeting

സാ​മ്പത്തിക പ്ര​തി​സ​ന്ധി​ക്കി​ടെ ഇ​ന്ന് ക്യു​ഐ​പി മീ​റ്റിം​ഗ് വി​ളി​ച്ച് ഡി​ജി​ഇ

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ൾ​ക്കാ​യു​ള്ള ഫ​ണ്ടു​ക​ൾ ഒ​ന്നും ല​ഭി​ക്കാ​ത്ത​തി​നാ​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​സി​സ​ന്ധി​യി​ൽ. ഇ​തി​നി​ടെ, അ​ധ്യാ​പ​ക പ​രി​ശീ​ല​ന​വും പു​തി​യ അ​ധ്യ​യ​നവ​ർ​ഷ​ത്തെ സ്കൂ​ൾ തു​റ​ക്ക​ലും സം​ബ​ന്ധി​ച്ചു​ള്ള കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ ഡ​യ​റ​ക്ട​ർ ഓ​ഫ് ജ​ന​റ​ൽ എ​ഡ്യു​ക്കേ​ഷ​ൻ വി​വി​ധ അധ്യാ​പ​ക സം​ഘ​ട​ന​ക​ളു​ടെ യോ​ഗം ഇ​ന്ന് ഓ​ൺ​ലൈ​നാ​യി വി​ളി​ച്ചു. ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 മു​ത​ൽ ര​ണ്ടു​വ​രെ​യാ​ണ് യോ​ഗം.

‌സ്കൂ​ൾ തു​റ​ക്കാ​നി​നി 20 ദി​വ​സം മാ​ത്ര​മാ​ണു​ള്ള​ത്. ഇ​തി​നി​ട​യി​ൽ​ വേ​ണം അ​ധ്യാ​പ​ക പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നും പു​തി​യ അ​ധ്യ​യ​നവ​ർ​ഷ​ത്തെ പ്ര​വേ​ശ​നോ​ത്സ​വം ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​ക​ൾ ക്ര​മീ​ക​രി​ക്കാനും. എ​ന്നാ​ൽ, സം​സ്ഥാ​ന​ത്ത് കാ​വ​ൽ മു​ഖ്യ​മ​ന്ത്രി മാ​ത്ര​മാ​ണു​ള്ള​ത് എ​ന്ന​തി​നാ​ൽ ന​യ​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ളൊ​ന്നും കൈ​ക്കൊ​ള്ളാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.

പു​തി​യ മ​ന്ത്രി​സ​ഭ ചു​മ​ത​ല​യേ​റ്റ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ന്ത്രി​മാ​രെ തീ​രു​മാ​നി​ച്ചാ​ൽ മാ​ത്ര​മേ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൃ​ത്യ​മാ​യി മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ.

എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി ഫ​ല​പ്ര​ഖ്യാ​പ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ന​ട​ത്താ​നും അ​ധി​കദി​വ​സം ബാ​ക്കി​യി​ല്ല. അ​ധ്യാ​പ​ക പ​രി​ശീ​ല​ന​ത്തി​നാ​യി നി​ല​വി​ൽ വി​ദ്യാ​ഭ്യാ​സവ​കു​പ്പി​ന്‍റെ കൈ​വ​ശം ഫ​ണ്ടു​ക​ൾ ഒ​ന്നു​മി​ല്ലാ​ത്ത​തും വ​കു​പ്പി​നെ കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. ഇ​തി​നി​ടെ​യാ​ണ് ഡി​ജി​ഇ യോ​ഗം വി​ളി​ച്ചു ചേ​ർ​ത്തി​രി​ക്കു​ന്ന​ത്.

Latest News

Corehub Up