Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : QR Code

വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​നി ക്യു​ആ​ർ കോ​ഡ് സു​ര​ക്ഷ; അ​ന​ധി​കൃ​ത പ്ര​വേ​ശ​നം ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

ന്യൂ​ഡ​ൽ​ഹി: മേ​യ് നാ​ലി​ന് ന​ട​ക്കാ​നി​രി​ക്കു​ന്ന അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക്യു​ആ​ർ കോ​ഡ് അ​ധി​ഷ്ഠി​ത തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ തീ​രു​മാ​നി​ച്ചു. വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത വ്യ​ക്തി​ക​ൾ പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​യാ​നാ​ണ് ഈ ​പു​തി​യ നീ​ക്കം.

കേ​ര​ളം, ത​മി​ഴ്‌​നാ​ട്, പ​ശ്ചി​മ ബം​ഗാ​ൾ, അ​സം, പു​തു​ച്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലു​മാ​ണ് ഈ ​സം​വി​ധാ​നം ആ​ദ്യ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഭാ​വി​യി​ൽ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ഇ​ത് നി​ർ​ബ​ന്ധ​മാ​ക്കും.

വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ മൂ​ന്ന് ത​ല​ത്തി​ലു​ള്ള സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ളാ​ണ് ഉ​ണ്ടാ​കു​ക. ആ​ദ്യ​ത്തെ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ നേ​രി​ട്ട് പ​രി​ശോ​ധി​ക്കും. വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ന്ന ഹാ​ളി​ന് തൊ​ട്ട​ടു​ത്തു​ള്ള ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ മൂ​ന്നാം ക​വാ​ട​ത്തി​ൽ ക്യു​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്താ​ൽ മാ​ത്ര​മേ അ​ക​ത്തേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കൂ.

വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​നു​മ​തി​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ, അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​ർ, കൗ​ണ്ടിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ, സ്ഥാ​നാ​ർ​ത്ഥി​ക​ൾ, ഇ​ല​ക്ഷ​ൻ ഏ​ജ​ന്‍റു​മാ​ർ, കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റു​മാ​ർ തു​ട​ങ്ങി​യ എ​ല്ലാ​വ​ർ​ക്കും ക്യു​ആ​ർ കോ​ഡ് അ​ട​ങ്ങി​യ ഫോ​ട്ടോ ഐ​ഡി കാ​ർ​ഡു​ക​ൾ ന​ൽ​കും.

2024-ലെ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മും​ബൈ നോ​ർ​ത്ത് വെ​സ്റ്റ് മ​ണ്ഡ​ല​ത്തി​ൽ വോ​ട്ടെ​ണ്ണ​ലി​നി​ടെ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ സ്ഥാ​നാ​ർ​ത്ഥി​യു​ടെ സ​ഹാ​യി ഉ​പ​യോ​ഗി​ച്ച​ത് വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു. ഇ​ത്ത​രം അ​പാ​ക​ത​ക​ൾ ഒ​ഴി​വാ​ക്കാ​നാ​ണ് ഇ​ത്ത​വ​ണ ഡി​ജി​റ്റ​ൽ സു​ര​ക്ഷാ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്.

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള നി​ല​വി​ലെ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ മാ​റ്റ​മു​ണ്ടാ​കി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ൽ​കു​ന്ന പ്ര​ത്യേ​ക അ​നു​മ​തി പ​ത്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​വ​ർ​ക്ക് വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കാം. വോ​ട്ടെ​ണ്ണ​ൽ വി​വ​ര​ങ്ങ​ൾ ത​ത്സ​മ​യം ന​ൽ​കാ​ൻ പ്ര​ത്യേ​ക മീ​ഡി​യ സെ​ന്‍റ​റു​ക​ളും സ​ജ്ജീ​ക​രി​ക്കും.

ക​ർ​ശ​ന​മാ​യ ഈ ​പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ എ​ല്ലാ ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ​ക്കും വ​ര​ണാ​ധി​കാ​രി​ക​ൾ​ക്കും തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Latest News

Corehub Up