Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Qatar Ras Laffan

ഖ​ത്ത​റി​ലെ അ​പ​ക​ടം; അ​ർ​ജു​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു

കോ​ഴി​ക്കോ​ട്: ഖ​ത്ത​ർ റാ​സ് ല​ഫാ​ൻ ഫാ​ക്ട​റി സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച കോ​ഴി​ക്കോ​ട് നാ​ദാ​പു​രം തൂ​ണേ​രി സ്വ​ദേ​ശി അ​ർ​ജു​ന്‍റെ മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ചു. പൊ​തു​ദ​ർ​ശ​ന​ത്തി​ന് ശേ​ഷം രാ​വി​ലെ എ​ട്ടോ​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു.

അ​പ​ക​ടം ന​ട​ന്ന പ്ലാ​ന്‍റി​ലെ സൂ​പ്പ​ർ​വൈ​സ​ർ ആ​യി​രു​ന്നു അ​ർ​ജു​ൻ. ഒ​രു വ​ർ​ഷം മു​ന്പാ​യി​രു​ന്നു അ​ർ​ജു​ന്‍റെ വി​വാ​ഹം. വി​വാ​ഹ​ത്തി​നാ​യി നാ​ട്ടി​ൽ എ​ത്തി​യ ശേ​ഷം ആ​റ് മാ​സം മു​ന്പാ​ണ് അ​ർ​ജു​ൻ തി​രി​കെ ഖ​ത്ത​റി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ഖ​ത്ത​റി​ലെ റാ​സ് ല​ഫാ​ൻ ഫാ​ക്ട​റി​യി​ലു​ണ്ടാ​യ ഉ​ഗ്ര​സ്ഫോ​ട​ന​ത്തി​ൽ ഇ​ന്ത്യ​ക്കാ​ര​ട​ക്കം 13 പേ​രാ​ണ് മ​രി​ച്ച​ത്. പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ സാ​ങ്കേ​തി​ക ത​ക​രാ​റാ​ണ് സ്ഫോ​ട​ന​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് ‌നി​ഗ​മ​നം.

Latest News

Corehub Up