ന്യൂഡൽഹി: നരേന്ദ്ര മോദി ചില കാര്യങ്ങളിൽ കർക്കശക്കാരനായ നേതാവാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ക്വാഡ് യോഗത്തിന് മുന്നോടിയായി മാധ്യമ പ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു ട്രംപ്.
ക്വാഡ് ഇന്ത്യയുടെ ക്രിയാത്മകവും വിശ്വസ്തവുമായ പങ്കാളിയാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. മേഖലയുടെ സുരക്ഷിതത്വവും സാമ്പത്തിക ഭദ്രതയും ഉറപ്പുവരുത്തുമെന്നുമായിരുന്നു നേതാക്കളുടെ സംയുക്ത പ്രസ്താവന. നേരത്തേ ആസിയാൻ നേതാക്കളുടെ യോഗത്തിലും മോദി പങ്കെടുത്തിരുന്നു.
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ രാജ്യ നേതാക്കളുടെ കൂട്ടായ്മയായ ക്വാഡ് യോഗം ചേരുന്നത്. യോഗത്തിന് മുന്നോടിയായി മാധ്യമ പ്രവർത്തകരെ കാണുന്നതിനിടെയാണ് മോദിയെ കർക്കശക്കാരനായ നേതാവെന്ന് ട്രംപ് വിശേഷിപ്പിച്ചത്.