ഇരിങ്ങാലക്കുട: മുരിയാട് പഞ്ചായത്തിലെ പുല്ലൂര്‍ ആനുരുളിയില്‍ ജനവാസമേഖലയില്‍ കള്ളുഷാപ്പ് ആരംഭിക്കുന്നതിനെതിരെ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധസമരം ആരംഭിച്ചു.
ആനുരുളി ശ്രീനാരായണഗുരു ഭക്തയോഗത്തില് അടുത്തായി രണ്ട് കുടുംബഷേത്രങ്ങള്ക്കു നടുവില്‍ തുടങ്ങാന്‍ ശ്രമിക്കുന്ന കള്ളുഷാപ്പ്, സമീപവാസികളുടെയും പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് ഭീഷണിയാണെന്ന്് നാട്ടുകാര്‍ പരാതി ഉന്നയിച്ചു.
വാര്‍ഡ് മെമ്പര്‍ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. മുന്‍ വാര്‍ഡ് മെമ്പര്‍ ഗംഗാദേവി സ്വാഗതം പറഞ്ഞു. കുടുംബശ്രീ എഡിഎസ് വൈസ് ചെയര്‍പേഴ്സണ്‍ എലിസബത്ത്് റാണി നന്ദി പറഞ്ഞു. രണ്ട് ക്ഷേത്രങ്ങളുടെയും ഭാരവാഹികള്‍ പങ്കെടുത്തു. മൂന്നുറോളം പേര് ഒപ്പിട്ട പരാതി എക്സൈസിനും പോലീസിനും കളക്ടര്‍ക്കും പ്രദേശവാസികള്‍ കൈമാറി.