Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Quarters At Vengola CHC In A State Of Decay

Ernakulam

നാശോന്മുഖമായി വെ​ങ്ങോ​ല സി​എ​ച്ച്സി​യി​ലെ ക്വാ​ർ​ട്ടേ​ഴ്സുകൾ

പെ​രു​മ്പാ​വൂ​ര്‍: വെ​ങ്ങോ​ല സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ക്വാ​ര്‍​ട്ടേ​ഴ്‌​സ് ജീ​ര്‍​ണാ​വ​സ്ഥ​യി​ൽ. ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് താ​മ​സി​ക്കാ​നാ​യി നി​ര്‍​മി​ച്ച ക്വാ​ര്‍​ട്ടേ​ഴ്‌​സാ​ണ് വ​ര്‍​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ക്കാ​തെ​യും നോ​ക്കാ​തെ​യും ത​ക​ര്‍​ച്ച​യി​ലാ​യ​ത്.

മൂ​ന്നോ​ളം കെ​ട്ടി​ട​ങ്ങ​ളാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​തെ കാ​ട് ക​യ​റി ന​ശി​ക്കു​ന്ന​ത്. വാ​തി​ലു​ക​ളും ജ​ന​ലു​ക​ളും ത​ക​ർ​ന്നു കി​ട​ക്കു​ന്ന​തി​നാ​ല്‍ ക്ഷു​ദ്ര​ജീ​വി​ക​ളു​ടെ​യും മ​റ്റും വി​ഹാ​ര കേ​ന്ദ്ര​മാ​യും ഇ​വി​ടം മാ​റി​യി​ട്ടു​ണ്ട്. ര​ണ്ട് വ​ര്‍​ഷം മു​ന്‍​പ് ഒ​ന്നേ​മു​ക്കാ​ല്‍ കോ​ടി രൂ​പ​യോ​ളം ചെ​ല​വ​ഴി​ച്ച് ആ​ശു​പ​ത്രി​യോ​ട് ചേ​ര്‍​ന്ന് നി​ര്‍​മി​ച്ച ഐ​സോ​ലേ​ഷ​ന്‍ വാ​ര്‍​ഡും ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വ​ത്തി​ൽ ഉ​പ​യോ​ഗ്യ​ശൂ​ന്യ​മാ​യി കി​ട​ക്കു​ക​യാ​ണ്.

ആ​ശു​പ​ത്രി​യു​ടെ ശോ​ച്യാ​വ​സ്ഥ ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തു​മെ​ന്ന് മു​ന്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ശി​വ​ന്‍ ക​ദ​ളി, ഗ്രാ​മ​ക്ഷേ​മ​സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ.​വി. മ​ത്താ​യി, സ​ന്തോ​ഷ് വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

Latest News

Corehub Up