ലിവർപൂൾ: ഒരു മണിക്കൂറിനുള്ളിൽ ഡെലിവറി ഉറപ്പാക്കിക്കൊണ്ട് മികച്ച ഓഫറുകൾക്കൊപ്പം ക്വിക്ക് കൊമേഴ്സ് കമ്പനിയായ ക്വിക്സി.കോം (Quikzii.com) പ്രവർത്തനമാരംഭിച്ചു. ലോഞ്ച് ദിവസം ലിവർപൂളിന്റെ ആകാശത്തിലൂടെ ക്വിക്സി.കോം എന്ന സന്ദേശവുമായി ഒരു ടൗ പ്ലെയിൻ പറത്തിക്കൊണ്ട് കമ്പനി ആരംഭം കുറിച്ചത്.
തുടർന്ന്, ദ ഫസ്റ്റ് ഹണ്ട്രഡ് എന്ന മറ്റാരും നൽകാത്ത ഓഫറിലൂടെ 100 പേർക്ക് അവർ ഇഷ്ടപ്പെട്ട് തെരഞ്ഞെടുത്ത ഒരോ പ്രത്യേക പ്രോഡക്ടുകൾ സൗജന്യമായി ഡെലിവറി ചെയ്തു. ക്രിസ്മസ് വേളയിൽ ഉപഭോക്താക്കൾക്ക് നൽകിയ പ്രത്യേക ഓഫറുകൾ ആഘോഷത്തിന് കൂടുതൽ സന്തോഷം പകർന്നു.
റീട്ടെയിൽ മാനേജ്മെന്റിൽ വർഷങ്ങളുടെ അറിവും അനുഭവ പരിചയവുമുള്ള സംരംഭകനും നിക്ഷേപകനുമായ ശരത് ജോസാണ് ഈ ക്വിക് ഡെലിവറി പ്ലാറ്റ്ഫോമിന്റെ സാരഥി.
യുകെയിലെ മലയാളി, അറബിക്, ബംഗ്ലാദേശി, ശ്രീലങ്കൻ, ദക്ഷിണേഷ്യൻ, ആഫ്രിക്കൻ സമൂഹങ്ങൾ ഉൾപ്പെടെ എല്ലാ പ്രവാസികളുടെയും ദൈനംദിന ആവശ്യങ്ങൾ കൃത്യമായി മനസിലാക്കി, അവയ്ക്ക് അനുയോജ്യമായ പ്രോഡക്ടുകൾ നൽകുവാൻ ആധുനിക ടെക്നോളജിയുടെ പിൻബലത്തോടെ രൂപകല്പന ചെയ്തതാണ് ക്വിക്സി.
യുകെയിലെ ഏറ്റവും വേഗതയേറിയതും തെരഞ്ഞെടുത്ത പട്ടണങ്ങളിൽ ഒരു മണിക്കൂർ സൂപ്പർഫാസ്റ്റ് ഡെലിവറി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതുമായ ഈ ഇകൊമേഴ്സ് പ്ലാറ്റ്ഫോമിലൂടെ ഫ്രഷ് പച്ചക്കറികൾ, പഴവർഗങ്ങൾ, ഗുണനിലവാരമുള്ള മാംസം, മീൻ, ഫാഷൻ & ട്രെൻഡി ഫാബ്രിക്സ്, ഇലക്ട്രോണിക്സ്, മൊബൈൽ ആക്സസറിസ്, ദിനംപ്രതി ആവശ്യമായ ഗ്രോസറികൾ തുടങ്ങി ഉപഭോക്താക്കൾക്ക് ആവശ്യമായ എല്ലാ ഉത്പന്നങ്ങളും അതിവേഗത്തിൽ വീട്ടുപടിക്കൽ എത്തിക്കുന്നു.
ഉയർന്ന ഗുണമേന്മയും അതിവേഗ സേവനവും ഒരുമിപ്പിച്ച് ക്വിക്സി യുകെയിലെ ഉപഭോക്താക്കളുടെ ഷോപ്പിംഗ് അനുഭവത്തെ പുതിയ തലത്തിലേക്ക് ഉയർത്തും. കേരള, സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ, അറബിക്, ബംഗ്ലാദേശി, ശ്രീലങ്കൻ ഉപഭോക്താക്കളുടെയും യുകെയിലെ മറ്റ് വിവിധ സമൂഹങ്ങളുടേയും ഭക്ഷണ അഭിരുചികളെയും ജീവിതരീതികളെയും മനസിലാക്കി ഒരുക്കിയതാണ് ക്വിക്സിയുടെ സമ്പൂർണ ഉത്പന്നശ്രേണി.
ക്വിക്സിയുടെ ഔദ്യോഗിക വെബ് സൈറ്റും വഴിയും പ്ലേ സ്റ്റോർ, ആപ് സ്റ്റോർ എന്നിവയിൽ ലഭ്യമായ മൊബൈൽ ആപ്പിലൂടെയും ഉപഭോക്താക്കൾക്ക് ഒറ്റ ക്ലിക്കിൽ ഉത്പന്നങ്ങൾ ഓർഡർ ചെയ്യാം. ഓർഡർ ചെയ്ത ഉത്പന്നങ്ങൾ ഒരു മണിക്കൂറിനുള്ളിൽ തന്നെ ഉപഭോക്താവിന്റെ വീട്ടിലെത്തിക്കും.
ചെറുകിട വ്യവസായികൾക്കും ഉത്പാദകർക്കും കുറഞ്ഞ ചെലവിൽ സ്വന്തം ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുവാനായി ക്വിക്സി ശക്തമായ ഒരു പ്ലാറ്റ്ഫോം ഒരുക്കുന്നു. ലൊജിസ്റ്റിക്സ്, ഡെലിവറി, പരസ്യം, ഉപഭോക്ത്യ പിന്തുണ പോലുള്ള സൗകര്യങ്ങൾ എല്ലാം ഒരിടത്ത് ലഭ്യമാക്കുന്നതിലൂടെ സംരംഭകരുടെ വളർച്ചയ്ക്ക് വലിയ പിന്തുണയാണ് ക്വിക്സി വാഗ്ദാനം ചെയ്യുന്നത്.
ഉപഭോക്താക്കളുടെ ഷോപ്പിംഗ് അനുഭവം കൂടുതൽ വേഗത്തിലും വിശ്വാസയോഗ്യമായ രീതിയിലും നൽകുകയും ചെറുസംരംഭങ്ങൾക്ക് വളർച്ചയിലേയ്ക്ക് വാതിൽ തുറക്കുകയും ചെയ്യുകയാണ് ക്വിക്സിയുട ദൗത്യമെന്ന് ഫൗണ്ടറും സിഇഒയുമായ ശരത് ജോസ് മാധ്യമങ്ങളോട്പ്രതികരിച്ചു.
Curiouscat ideas india pvt ltdഎന്ന അഡ്വർട്ടെസിംഗ് ഏജൻസിയാണ് Quikzii.comയുടെ കമ്യൂണിക്കേഷൻ സ്ട്രാറ്റജിയും ക്രിയേറ്റീവ് കോണ്സെപ്റ്റുകളും കണ്ടന്റുകളും തയാറാക്കുന്നത്.