Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : QuirkyBusiness

Special

റെസ്റ്റോറന്‍റിൽ പോകേണ്ട, ബാൽക്കണിയിലേക്ക് നോക്കി ഉറക്കെ വിളിച്ചുപറഞ്ഞാൽ മതി, ചൂടുപിസ കൊട്ടയിലിറക്കി തരും

നോ​ർ​വേ​യു​ടെ ത​ല​സ്ഥാ​ന​മാ​യ ഒ​സ്ലോ​യി​ൽ നി​ന്നു​ള്ള ഒ​രു അ​പൂ​ർ​വ്വ പി​സ വി​പ​ണ​ന രീ​തി​യാ​ണ് ഇ​പ്പോ​ൾ ലോ​ക​മെ​മ്പാ​ടും ച​ർ​ച്ച​യാ​കു​ന്ന​ത്. പ​ര​മ്പ​രാ​ഗ​ത റെ​സ്റ്റോ​റ​ന്‍റു​ക​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി, ഇ​വി​ടെ എ​ത്തു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ ഒ​രു അ​പ്പാ​ർ​ട്ട്മെ​ന്‍റ് ബാ​ൽ​ക്ക​ണി​ക്ക് താ​ഴെ ഒ​ത്തു​കൂ​ടി ത​ങ്ങ​ൾ​ക്ക് വേ​ണ്ട പി​സ ഉ​റ​ക്കെ വി​ളി​ച്ചു​പ​റ​യു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

ഓ​ർ​ഡ​ർ അ​നു​സ​രി​ച്ച് മു​ക​ളി​ൽ ത​യ്യാ​റാ​ക്കു​ന്ന ചൂ​ടു​പി​സ​ക​ൾ ഒ​രു കൊ​ട്ട​യി​ലാ​ക്കി ക​യ​ർ വ​ഴി താ​ഴേ​ക്ക് ഇ​റ​ക്കി ന​ൽ​കു​ന്ന 'പി​സ ഫ്രം ​എ ബാ​ൽ​ക്ക​ണി' എ​ന്ന ഈ ​വേ​റി​ട്ട ആ​ശ​യം പെ​റ്റ​ർ ഗ്രാ​ൻ എ​ന്ന യു​വാ​വി​ന്‍റേ​താ​ണ്.

ര​ണ്ട് വ​ർ​ഷം മു​ൻ​പ് ത​ന്‍റെ ബാ​ൽ​ക്ക​ണി​യി​ൽ ഇ​രു​ന്ന് താ​ഴെ തെ​രു​വി​ലെ സം​ഭാ​ഷ​ണ​ങ്ങ​ൾ വ്യ​ക്ത​മാ​യി കേ​ൾ​ക്കാം എ​ന്ന് മ​ന​സി​ലാ​ക്കി​യ​പ്പോ​ഴാ​ണ്, സ്വ​ന്തം ഹോ​ബി​യാ​യ പി​സ മേ​ക്കിം​ഗ് ഒ​രു ബി​സി​ന​സ് ആ​ക്കി മാ​റ്റാ​ൻ പെ​റ്റ​റി​ന് തോ​ന്നി​യ​ത്.

അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​ൻ ഇ​തി​നാ​യി ബാ​ൽ​ക്ക​ണി​യി​ൽ ഒ​രു ക​പ്പി സം​വി​ധാ​ന​വും ഒ​രു​ക്കി ന​ൽ​കി. അ​പ്പാ​ർ​ട്ട്മെ​ന്‍റി​നു​ള്ളി​ലേ​ക്ക് ആ​ർ​ക്കും പ്ര​വേ​ശ​ന​മി​ല്ല എ​ന്ന നി​ബ​ന്ധ​ന​യോ​ടെ തു​ട​ങ്ങി​യ ഈ ​പ​രീ​ക്ഷ​ണം ആ​ദ്യ ദി​വ​സം ത​ന്നെ വ​ൻ വി​ജ​യ​മാ​യി മാ​റി.

വ​ർ​ഷ​ത്തി​ൽ വെ​റും 16 ആ​ഴ്ച​ക​ളി​ൽ, ആ​ഴ്ച​യി​ൽ ര​ണ്ട് മ​ണി​ക്കൂ​ർ മാ​ത്രം പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​പോ​പ്പ്-​അ​പ്പ് ഷോ​പ്പി​ന്‍റെ സ​മ​യ​വി​വ​ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യാ​ണ് ആ​ളു​ക​ളെ അ​റി​യി​ക്കു​ന്ന​ത്.

ആ​ദ്യം വ​രു​ന്ന​വ​ർ​ക്ക് ആ​ദ്യം എ​ന്ന രീ​തി​യി​ൽ ഓ​ർ​ഡ​റു​ക​ൾ സ്വീ​ക​രി​ക്കു​ക​യും തെ​രു​വി​ൽ വെ​ച്ചി​രി​ക്കു​ന്ന ക്യു​ആ​ർ കോ​ഡ് വ​ഴി ഡി​ജി​റ്റ​ലാ​യി പ​ണം ഈ​ടാ​ക്കു​ക​യും ചെ​യ്യു​ന്നു. നോ​ർ​വേ​യി​ലെ ഫു​ഡ് സേ​ഫ്റ്റി അ​തോ​റി​റ്റി​യു​ടെ നി​യ​മ​ങ്ങ​ളെ​ല്ലാം പാ​ലി​ച്ചാ​ണ് ഈ ​ഹോം കി​ച്ച​ൺ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ക​സ്റ്റ​മേ​ഴ്സ് കൃ​ത്യ​മാ​യി പ​ണ​മ​ട​യ്ക്കു​മെ​ന്ന പെ​റ്റ​റി​ന്‍റെ വി​ശ്വാ​സ​വും, ഭ​ക്ഷ​ണം ന​ല്ല രീ​തി​യി​ലാ​ണ് ഉ​ണ്ടാ​ക്കു​ന്ന​തെ​ന്ന ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ​വു​മാ​ണ് ഈ ​സം​രം​ഭ​ത്തി​ന്‍റെ വി​ജ​യ​ര​ഹ​സ്യം.

അ​യ​ൽ​വാ​സി​ക​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കു​ന്ന ഈ ​കൂ​ട്ടാ​യ്മ​യി​ൽ ഒ​രു കൂ​ട്ടം സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രാ​ണ് പി​സ ത​യ്യാ​റാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​ത്. വ​ലി​യൊ​രു ബി​സി​ന​സ് സാ​മ്രാ​ജ്യ​മാ​ക്കു​ന്ന​തി​നേ​ക്കാ​ൾ, നി​ല​വി​ൽ ഇ​തൊ​രു ന​ല്ല ഹോ​ബി​യാ​യി സ​ന്തോ​ഷ​ത്തോ​ടെ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​നാ​ണ് പെ​റ്റ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

 

Latest News

Corehub Up