Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : R Srilekha

ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ലെ ഇ​ര​ക​ളു​ടെ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി; ആ​ർ. ശ്രീ​ലേ​ഖ​യ്ക്കെ​തി​രെ പോ​ക്സോ കേ​സ്

തി​രു​വ​ന​ന്ത​പു​രം: യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ൽ ഇ​ര​ക​ളാ​യ​വ​രു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടെ​ന്ന പ​രാ​തി​യി​ൽ തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​റും മു​ൻ ഡി​ജി​പി​യു​മാ​യ ആ​ർ. ശ്രീ​ലേ​ഖ​യ്ക്കെ​തി​രെ പോ​ക്സോ കേ​സെ​ടു​ത്തു.

തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം മ്യൂ​സി​യം പോ​ലീ​സ് ആ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ന​ന്ദ​ൻ​കോ​ട് സ്വ​ദേ​ശി​യും പൗ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നു​മാ​യ ആ​ർ. ജ​യ​ച​ന്ദ്ര​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

സ​സ്നേ​ഹം ശ്രീ​ലേ​ഖ എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ ഇ​ര​ക​ളു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ​രാ​തി. ഇ​ര​ക​ളെ തി​രി​ച്ച​റി​യു​ന്ന ത​ര​ത്തി​ലു​ള്ള വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ജ​യ​ച​ന്ദ്ര​ൻ ആ​ദ്യം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ മു​ൻ ഡി​ജി​പി എ​ന്ന നി​ല​യി​ലു​ള്ള സ്വാ​ധീ​നം കാ​ര​ണം കേ​സെ​ടു​ക്കാ​ൻ പോ​ലീ​സ് ത​യ്യാ​റാ​യി​ല്ല. ഇ​തേ തു​ട​ർ​ന്നാ​ണ് പ​രാ​തി​ക്കാ​ര​ൻ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പ്രാ​ഥ​മി​ക തെ​ളി​വു​ക​ൾ പ​രി​ശോ​ധി​ച്ച കോ​ട​തി , ശ്രീ​ലേ​ഖ​യ്ക്കെ​തി​രെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ മ്യൂ​സി​യം പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.

 

 

 

 

Latest News

Corehub Up