Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : R. Praggnanandha

നോർവെ പ്ര​ഗ്നാ​ന​ന്ദം

ഓ​സ്‌ലോ: ​ച​രി​ത്ര​നേ​ട്ടം കു​റി​ച്ച് ഇ​ന്ത്യ​യു​ടെ ചെ​സ് സൂ​പ്പ​ര്‍ താ​രം ആ​ര്‍. പ്ര​ഗ്നാ​ന​ന്ദ. 2026 നോ​ര്‍​വെ ചെ​സ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പ്ര​ഗ്നാ​ന​ന്ദ ജേ​താ​വാ​യി. ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ താ​ര​മാ​ണ് 20കാ​ര​നാ​യ പ്ര​ഗ്നാ​ന​ന്ദ.

അ​വ​സാ​ന റൗ​ണ്ടി​ല്‍ ജ​ര്‍​മ​നി​യു​ടെ വി​ന്‍​സെ​ന്‍റ് കൈ​മ​റി​നെ തോ​ല്‍​പ്പി​ച്ചാ​ണ് പ്ര​ഗ്നാ​ന​ന്ദ ചാ​മ്പ്യ​ന്‍​പ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.

ഓ​പ്പ​ണ്‍ വി​ഭാ​ഗ​ത്തി​ല്‍ 18 പോ​യി​ന്‍റ് നേ​ടി പ്ര​ഗ്നാ​ന​ന്ദ ഒ​ന്നാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്തു. ലോ​ക ഒ​ന്നാം ന​മ്പ​റാ​യ നോ​ര്‍​വെ​യു​ടെ മാ​ഗ്ന​സ് കാ​ള്‍​സ​ന്‍ നാ​ലാ​മ​തും ലോ​ക ചാ​മ്പ്യ​നാ​യ ഇ​ന്ത്യ​യു​ടെ ഡി. ​ഗു​കേ​ഷ് ഏ​റ്റ​വും പി​ന്നി​ല്‍ ആ​റാം സ്ഥാ​ന​ത്താ​ണ് ഫി​നി​ഷ് ചെ​യ്ത​ത്.

വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ ക​സാ​ക്കി​സ്ഥാ​ന്‍റെ ബി​ബി​സാ​ര അ​സൗ​ബ​യേ​വ (16.5) ചാ​മ്പ്യ​ന്‍ പ​ട്ടം ക​ര​സ്ഥ​മാ​ക്കി. ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളാ​യ ദി​വ്യ ദേ​ശ്മു​ഖും (അ​ഞ്ച്) കൊ​നേ​രു ഹം​പി​യും (ആ​റ്) ഏ​റ്റ​വും പി​ന്നി​ലാ​യി.

Latest News

Corehub Up