Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : R. Rajesh

ചെ​റു​പു​ഴ മീ​ന്തു​ള്ളി​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട ആ​ർ. രാ​ജേ​ഷി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ക​ണ്ണൂ​ർ: ചെ​റു​പു​ഴ മീ​ന്തു​ള്ളി​യി​ൽ പ്ര​ള​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ തേ​ജ​സ്വി​നി പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ആ​ർ. രാ​ജേ​ഷി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പു​ഴ​യ്ക്ക് ന​ടു​വി​ലെ തു​രു​ത്തി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

രാ​ജേ​ഷ് ര​ക്ഷ​പ്പെ​ട്ട് കാ​ട്ടി​ലേ​ക്ക് ക​യ​റി​യി​രി​ക്കാ​മെ​ന്ന കു​ടും​ബാം​ഗ​ങ്ങ​ളു​ടെ സം​ശ​യ​ത്തെ തു​ട​ർ​ന്ന് കേ​ര​ള, ക​ർ​ണാ​ട​ക വ​നം​വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത സം​ഘം ക​ർ​ണാ​ട​ക വ​ന​ത്തി​നു​ള്ളി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ഭൗ​തി​ക​ശ​രീ​രം തു​രു​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്.

മ​ല​യോ​ര​ത്തു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും മീ​ന്തു​ള്ളി തു​രു​ത്തി​ൽ ഒ​റ്റ​പ്പെ​ട്ടു​പോ​യ ക​ർ​ഷ​ക​നാ​യ ബെ​ന്നി (61) എ​ന്ന​യാ​ളെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് രാ​ജേ​ഷ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

കൃ​ഷി​യി​ട​ത്തി​ൽ മ​ര​ത്തി​ൽ പി​ടി​ച്ച് നി​ന്ന ബെ​ന്നി​യെ റാ​ഫ്റ്റി​ലെ​ത്തി​യ രാ​ജേ​ഷും സം​ഘ​വും ക​യ​ർ ഉ​പ​യോ​ഗി​ച്ച് ക​ര​യി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ഏ​റ്റ​വും പി​ന്നി​ലു​ണ്ടാ​യി​രു​ന്ന രാ​ജേ​ഷി​ന്‍റെ പി​ടി​വി​ട്ട് ശ​ക്ത​മാ​യ ഒ​ഴു​ക്കി​ലേ​ക്ക് പെ​ടു​ക​യാ​യി​രു​ന്നു.

ത​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സ്വ​ന്തം ജീ​വ​ൻ തൃ​ണ​വ​ൽ​ഗ​ണി​ച്ച രാ​ജേ​ഷി​നാ​യി പ്രാ​ർ​ത്ഥ​ന​യോ​ടെ ക​ഴി​യു​ക​യാ​യി​രു​ന്നു ബെ​ന്നി​യും കു​ടും​ബ​വും.

Latest News

Corehub Up