നെടുമങ്ങാട്: നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മുൻ മുഖ്യമന്ത്രിയും സാമുദായിക ആചാര്യനുമായിരുന്ന ആർ. ശങ്കറിന്റെ ജന്മവാർഷിക വാരാചരണം ഡിസിസി ജനറൽ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവുമായ ആനാട് ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കൂട്ടായ്മ പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നേതാക്കളായ നെടുമങ്ങാട് ശ്രീകുമാർ ഇല്യാസ് പത്താംകല്ല്, നൗഷാദ് കായ്പ്പാടി, നെടുമങ്ങാട് എം നസീർ, വഞ്ചുവം ഷറഫ്, വെമ്പിൽ സജി, തോട്ടുമുക്ക് വിജയകുമാർ, ലാൽ ആനപ്പാറ, എ. അനിൽ തുടങ്ങിയവർ പ്രസംഗിച്ചു.