തിരുവനന്തപുരം: കാപ്പ കേസ് പ്രതിയും ബിജെപി കൗൺസിലറുമായ ആർ. സുഗതനെ പിന്തുണച്ച് ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ.
സിപിഎം ഗുണ്ട വിളയാട്ടത്തിനെതിരെ നിലകൊണ്ടതു കൊണ്ടാണ് സുഗതൻ കാപ്പാ കേസ് പ്രതിയായത്. സിപിഎം ഭരണം മാറിയെങ്കിലും പോലീസ് മാറിയിട്ടില്ല.
ആകാശത്തേക്ക് വെടിവച്ച് മഫ്തിയിൽ വന്ന് ചീപ് ഹീറോയിസം നടത്തിയ എസ്എച്ച്ഒ വിപിൻ കമ്യൂണിസ്റ്റാണെന്ന് ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചു.
സുഗതൻ ഗുണ്ടയല്ല. നാട്ടുകാർക്ക് പ്രിയപ്പെട്ടവനാണ്. സമൂഹത്തിലെ പുഴുക്കുത്തുകൾക്കെതിരെ അല്ലാതെ ഒരാൾക്കെതിരെയും സുഗതൻ പ്രവർത്തിച്ചിട്ടില്ല. നടന്നത് പോലീസിന്റെ പട്ടി ഷോയാണ്.
സിപിഎം നേതാക്കൾ തിരക്കഥയെഴുതിയ നാടകമാണ് സുഗതന്റെ വീടിനു മുന്നിൽ അരങ്ങേറിയത്. ഇപ്പോഴും പോലീസ് ജില്ലാ അധികാരികൾ സിപിഎം അടിമകളാണെന്ന് ആർ. ശ്രീലേഖ കുറ്റപ്പെടുത്തി.