Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RAS AL KHAIMAH Accident

റാ​സ​ൽ​ഖൈ​മ അ​പ​ക​ടം; മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം മൂ​ന്നാ​യി

ദു​ബാ​യ്: യു​എ​ഇ​യി​ലെ റാ​സ​ൽ​ഖൈ​മ​യി​ൽ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം മൂ​ന്നാ​യി. കാ​സ​ർ​ഗോ​ഡ് അ​ട്ടേ​ങ്ങാ​നം സ്വ​ദേ​ശി അ​ഷ്‌​റ​ഫ് (53)നെ​യാ​ണ്  ഏ​റ്റ​വു​മൊ​ടു​വി​ൽ തി​രി​ച്ച​റി​ഞ്ഞ​ത്. ക​ണ്ണൂ​ർ മ​ട്ട​ന്നൂ​ർ സ്വ​ദേ​ശി ഹേ​മ​ന്ത് പു​തി​യ​കാ​വി​ൽ (29), ത​ല​ശേ​രി സ്വ​ദേ​ശി​നി സ​ങ്കീ​ർ​ത്ത സു​രേ​ഷ് (26) എ​ന്നി​വ​രു​ടെ മ​ര​ണം നേ​ര​ത്തേ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

ഇ​വ​ർ​ക്ക് പു​റ​മെ ആ​ന്ധ്രാ​പ്ര​ദേ​ശ് സ്വ​ദേ​ശി വി​നോ​ദ് കു​മാ​ർ, ഗു​ജ​റാ​ത്ത് സ്വ​ദേ​ശി ജി​ഗ്‌​നേ​ഷ്, ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി ഗോ​വി​ന്ദ​രാ​ജ് എ​ന്നി​വ​രു​ൾ​പ്പെ​ടെ ആ​കെ ആ​റ് ഇ​ന്ത്യ​ക്കാ​രാ​ണ് ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​ത്.

ദു​ബാ​യി​ൽ താ​മ​സി​ച്ചി​രു​ന്ന സ​ങ്കീ​ർ​ത്ത പു​തി​യ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നാ​യി ഒ​മാ​നി​ൽ പോ​യി വി​സ പു​തു​ക്കി മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ എ​ത്ര​യും വേ​ഗം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം റാ​സ​ൽ​ഖൈ​മ​യി​ലെ അ​ൽ വ​ത്താ​ൻ റോ​ഡി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്ര​ക്കി​ന് പി​ന്നി​ലേ​ക്ക് ബ​സ് ഇ​ടി​ച്ചു​ക​യ​റി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​സ​മ​യ​ത്ത് 41 യാ​ത്ര​ക്കാ​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. ആ​കെ 13 പേ​ർ മ​രി​ച്ച ഈ ​ദു​ര​ന്ത​ത്തി​ൽ ബാ​ക്കി​യു​ള്ള​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രി​ച്ച​റി​യാ​നു​ള്ള ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​ർ തു​ട​രു​ക​യാ​ണ്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ 26 പേ​രി​ൽ 12 പേ​ർ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം ആ​ശു​പ​ത്രി വി​ട്ടു.

Latest News

Corehub Up