Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RBI Issues

വാ​യ്പ എ​ഴു​തി​ത്ത​ള്ള​ൽ വാ​ഗ്ദാ​നം: ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പു​മാ​യി ആ​ർ​ബി​ഐ

പ​​​ര​​​വൂ​​​ർ: ബാ​​​ങ്കു​​​ക​​​ളി​​​ൽനി​​​ന്നും ഇ​​​ത​​​ര സാ​​​മ്പ​​​ത്തി​​​ക സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽനി​​​ന്നും എ​​​ടു​​​ത്ത വാ​​​യ്പ​​​ക​​​ൾ എ​​​ഴു​​​തി​​​ത്ത​​​ള്ളാ​​​മെ​​​ന്ന വ്യാ​​​ജ​​​വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ളു​​​മാ​​​യി രം​​​ഗ​​​ത്തി​​​റ​​​ങ്ങി​​​യി​​​ട്ടു​​​ള്ള വ്യ​​​ക്തി​​​ക​​​ൾ​​​ക്കും സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​മെ​​​തി​​​രേ റി​​​സ​​​ർ​​​വ് ബാ​​​ങ്ക് (ആ​​​ർ​​​ബി​​​ഐ) പൗ​​​ര​​​ന്മാ​​​ർ​​​ക്ക് മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി. ഇ​​​ത്ത​​​രം ത​​​ട്ടി​​​പ്പു​​​കാ​​​രു​​​മാ​​​യി യാ​​​തൊ​​​രു​​​വി​​​ധ ഇ​​​ട​​​പാ​​​ടു​​​ക​​​ളും ന​​​ട​​​ത്ത​​​രു​​​തെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

വി​​​വി​​​ധ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും നേ​​​രി​​​ട്ടും ഇ​​​ത്ത​​​രം സം​​​ഘ​​​ങ്ങ​​​ൾ ജ​​​ന​​​ങ്ങ​​​ളെ തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ക്കു​​​ന്ന​​​താ​​​യി റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. രാ​​​ജ്യ​​​ത്തെ ക്രെ​​​ഡി​​​റ്റ് സി​​​സ്റ്റ​​​ത്തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തെ ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ന്ന ഇ​​​ത്ത​​​രം പ്ര​​​വ​​​ണ​​​ത​​​ക​​​ളെ അ​​​തീ​​​വ ഗൗ​​​ര​​​വ​​​ത്തോ​​​ടെ​​​യാ​​​ണ് റി​​​സ​​​ർ​​​വ് ബാ​​​ങ്ക് കാ​​​ണു​​​ന്ന​​​ത്.

ത​​​ട്ടി​​​പ്പ് രീ​​​തി​​​ക​​​ൾ ഇ​​​ങ്ങ​​​നെ:

വാ​​​യ്പ എ​​​ഴു​​​തി​​​ത്ത​​​ള്ളി​​​യെ​​​ന്ന വ്യാ​​​ജേ​​​ന ‘ക​​​ടം എ​​​ഴു​​​തി​​​ത്ത​​​ള്ള​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ’ അ​​​ല്ലെ​​​ങ്കി​​​ൽ സ​​​മാ​​​ന​​​മാ​​​യ രേ​​​ഖ​​​ക​​​ൾ ന​​​ൽ​​​കി വ​​​ഞ്ചി​​​ക്കു​​​ന്നു. ഫീ​​​സ് പി​​​രി​​​ക്ക​​​ൽ: സേ​​​വ​​​ന നി​​​കു​​​തി​​​യെ​​​ന്നോ നി​​​യ​​​മ​​​പ​​​ര​​​മാ​​​യ ചെ​​​ല​​​വു​​​ക​​​ളെ​​​ന്നോ പ​​​റ​​​ഞ്ഞ് വ​​​ലി​​​യ തു​​​ക​​​ക​​​ൾ ഫീ​​​സാ​​​യി ഈ​​​ടാ​​​ക്കു​​​ന്നു.

സ​​​ർ​​​ക്കാ​​​ർ വാ​​​യ്പ​​​ക​​​ൾ എ​​​ഴു​​​തി​​​ത്ത​​​ള്ളി​​​യെ​​​ന്ന ത​​​ര​​​ത്തി​​​ൽ തെ​​​റ്റാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്നു.

ഇ​​​ത്ത​​​രം സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കോ വ്യ​​​ക്തി​​​ക​​​ൾ​​​ക്കോ വാ​​​യ്പ​​​ക​​​ൾ എ​​​ഴു​​​തി​​​ത്ത​​​ള്ളാ​​​ൻ യാ​​​തൊ​​​രു നി​​​യ​​​മ​​​പ​​​ര​​​മാ​​​യ അ​​​ധി​​​കാ​​​ര​​​വു​​​മി​​​ല്ലെ​​​ന്ന് ആ​​​ർ​​​ബി​​​ഐ വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​വ​​​രു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കു​​​ന്ന​​​ത് വാ​​​യ്പ​​​ക്കാ​​​ർ​​​ക്ക് വ​​​ലി​​​യ സാ​​​മ്പ​​​ത്തി​​​കന​​​ഷ്ടം ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം നി​​​യ​​​മ​​​പ​​​ര​​​മാ​​​യ പ്ര​​​ത്യാ​​​ഘാ​​​ത​​​ങ്ങ​​​ൾ​​​ക്കും ഇ​​​ട​​​യാ​​​ക്കും.

വാ​​​യ്പ​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട എ​​​ന്ത് വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും അ​​​ത​​​ത് ബാ​​​ങ്കു​​​ക​​​ളെ​​​യോ ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ​​​യോ നേ​​​രി​​​ട്ട് സ​​​മീ​​​പി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​ർ​​​ബി​​​ഐ നി​​​ർ​​​ദേ​​​ശി​​​ച്ചു. ഇ​​​ത്ത​​​രം ത​​​ട്ടി​​​പ്പു​​​ക​​​ൾ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടാ​​​ൽ ഉ​​​ട​​​ൻ പോ​​​ലീ​​​സി​​​നെ​​​യോ മ​​​റ്റ് നി​​​യ​​​മ നി​​​ർ​​​വ​​​ഹ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ളെ​​​യോ അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.

ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ സ്ഥി​​​ര​​​ത​​​യെ​​​യും നി​​​ക്ഷേ​​​പ​​​ക​​​രു​​​ടെ താ​​​ത്പ​​​ര്യ​​​ങ്ങ​​​ളെ​​​യും ബാ​​​ധി​​​ക്കു​​​ന്ന ഇ​​​ത്ത​​​രം നി​​​യ​​​മ​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി തു​​​ട​​​രു​​​മെ​​​ന്നും റി​​​സ​​​ർ​​​വ് ബാ​​​ങ്ക് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up