Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RCLens

ഫ്ര​ഞ്ച് സൂ​പ്പ​ര്‍ ക​പ്പ് ആ​ര്‍​സി ലെ​ന്‍​സി​ന്

പാ​രീ​സ്: 2026 ട്രോ​ഫി ഡെ​സ് ചാ​മ്പ്യ​ന്‍​സ് (ഫ്ര​ഞ്ച് സൂ​പ്പ​ര്‍ ക​പ്പ്/​ചാ​മ്പ്യ​ന്‍​സ് ക​പ്പ്) ഫു​ട്‌​ബോ​ള്‍ കി​രീ​ടം ആ​ര്‍​സി ലെ​ന്‍​സി​ന്.

യു​വേ​ഫ സൂ​പ്പ​ര്‍ ക​പ്പ് കി​രീ​ട​ത്തി​നു പി​ന്നാ​ലെ മ​റ്റൊ​രു ട്രോ​ഫി നേ​ട്ടം​കൂ​ടി ആ​ഗ്ര​ഹി​ച്ച പാ​രീ​സ് സെ​ന്‍റ് ജെ​ര്‍​മെ​യ്‌​നെ ഞെ​ട്ടി​ച്ചാ​ണ് ലെ​ന്‍​സി​ന്‍റെ ആ​ഹ്ലാ​ദനൃ​ത്തം. ഫൈ​ന​ലി​ല്‍ ലെ​ന്‍​സ് 1-0നു ​പി​എ​സ്ജി​യെ കീ​ഴ​ട​ക്കി.

32-ാം മി​നി​റ്റി​ല്‍ ഫ്‌​ളോ​റി​യ​ന്‍ തൗ​വി​ന്‍ നേ​ടി​യ ഗോ​ളി​ലാ​യി​രു​ന്നു ലെ​ന്‍​സി​ന്‍റെ ജ​യം. 39-ാം മി​നി​റ്റി​ല്‍ കി​ലി​യ​ന്‍ അ​ന്‍റോ​ണി​യോ ചു​വ​പ്പു​കാ​ര്‍​ഡ് ക​ണ്ട​തോ​ടെ ലെ​ന്‍​സി​ന്‍റെ അം​ഗ​ബ​ലം പ​ത്തി​ലേ​ക്കു ചു​രു​ങ്ങി.

എ​ന്നാ​ല്‍, പി​എ​സ്ജി​യു​ടെ ആ​ക്ര​മണം അ​വ​ര്‍ ചെ​റു​ത്തു. 87-ാം മി​നി​റ്റി​ല്‍ നൂ​നൊ മെ​ന്‍​ഡെ​സ് ചു​വ​പ്പു​കാ​ര്‍​ഡ് ക​ണ്ട​തോ​ടെ പി​എ​സ്ജി​യും മ​ത്സ​രം അ​വ​സാ​നി​പ്പി​ച്ച​ത് പ​ത്തു​പേ​രു​മാ​യി ആ​യി​രു​ന്നു. ലെ​ന്‍​സ് ആ​ദ്യ​മാ​യാ​ണ് ഫ്ര​ഞ്ച് സൂ​പ്പ​ര്‍ ക​പ്പ് സ്വ​ന്ത​മാ​ക്കു​ന്ന​ത്.

Latest News

Corehub Up