Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RJD MLA

പ​ട്ടാ​പ്പ​ക​ൽ എം​എ​ൽ​എ​യു​ടെ സ​ഹോ​ദ​ര​ന്‍റെ ക​ഴു​ത്തി​ൽ നി​ന്നും മാ​ല ക​വ​ർ​ന്ന് മോ​ഷ്ടാ​ക്ക​ൾ

പാ​റ്റ്ന: ബി​ഹാ​റി​ൽ രാ​ഷ്ട്രീ​യ ജ​ന​താ​ദ​ൾ (ആ​ർ​ജെ​ഡി) എം​എ​ൽ​എ രാ​ഹു​ൽ കു​മാ​റി​ന്‍റെ സ​ഹോ​ദ​ര​ൻ രോ​ഹി​ത് കു​മാ​റി​ന്‍റെ മാ​ല ബൈ​ക്കി​ലെ​ത്തി​യ മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്നു. ക​ങ്ക​ർ​ബാ​ഗ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള സാ​യ് മ​ന്ദി​റി​ന് സ​മീ​പ​മാ​ണ് സം​ഭ​വം.

ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തു​കൂ​ടി ക​ട​ന്നു​പോ​കു​ന്ന​തി​നി​ടെ മോ​ഷ്ടാ​ക്ക​ൾ ബൈ​ക്കി​ൽ രോ​ഹി​തി​ന്‍റെ സ​മീ​പ​ത്ത് വ​രി​ക​യും ക​ഴു​ത്തി​ൽ കി​ട​ന്ന മാ​ല മോ​ഷ്ടി​ച്ച് സ്ഥ​ലം വി​ടു​ക​യു​മാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന്‍റെ മു​ഴു​വ​ൻ ദൃ​ശ്യ​ങ്ങ​ളും സ​മീ​പ​ത്തു​ള്ള സി​സി​ടി​വി കാ​മ​റ​ക​ളി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ക​ങ്ക​ർ​ബാ​ഗ് പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Latest News

Corehub Up