സെന്റ് ലൂയിസ് (യുഎസ്): 2026 സിന്‍ക്വിഫീല്‍ഡ് കപ്പ് ചെസ് ടൂര്‍ണമെന്റിലെ ആദ്യമത്സരത്തില്‍ ഇന്ത്യന്‍ താരം ആര്. പ്രഗ്നാനന്ദയ്ക്കു സമനില.
അമേരിക്കന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ സാം സെവിയനുമായാണ് പ്രഗ്നാനന്ദ സമനിലയില്‍ പിരിഞ്ഞത്. മത്സരം 48 നീക്കം മാത്രമേ നീണ്ടുള്ളൂ.
ടൂര്‍ണമെന്റിന്റെ ആദ്യദിനം അമേരിക്കയുടെ ഫാബിയാനൊ കരുവാന മാത്രമാണ് ജയം സ്വന്തമാക്കിയത്. ഡച്ചുകാരനായ ജോര്ഡന് വാന്‍ ഫോറസ്റ്റിനെ കരുവാന തോല്‍പ്പിച്ചു.
ജോവാഖിര് സിന്‍ഡറോവ് - ലെവോന്‍ അറോണിയന്, വിന്‍സെന്റ് കീമര്‍ - വെസ്ലി സൊ, അനീഷ് ഗിരി - മാക്സിം വാഷിയര് ലഗ്രാവ് എന്നീ പോരാട്ടങ്ങളും സമനിലയില്‍ പിരിഞ്ഞു.
ഗ്രാന്‍ഡ് ചെസ് ടൂറില്‍ 25.0 പോയിന്റുമായി കരുവാന ഒന്നാം സ്ഥാനത്ത് എത്തി. 24.5 പോയിന്റുമായി പ്രഗ്നാനന്ദ രണ്ടാം സ്ഥാനത്തുണ്ട്.