Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RTIAct

എല്ലാമങ്ങനെ അറിയണ്ട! വിജിലൻസിലെ വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം പുറത്തുവിടേണ്ടതില്ലെന്ന് സർക്കാർ

കൊച്ചി: സംസ്ഥാനത്തു വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോ ഡയറക്ടറേറ്റിലെ രണ്ടു പ്രധാന വിഭാഗങ്ങളെ വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ നിന്നു മാറ്റി സർക്കാർ. വിജിലൻസ് ഉദ്യോഗസ്ഥരുടെ പ്രതിവാര ഡയറികളുടെയും വാർഷിക രഹസ്യ റിപ്പോർട്ടുകളുടെയും കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ടി ഒന്ന്, ടി രണ്ട് സെക്ഷനുകളിൽ നിന്നുള്ള വിവരങ്ങൾക്കാണു വിലക്ക്.

ഇതു സംബന്ധിച്ചു ഇന്നലെ ഗസറ്റ് വിജ്ഞാനപനമിറങ്ങി. വിജിലൻസിന്‍റെ ജനറൽ അഡ്മിനിസ്ട്രേഷൻ കോ-ഓർഡിനേഷൻ വിഭാഗത്തിന്‍റെ വിജ്ഞാപനം പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക് ആണു പുറത്തിറക്കിയത്.

ഇന്‍റലിജൻസ്, സുരക്ഷാ സംവിധാനങ്ങളെ സംബന്ധിച്ചു 2005-ലെ വിവരാവകാശ നിയമത്തിലെ സെക്ഷൻ 24-ലെ ഉപവകുപ്പ് നാലിലെ അധികാരം ഉപയോഗിച്ചാണു സർക്കാർ തീരുമാനം. നേരത്തെ എട്ട് ഇന്‍റലിജൻസ്-സുരക്ഷാ സ്ഥാപനങ്ങളെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കി സർക്കാർ വിജ്ഞാപനം പുറപ്പെടിവിച്ചിരുന്നു.

മാസപ്പടി കേസുമായി ബന്ധപ്പെട്ടു മുൻ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങൾക്കുമെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച ഘട്ടത്തിലുള്ള സർക്കാർ വിജ്ഞാപനത്തിനു രാഷ്ട്രീയപ്രാധാന്യവുമുണ്ടെന്നു നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

ടി ഒന്നിലും രണ്ടിലും എന്തെല്ലാം?

ഉയർന്ന സുരക്ഷയുള്ള വ്യക്തിഗത ഫയലുകളുടെയും അതീവ സുരക്ഷാരേഖകളുടെയും സൂക്ഷിപ്പ്, രഹസ്യ പരിശോധനകൾ, ഉന്നത തലങ്ങളിലുള്ളവരെക്കുറിച്ചുള്ള വിജിലൻസ് അന്വേഷണം, മിനിസ്റ്റീരിയൽ, എക്സിക്യൂട്ടീവ്, ലീഗൽ സ്റ്റാഫുകളുടെ വാർഷിക രഹസ്യ റിപ്പോർട്ടുകളുടെ പരിപാലനം എന്നിവയാണു ടി ഒന്ന് സെക്ഷൻ‌ കൈകാര്യം ചെയ്യുന്നത്.

വിജിലൻസ് ഉദ്യോഗസ്ഥരുടെ പ്രതിവാര ഡയറികളുടെ പരിശോധന, സോഴ്സ് റിപ്പോർട്ടുകൾ പൊതുജന പരാതികളുടെ മാനേജ്മെന്‍റ് എന്നിവയാണു ടി രണ്ട് സെക്ഷനിൽ ഉൾപ്പെടുന്നത്.

Latest News

Corehub Up