Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rabies

Wayanad

പേ​വി​ഷ നി​ർ​മാർജ​ന പ​ദ്ധ​തി​ക്ക് ക​ൽ​പ്പ​റ്റ​യി​ൽ തു​ട​ക്കം

ക​ൽ​പ്പ​റ്റ: പേ​വി​ഷ വി​മു​ക്ത കേ​ര​ളം കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ​യു​ടെ പേ​വി​ഷ നി​ർ​മാ​ർ​ജ​ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി. ​വി​ശ്വ​നാ​ഥ​ൻ നി​ർ​വ​ഹി​ച്ചു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കാ​യി വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ക്കും.

തു​ട​ർ​ന്ന് തെ​രു​വു​നാ​യ​ക​ൾ​ക്കാ​യും പ്ര​ത്യേ​ക പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ക്യാ​ന്പു​ക​ൾ ന​ട​ത്തും.ജി​ല്ലാ വെ​റ്റ​റി​ന​റി കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ടി.​ജി. ബീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ഷേ​മ​കാ​ര്യ ചെ​യ​ർ​പേ​ഴ്സ​ണ്‍ ശ​ശി​ധ​ര​ൻ, ജി​ല്ലാ വെ​റ്റ​റി​ന​റി കേ​ന്ദ്രം സീ​നി​യ​ർ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​കെ.​എ​സ്. സു​നി​ൽ, ഫീ​ൽ​ഡ് ഓ​ഫി​സ​ർ ആ​ർ. രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

ആ​ര്യ​ങ്കാ​വി​ൽ‌ പു​ലി ആ​ക്ര​മി​ച്ച സ്ത്രീ ​പേ​വി​ഷ​ബാ​ധ​യേ​റ്റ് മ​രി​ച്ചു

കൊ​ല്ലം: ആ​ര്യ​ങ്കാ​വി​ൽ‌ പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ്ത്രീ ​പേ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്ന് മ​രി​ച്ചു. ആ​ര്യ​ങ്കാ​വ് ക​ര​യാ​ള​ർ​മെ​ത്ത് സ്വ​ദേ​ശി കു​ഞ്ഞ​മ്മ(54)​ആ​ണ് മ​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം.

ര​ണ്ട് മാ​സം മു​ൻ​പാ​ണ് കു​ഞ്ഞ​മ്മ​യ്ക്ക് പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. കു​ഞ്ഞ​മ്മ ആ​ര്യ​ങ്കാ​വ് കു​ളി​ർ​കാ​ടി​ൽ കോ​ലി​ഞ്ചി കൃ​ഷി​യി​ട​ത്തി​ലെ ഷെ​ഡി​ൽ രാ​ത്രി കി​ട​ന്നു​റ​ങ്ങു​ന്ന​തി​നി​ടെ പു​ലി വ​ള​ർ​ത്തു​നാ​യ​യെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു.

ഇ​തി​നി​ടെ​യാ​ണ് കു​ഞ്ഞ​മ്മ​യ്ക്ക് നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പി​ന്നാ​ലെ മെ​യ് ര​ണ്ടി​ന് പ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള അ​സ്വ​സ്ഥ​ത​യെ തു​ട​ർ​ന്ന് പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് കു​ഞ്ഞ​മ്മ​യെ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്.

ചി​കി​ത്സ​യി​ലി​രി​ക്കെ ശ​നി​യാ​ഴ്‌​ച ആ​യി​രു​ന്നു മ​ര​ണം. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് കു​ഞ്ഞ​മ്മ​യു​ടെ മ​ര​ണം പേ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്നാ​ണെ​ന്ന് ജി​ല്ലാ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ സ്ഥി​രീ​ക​ര​ണം.

Kerala

ഒ​ന്നാം​ക്ലാ​സു​കാ​രി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച​ത് പേ​വി​ഷ​ബാ​ധ​യേ​റ്റ്; രോ​ഗ​ബാ​ധ​യു​ടെ ഉ​ട​വി​ടം തേ​ടി ആ​രോ​ഗ്യ​വ​കു​പ്പ്

തൃ​ശൂ​ർ: തൃ​ശൂ​ർ ചെ​റു​തു​രു​ത്തി​യി​ൽ ഒ​ന്നാം​ക്ലാ​സു​കാ​രി സ​ൻ​ഹ മെ​ഹ്റി​ന്‍റെ മ​ര​ണ​കാ​ര​ണം പേ​വി​ഷ​ബാ​ധ​യെ​ന്ന് സ്ഥി​രീ​ക​ര​ണം. ബ​ന്ധു​വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​യി​രു​ന്നു സ​ൻ​ഹ മെ​ഹ്റി​ൻ എ​ന്ന ഏ​ഴു​വ​യ​സു​കാ​രി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച​ത്.

ഏ​പ്രി​ൽ 28ന് ​ആ​യി​രു​ന്നു സം​ഭ​വം. കു​ഴ​ഞ്ഞു​വീ​ണ​തി​ന് പി​ന്നാ​ലെ കു​ട്ടി വെ​ള്ള​ത്തി​നോ​ട് വി​ര​ക്തി പ്ര​ക​ടി​പ്പി​ച്ച​താ​യും വാ​യി​ൽ​നി​ന്ന് നു​ര​യും പ​ത​യും വ​ന്ന​താ​യും വി​വ​ര​മു​ണ്ട്. എ​ന്നാ​ൽ കു​ട്ടി​ക്ക് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത് എ​ങ്ങ​നെ​യെ​ന്ന കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ വ്യ​ക്ത​ത​യി​ല്ല.

വെ​ട്ടി​ക്കാ​ട്ടി​രി സ്കൂ‌​ളി​ലെ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു. കു​ഴ​ഞ്ഞു​വീ​ണ​തി​ന് പി​ന്നാ​ലെ ഉ​ട​ൻ‌​ത​ന്നെ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത തോ​ന്നി​യ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​ര​മ​റി​യി​ച്ചി​രു​ന്നു.

ഇ​തേ തു​ട​ർ​ന്ന് സ​ൻ​ഹ മെ​ഹ്റി​ന്‍റെ സ്ര​വ​മെ​ടു​ത്ത് പ​രി​ശോ​ധ​ന​യ്ക്ക് സെ​ൻ​ട്ര​ൽ ലാ​ബി​ലേ​ക്ക് അ​യ​ച്ചി​രു​ന്നു. പു​റ​ത്തു​വ​ന്ന പ​രി​ശോ​ധ​ന ഫ​ല​ത്തി​ലാ​ണ് മ​ര​ണ​കാ​ര​ണം പേ​വി​ഷ ബാ​ധ​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. വീ​ടി​ന് സ​മീ​പ​ത്തെ പൂ​ച്ച​ക​ളു​മാ​യി ക​ളി​ക്കു​ന്ന​ത് സ​ൻ​ഹ​യു​ടെ പ​തി​വാ​യി​രു​ന്നു.

ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ൽ നി​ന്നാ​ണോ കു​ട്ടി​ക്ക് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​തെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് സം​ശ​യി​ക്കു​ന്നു. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.

 

 

 

 

Kerala

പേ​വി​ഷ​ബാ​ധ‍? ആം​ബു​ല​ൻ​സി​ൽ​നി​ന്ന് ഇ​റ​ങ്ങി​യോ​ടി​യ രോ​ഗി മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ആം​ബു​ല​ൻ​സി​ൽ​നി​ന്ന് ഇ​റ​ങ്ങി​യോ​ടി​യ രോ​ഗി​യെ ഓ​ട​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട‌െ​ത്തി. ഇ​യാ​ൾ​ക്ക് പേ​വി​ഷ​ബാ​ധ​യു​ടെ ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഇ​ഞ്ച​ക്ക​ൽ ഭാ​ഗ​ത്ത് എ​ത്തി​യ​പ്പോ​ൾ അ​ക്ര​മാ​സ​ക്ത​നാ​യ രോ​ഗി ആം​ബു​ല​ൻ​സി​ന്‍റെ ചി​ല്ലു​ക​ൾ ത​ക​ർ​ത്ത് പു​റ​ത്തേ​ക്ക് ഓ​ടു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച​ത്.

പേ​വി​ഷ​ബാ​ധ​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​തോ​ടെ 108 ആം​ബു​ല​ൻ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ​യാ​ണ് ഇ​യാ​ളെ നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ നി​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത്.

Kerala

മൂ​വാ​റ്റു​പു​ഴ​യി​ൽ 13 പേ​രെ ക​ടി​ച്ച നാ​യ​യ്ക്ക് പേ ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു

കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ​യി​ൽ 13 പേ​രെ ക​ടി​ച്ച നാ​യ​യ്ക്ക് പേ ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. സ്റ്റു​മോ​ർ​ട്ട​ത്തി​ലാ​ണ് നാ​യ​യ്ക്ക് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

നാ​യ​യു​ടെ ക​ടി​യേ​റ്റ എ​ല്ലാ​വ​ർ​ക്കും ആ​ദ്യ ഡോ​സ് വാ​ക്സി​ൻ ന​ൽ​കി​യ​തി​നാ​ൽ ഭ​യ​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. നാ​യ ച​ത്ത​തി​ന് പി​ന്നാ​ലെ ന​ഗ​ര​സ​ഭ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്ന് സ്ഥി​തി​ഗ​തി​ക​ൾ വി​ലി​രു​ത്തി.

ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി, വെ​റ്റി​ന​റി ആ​ശു​പ​ത്രി പ്ര​തി​നി​ധി​ക​ളും, ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു. സ​മാ​ന ല​ക്ഷ​ണ​ങ്ങ​ളു​ള്ള മ​റ്റൊ​രു നാ​യ​യെ ക​ണ്ടെ​ത്തി​യ​തി​നാ​ല്‍, ഡോ​ഗ് കാ​ച്ചേ​ഴ്സി​നെ വി​ളി​പ്പി​ച്ച് മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും, ന​ഗ​ര​പ​രി​ധി​യി​ലെ നാ​യ​ക​ൾ​ക്ക് വാ​ക്സി​നേ​ഷ​ൻ ന​ൽ​കാ​നും തീ​രു​മാ​ന​മാ​യി.

National

കു​ത്തി​വ​യ്പ്പി​നോ​ടു​ള്ള പേ​ടി; ഒ​മ്പ​ത് വ​യ​സു​കാ​രി പേ​വി​ഷ​ബാ​ധ​യേ​റ്റു മ​രി​ച്ചു

മും​ബൈ: കു​ത്തി​വ​യ്പ്പി​നോ​ടു​ള്ള പേ​ടി കാ​ര​ണം കു​ത്തി​വ​യ്പ്പ് എ​ടു​ക്കാ​തി​രു​ന്ന ഒ​മ്പ​ത് വ​യ​സു​കാ​രി പേ​വി​ഷ​ബാ​ധ‍‍​യേ​റ്റ് മ​രി​ച്ചു. നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി കാ​ശി​ഷ് സ​ഹാ​നി​യാ​ണ് മ​രി​ച്ച​ത്.

ആ​റ് മാ​സം മു​മ്പ് കാ​ശി​ഷ് മു​ത്ത​ച്ഛ​നോ​ടൊ​പ്പം ന​ട​ക്കാ​ൻ പോ​കു​ന്പോ​ഴാ​യി​രു​ന്നു തെ​രു​വ് നാ​യ കു​ട്ടി​യു​ടെ കൈ​യി​ൽ മാ​ന്തു​ക​യും മു​റി​വു​ണ്ടാ​ക്കു​ക​യും ചെ​യ്ത​ത്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ കാ​ശി​ഷി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും കു​ട്ടി ഇ​ഞ്ച​ക്ഷ​നെ​യും സൂ​ചി​ക​ളെ ഭ​യ​പ്പെ​ടു​ക​യും ചെ​യ്ത​തി​നാ​ൽ വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. മു​റി​വ് വേ​ഗ​ത്തി​ൽ ഭേ​ദ​മാ​യ​തി​നാ​ൽ ചി​കി​ത്സ പൂ​ർ​ത്തി​യാ​ക്കാ​ൻ വീ​ട്ടു​കാ​രും നി​ർ​ബ​ന്ധി​ച്ചി​ല്ല.

കു​റ​ച്ചു​ദി​വ​സം മു​ന്പ് കാ​ശി​ഷി​ന്‍റെ ആ​രോ​ഗ്യം മോ​ശ​മാ​യി. ഭ​ക്ഷ​ണ​വും വെ​ള്ള​വും ക​ഴി​ക്കു​ന്ന​ത് നി​ർ​ത്തി, ക​ണ്ണു​ക​ൾ ചു​വ​പ്പ് നി​റ​ത്തി​ലാ​യി. കു​ട്ടി​യു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് ക​ണ്ട കു​ടും​ബം ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ചി​കി​ത്സ​യി​ലാ​യി​രി​ക്കെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

നാ​യ്ക്ക​ളി​ൽ നി​ന്നോ പൂ​ച്ച​ക​ളി​ൽ നി​ന്നോ ഏ​ൽ​ക്കു​ന്ന ചെ​റി​യ പോ​റ​ലു​ക​ൾ പോ​ലും അ​വ​ഗ​ണി​ക്ക​രു​തെ​ന്നും ഉ​ട​ൻ ത​ന്നെ കൃ​ത്യ​മാ​യ ചി​കി​ത്സ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.

Kerala

കാ​ർ​ത്യാ​യ​നി​യെ കടിച്ച നായയ്ക്കു പേ​വി​ഷ​ബാ​ധ

എ​​​രു​​​മ​​​പ്പെ​​​ട്ടി(​​​തൃ​​​ശൂ​​​ർ): വെ​​​ള്ള​​​റ​​​ക്കാ​​​ട് കൊ​​​ല്ല​​​ൻ​​​പ​​​ടി​​​യി​​​ൽ കി​​​ട​​​പ്പു​​​രോ​​​ഗി​​​യാ​​​യ വ​​​യോ​​​ധി​​​ക​​​യെ വീ​​​ടി​​​ന​​​ക​​​ത്തു​​​ക​​​യ​​​റി ക​​​ടി​​​ച്ചു​​​കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ തെ​​​രു​​​വു​​​നാ​​​യ​​​യ്ക്കു പേ​​​വി​​​ഷ​​​ബാ​​​ധ സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

കി​​​ഴ​​​ക്കേ​​​പു​​​ര​​​യ്ക്ക​​​ൽ പ​​​രേ​​​ത​​​നാ​​​യ കൃ​​​ഷ്ണ​​​ന്‍റെ ഭാ​​​ര്യ കാ​​​ർ​​​ത്യാ​​​യ​​​നി (84)​യാ​​​ണ് വ്യാ​​​ഴാ​​​ഴ്ച ‌ദാ​​​രു​​​ണ​​​മാ​​​യി മ​​രി​​ച്ച​​​ത്.ശ​​​രീ​​​ര​​​മാ​​​സ​​​ക​​​ലം ക​​​ടി​​​യേ​​​റ്റ കാ​​​ർ​​​ത്യാ​​​യ​​​നി​​​യു​​​ടെ ക​​​ഴു​​​ത്തി​​​ലേ​​​റ്റ ആ​​​ഴ​​​ത്തി​​​ലു​​​ള്ള മു​​​റി​​​വാ​​​ണ് മ​​​ര​​​ണ​​​കാ​​​ര​​​ണ​​​മെ​​​ന്നു പോ​​​സ്റ്റ്മോ​​​ർ​​​ട്ടം റി​​​പ്പോ​​​ർ​​​ട്ടി​​​ൽ വ്യ​​​ക്ത​​​മാ​​​യി.

ഇ​​​വ​​​രു​​​ടെ മ​​​ക​​​ൻ മാ​​​ന​​​സി​​​കാ​​​സ്വാ​​​സ്ഥ്യ​​​മു​​​ള്ള ദേ​​​വ​​​ദാ​​​സി​​​നെ​​​യും(60) നാ​​​യ ആ​​​ക്ര​​​മി​​​ച്ചി​​​രു​​​ന്നു. ദേ​​​വ​​​ദാ​​​സി​​​ന്‍റെ കാ​​​ൽ​​​വി​​​ര​​​ലു​​​ക​​​ൾ ഉ​​​ൾ​​​പ്പ​​​ടെ ക​​​ടി​​​ച്ചു​​​പ​​​റി​​​ച്ച നി​​​ല​​​യി​​​ലാ​​​ണ്. ദേ​​​ഹ​​​ത്തി​​​ന്‍റെ പ​​​ല ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും ഗു​​​രു​​​ത​​​ര​​​പ​​​രി​​​ക്കേ​​​റ്റ ദേ​​​വ​​​ദാ​​​സ് തൃ​​​ശൂ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്.

എ​​​രു​​​മ​​​പ്പെ​​​ട്ടി പോ​​​ലീ​​​സി​​​ന്‍റെ​​​യും ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ നാ​​​ട്ടു​​​കാ​​​ർ മ​​​ണി​​​ക്കൂ​​​റു​​​ക​​​ളോ​​​ളം ന​​​ട​​​ത്തി​​​യ തെ​​​ര​​​ച്ചി​​​ലി​​​നൊ​​​ടു​​​വി​​​ൽ ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ഒ​​​രു​​​മ​​​ണി​​​യോ​​​ടെ വെ​​​ള്ള​​​റ​​​ക്കാ​​​ട് സെ​​​ന്‍റ​​​റി​​​ൽ​​​വ​​​ച്ച് നാ​​​യ​​​യെ പി​​​ടി​​​കൂ​​​ടി. അ​​​നി​​​മ​​​ൽ റ​​​സ്ക്യൂ ടീം ​​​അം​​​ഗം ബൈ​​​ജു ക​​​ട​​​ങ്ങോ​​​ടാ​​​ണ് നാ​​​യ​​​യെ വ​​​ല​​​യെ​​​റി​​​ഞ്ഞു പി​​​ടി​​​ച്ച​​​ത്.

നാ​​​യ​​​യെ പി​​​ടി​​​കൂ​​​ടാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​നി​​​ട​​​യി​​​ൽ സി​​​വി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ വി​​​ഷ്ണു​​​വി​​​നു കൈ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. പ​​​ഞ്ചാ​​​യ​​​ത്തി​​​ന്‍റെ ആം​​​ബു​​​ല​​​ൻ​​​സി​​​ൽ മ​​​ണ്ണു​​​ത്തി വെ​​​റ്റ​​​റി​​​ന​​​റി ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​കു​​​ന്ന വ​​​ഴി​​​യി​​​ൽ നാ​​​യ ച​​​ത്തു. തു​​​ട​​​ർ​​​ന്നു​​​ ന​​​ട​​​ത്തി​​​യ പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​ലാ​​​ണ് നാ​​​യ​​​യ്ക്കു പേ​​​വി​​​ഷ​​​ബാ​​​ധ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.

കാ​​​ർ​​​ത്യാ​​​യ​​​നി​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം വീ​​​ട്ടി​​​ൽ പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു​​​വ​​​ച്ച​​​ശേ​​​ഷം ചെ​​​റു​​​തു​​​രു​​​ത്തി ശ്മ​​​ശാ​​​ന​​​ത്തി​​​ൽ സം​​​സ്ക​​​രി​​​ച്ചു. ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളും രാ​​​ഷ്ട്രീ​​​യ സാ​​​മൂ​​​ഹി​​​ക സാം​​​സ്കാ​​​രി​​​ക പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

Kerala

പ​ത്ത​നം​തി​ട്ട​യി​ൽ ഏ​ഴു പേ​രെ ക​ടി​ച്ച തെ​രു​വു നാ​യയ്ക്കു പേ ​വി​ഷ​ബാ​ധ

പ​ത്ത​നം​തി​ട്ട: പ​ന്ത​ളം കു​ര​മ്പാ​ല​യി​ൽ ഏ​ഴു പേ​രെ ആ​ക്ര​മി​ച്ച​തി​ന് പി​ന്നാ​ലെ നാ​ട്ടു​കാ​ർ ത​ല്ലി​ക്കൊ​ന്ന തെ​രു​വ് നാ​യ​ക്ക് പേ ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം.

പ​ന്ത​ളം കു​ര​മ്പാ​ല പ്ലാം​കൂ​ട്ട​ത്തി​ൽ ര​ത്ന​മ്മ (53), കു​ര​മ്പാ​ല മു​ള​നി​ൽ​ക്കു​ന്ന​തി​ൽ രാ​ഘ​വ​ൻ (61), ക​ര​മേ​ൽ വീ​ട്ടി​ൽ ഗോ​പി​നാ​ഥ​ൻ നാ​യ​ർ (82), ഇ​ന്ദി​ര​യ​മ്മ (61), ശ്രീ​കു​മാ​രി (55), അ​നി​ൽ ഭ​വ​നി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ൻ (60), കു​ന്ന​ത്ത​യ്യ​ത്ത് ശ്യാ​മ​ള (55) എ​ന്നി​വ​ർ​ക്കാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. ഇ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ നാ​ട്ടു​കാ​ർ നാ​യ​യെ ത​ല്ലി​ക്കൊ​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നാ​യ​ക്ക് പേ​വി​ഷ​ബാ​ധ ഉ​ള്ള​താ​യി സ്ഥി​രീ​ക​രി​ച്ച​ത്.

Kerala

പേവിഷബാധയേറ്റ് പത്തുവർഷത്തിനിടെ സംസ്ഥാനത്ത് മരിച്ചത് 118 പേർ; നഷ്‌ടപരിഹാരവുമില്ല


കോ​​​​ട്ട​​​​യം: ക​​​​​ഴി​​​​​ഞ്ഞ പ​​ത്തു വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നി​​​​​ടെ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ പേ​​വി​​ഷ​​ബാ​​ധ​​മൂ​​ലം മ​​​​​രി​​​​ച്ച​​​​ത് 118 പേ​​​​​ർ. ഇ​​വ​​രി​​ൽ മി​​ക്ക​​വ​​ർ​​ക്കും തെ​​​​​രു​​​​​വു​​​​നാ​​​​യ്ക്ക​​​​​ളു​​​​​ടെ ക​​​​​ടി​​​​​യേ​​​​​റ്റാ​​ണ് പേ​​വി​​ഷ​​ബാ​​ധ​​യു​​ണ്ടാ​​യ​​ത്. ഇ​​​​​ത്ത​​​​​ര​​ത്തി​​ൽ തെ​​​​​രു​​​​​വു​​​​നാ​​​​യ്ക്ക​​​​​ളു​​​​​ടെ ക​​​​​ടി​​​​​യേ​​​​​റ്റു മ​​​​​രി​​ക്കു​​ന്ന​​വ​​രു​​ടെ ആ​​ശ്രി​​ത​​ർ​​ക്ക് ന​​ഷ്ട​​പ​​രി​​ഹാ​​ര​​മോ പ​​രി​​ക്കേ​​ൽ​​ക്കു​​ന്ന​​വ​​ർ​​ക്ക് ചി​​​​​കി​​​​​ത്സ​​​ച്ചെല​​വോ കി​​ട്ടു​​ന്നു​​മി​​ല്ല.

2016 ഏ​​പ്രി​​ൽ ഒ​​ന്നു മു​​ത​​ൽ 2025 ഒക്‌ടോബർ 30 വ​​രെ​​യു​​ള്ള ക​​ണ​​ക്ക​​നു​​സ​​രി​​ച്ച് ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ പേ​​​​​ർ പേ​​വി​​ഷ​​ബാ​​ധ​​യേ​​റ്റു മ​​​​​രി​​ച്ച​​ത് കൊ​​​​​ല്ലം ജി​​​​​ല്ല​​​​​യി​​​​​ലാ​​ണ്; 21 പേ​​ർ. തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം -16, പാ​​​​​ല​​​​​ക്കാ​​​​​ട് -13, ആ​​​​​ല​​​​​പ്പു​​​​​ഴ -12, തൃ​​​​​ശൂ​​​​​ർ -11, എ​​​​​റ​​​​​ണാ​​​​​കു​​​​​ളം -ഒ​​മ്പ​​ത്, കോ​​​​​ഴി​​​​​ക്കോ​​​​​ട് -ഒ​​മ്പ​​ത്, പ​​​​​ത്ത​​​​​നം​​​​​തി​​​​​ട്ട -എ​​ഴ്, ക​​​​​ണ്ണൂ​​​​​ർ -ഏ​​ഴ്, മ​​​​​ല​​​​​പ്പു​​​​​റം -നാ​​ല്, ഇ​​​​​ടു​​​​​ക്കി -മൂ​​ന്ന്, വ​​​​​യ​​​​​നാ​​​​​ട് -മൂ​​ന്ന്, കോ​​​​​ട്ട​​​​​യം -ര​​ണ്ട്, കാ​​​​​സ​​​​​ർ​​​​​ഗോ​​​​​ഡ് -ഒ​​ന്ന് എ​​​​​ന്നി​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ് മ​​​​​ര​​​​​ണ​​മു​​ണ്ടാ​​യ​​ത്.

ഒ​​​​​ന്നേ​​​​​കാ​​​​​ൽ വ​​​​​യ​​​​​സു​​​​​ള്ള പി​​​​​ഞ്ചു​​കു​​ഞ്ഞു മു​​ത​​ൽ 90 വ​​​​​യ​​​​​സു​​​​​ള്ള വ​​​​​യോ​​​​​ധി​​​​​ക വ​​​​​രെ ഈ ​​​​​കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ൽ തെ​​​​​രു​​​​​വു​​നാ​​​​​യ്ക്ക​​ളു​​​​​ടെ ക​​​​​ടി​​​​​യേ​​​​​റ്റു മ​​​​​രി​​ച്ചു. പ​​​​​ത്തു വ​​​​​യ​​​​​സി​​​​​ൽ താ​​​​​ഴെ​​​​​യു​​​​​ള്ള 12 കു​​​​​ട്ടി​​​​​ക​​​​​ളും 10 മു​​​​​ത​​​​​ൽ 20 വ​​​​​യ​​​​​സു​​വ​​​​​രെ​​​​​യു​​​​​ള്ള​​​ ഒ​​മ്പ​​ത് പേ​​രും മ​​രി​​ച്ച​​വ​​രി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു. മു​​​​​പ്പ​​​​​തുവ​​യ​​സു വ​​​​​രെ-​​ആ​​റ്, 40 വ​​​​​രെ-17, 50 വ​​​​​രെ -24, 60 വ​​​​​രെ-27, 70 വ​​​​​രെ-15, 80 വ​​​​​രെ-​​നാ​​ല്, 80നു ​​​​​മു​​​​​ക​​​​​ളി​​​​​ൽ പ്രാ​​​​​യ​​​​​മു​​​​​ള്ള​​​​​വ​​​​​ർ മൂ​​ന്ന് എ​​​​​ന്നി​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ് മ​​​​​രണസംഖ്യ.

ആ​​​​​രോ​​​​​ഗ്യ​​കേ​​​​​ര​​​​​ളം ലോ​​​​​ക​​നി​​ല​​വാ​​ര​​ത്തി​​ലാണെന്ന് അ​​​​​വ​​​​​കാ​​ശ​​പ്പെ​​​​​ടു​​​​​മ്പോ​​​​​ഴും പേ​​​​​വി​​​​​ഷ​​​​​ബാ​​​​​ധ​​​​​യേ​​​​​റ്റ 95 ശ​​​​​ത​​​​​മാ​​​​​നം പേ​​​​​ർ​​​​​ക്കും വാ​​​​​ക്സി​​​​​ൻ എ​​​​​ടു​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​ഞ്ഞി​​​​​രു​​​​​ന്നി​​​​​ല്ല എ​​ന്നും ഫാ​​​​​ർ​​​​​മേ​​​​​ഴ്‌​​​​​സ് അ​​​​​വ​​​​​യ​​​​​ർ​​​​​ന​​​​​സ് റി​​​​​വൈ​​​​​വ​​​​​ൽ മൂ​​​​​വ്മെ​​​​​ൻ​​​​​റ്റ് (ഫാം) ​​​​​ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി സി​​​​​ജു​​​​​മോ​​​​​ൻ ഫ്രാ​​​​​ൻ​​​​​സി​​​​​സി​​​​​ന് ല​​​​​ഭി​​​​​ച്ച വി​​​​​വ​​​​​രാ​​​​​വ​​​​​കാ​​​​​ശ രേ​​ഖ​​പ്ര​​കാ​​ര​​മു​​ള്ള മ​​​​​റു​​​​​പ​​​​​ടി​​യി​​ൽ പ​​റ​​യു​​ന്നു.

തെ​​രു​​വു​​നാ​​യ ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ സം​​ബ​​ന്ധി​​ച്ച കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ നോ​​​​​ക്കാ​​​​​ൻ ചു​​​​​മ​​​​​ത​​​​​ല ഏ​​​​​ൽ​​​​​പ്പി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത് ത​​​​​ദ്ദേ​​​​​ശ സ്വ​​​​​യം​​ഭ​​​​​ര​​​​​ണ വ​​​​​കു​​​​​പ്പി​​​​​നെ​​​​​യാ​​​​​ണ്. ​​​ വ​​​​​കു​​​​​പ്പി​​​​​ന്‍റെ പ്രി​​​​​ൻ​​​​​സി​​​​​പ്പ​​​​​ൽ ഡ​​​​​യ​​​​​റ​​​​​ക്ട​​​​​റേ​​​​​റ്റി​​​​​ൽ​​നി​​​​​ന്നു സി​​​​​ജു​​​​​മോ​​​​​ൻ ഫ്രാ​​​​​ൻ​​​​​സി​​​​​സി​​​​​ന് ല​​​​​ഭി​​​​​ച്ച മ​​​​​റു​​​​​പ​​​​​ടി പ്ര​​​​​കാ​​​​​രം ത​​ദ്ദേ​​ശ വ​​​​​കു​​​​​പ്പി​​​​​ൽ​​​​​നി​​​​​ന്നോ ദു​​​​​രി​​​​​താ​​​​​ശ്വാ​​​​​സ നി​​​​​ധി​​​​​യി​​​​​ൽ​​നി​​​​​ന്നോ ഇ​​​​​ത്ത​​​​​രം മ​​​​​ര​​​​​ണ​​ങ്ങ​​​​​ൾ​​​​​ക്കും ചി​​​​​കി​​​​​ത്സച്ചെല​​​​​വി​​​​​നും ന​​​​​ഷ്ട​​​​​പ​​​​​രി​​​​​ഹാ​​​​​രം ന​​​​​ല്കു​​​​​ന്നി​​​​​ല്ല.

എ​​​​​ന്നാ​​​​​ൽ, സു​​​​​പ്രീം​​കോ​​​​​ട​​​​​തി നി​​​​​ർ​​​​​ദേ​​​​​ശി​​​​​ച്ച​​​​​ത​​നു​​സ​​രി​​ച്ച് രൂ​​​​​പീ​​​​​ക​​​​​രി​​​​​ച്ച ജ​​​​​സ്റ്റീ​​​​​സ് സി​​​​​രി​​​​​ജ​​​​​ഗ​​​​​ൻ ക​​​​​മ്മി​​​​​റ്റി​​​​​യാ​​​​​ണ് ചി​​​​​കി​​​​​ത്സ​​​​​യ്ക്കാ​​​​​യി ന​​​​​ഷ്ട​​​​​പ​​​​​രി​​​​​ഹാ​​​​​രം കൊ​​​​​ടു​​​​​ക്കാ​​​​​ൻ പ​​​​​ഞ്ചാ​​​​​യ​​​​​ത്തു​​​​​ക​​​​​ൾ​​​​​ക്ക് നി​​​​​ർ​​​​​ദേ​​​​​ശം ന​​​​​ല്കി​​​​​വ​​​​​ന്നി​​​​​രു​​​​​ന്ന​​​​​ത്.

സി​​​​​രി​​​​​ജ​​​​​ഗ​​​​​ൻ ക​​​​​മ്മി​​​​​റ്റി തു​​​​​ട​​​​​ര​​​​​ണോ വേ​​​​​ണ്ട​​​​​യോ എ​​​​​ന്ന് നി​​​​​ർ​​​​​ദേ​​​​​ശി​​​​​ക്കാ​​​​​തെ കേ​​​​​സ് സു​​​​​പ്രീം​​കോ​​​​​ട​​​​​തി തീ​​​​​ർ​​​​​പ്പാ​​​​​ക്കി​​​​​യ​​​​​തി​​​​​നാ​​​​​ൽ ക​​​​​മ്മി​​​​​റ്റി​​​​​യു​​​​​ടെ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം നി​​​​​ല​​​​​ച്ചു. പ​​​​​ക​​​​​രം കേ​​​​​ര​​​​​ളാ ലീ​​​​​ഗ​​​​​ൽ സ​​​​​ർ​​​​​വീ​​​​​സ് അ​​​​​തോ​​​​​റി​​​​​റ്റി​​​​​യു​​​​​ടെ കീ​​​​​ഴി​​​​​ൽ എ​​​​​ല്ലാ ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലും ഡി​​​​​സ്ട്രി​​​​​ക്‌ട് സ്‌​​​​​ട്രേ ഡോ​​​​​ഗ് വി​​​​​ക്‌​​​​​ടിം ക​​​​​മ്മി​​​​​റ്റി രൂ​​​​​പീ​​​​​ക​​​​​രി​​​​​ച്ച് സ​​​​​ർ​​​​​ക്കാ​​​​​ർ ഉ​​​​​ത്ത​​​​​ര​​​​​വ് പു​​​​​റ​​​​​പ്പെ​​​​​ടു​​​​​വി​​​​​ച്ചെ​​​​​ങ്കി​​​​​ലും ഇ​​​​​തു​​​​​വ​​​​​രെ​​​​​യും പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം ആ​​​​​രം​​​​​ഭി​​​​​ച്ചി​​​​​ട്ടി​​​​​ല്ല . ഫ​​​​​ല​​​​​ത്തി​​​​​ൽ , തെ​​രു​​വു​​നാ​​യ​​യു​​ടെ ക​​​​​ടി​​​​​യേറ്റാൽ സ്വ​​​​​ന്ത​​​​​മാ​​​​​യി ചി​​​​​കി​​​​​ത്സി​​​​​ച്ച് ര​​​​​ക്ഷ​​​​​പ്പെ​​​​​ടു​​​​​ക എ​​​​​ന്നു​​​​​ള്ള​​​​​താ​​​​​ണ് കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ അ​​​​​വ​​​​​സ്ഥ. എ​​​​​ന്നാ​​​​​ൽ, ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യി​​​​​ൽ തെ​​​​​രു​​​​​വു​​നാ​​യ ​​​ക​​​​​ടി​​​​​ച്ച് മ​​​​​രി​​ച്ചാ​​ൽ സ​​​​​ർ​​​​​ക്കാ​​​​​ർ അ​​ഞ്ചു ല​​​​​ക്ഷം രൂ​​പ ന​​​​​ഷ്ട​​​​​പ​​​​​രി​​​​​ഹാ​​​​​രം ന​​​​​ൽ​​​​​കും.

Health

പേവിഷം അതിമാരകം: ചെറിയ പോറൽ പോലും അവഗണിക്കരുത്

മൃ​ഗ​ങ്ങ​ളു​മാ​യു​ള്ള ​ഇ​ട​പെ​ട​ൽ ക​രു​ത​ലോ​ടെ ആ​വാം. വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളു​മാ​യോ മ​റ്റു മൃ​ഗ​ങ്ങ​ളു​മാ​യോ ഇ‌​ട​പെ​ടു​മ്പോൾ ഉ​ണ്ടാ കു​ന്ന ചെ​റി​യ പോ​റ​ലു​ക​ൾ, മു​റി​വു​ക​ൾ ​എ​ന്നി​വ അ​വ​ഗ​ണി ക്ക​രു​ത്.

മു​റി​വോ പോ​റ​ലോ ഉ​ണ്ടാ​യാ​ൽ പ്ര​തി​രോ​ധ കു​ത്തി വ​യ്പ് എ​ടു​ക്കാം. പേ​വി​ഷ​ബാ​ധ ത​ട​യാം.

പേ​വി​ഷ ബാ​ധ- പ്ര​തി​രോ​ധ ചി​കി​ത്സാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ

കാ​റ്റ​ഗ​റി 1

മൃ​ഗ​ങ്ങ​ളെ തൊ​ടു​ക, ഭ​ക്ഷ​ണം കൊ​ടു​ക്കു​ക, മു​റി​വു​ക​ൾ ​ഇ​ല്ലാ​ത്ത തൊ​ലി​പ്പു​റ​ത്തു മൃ​ഗ​ങ്ങ​ൾ ന​ക്കു​ക
- കു​ത്തി​വ​യ്പ് ന​ല്കേ​ണ്ട​തി​ല്ല. സോ​പ്പും ധാ​രാ​ളം വെ​ള്ള​വും ഉ​പ​യോ​ഗി​ച്ചു ക​ഴു​കു​ക.

കാ​റ്റ​ഗ​റി 2

തൊ​ലി​പ്പു​റ​ത്തു​ള്ള മാ​ന്ത​ൽ, ര​ക്തം വ​രാ​ത്ത ചെ​റി​യ പോ​റ​ലു​ക​ൾ - പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് എ​ടു​ക്ക​ണം

കാ​റ്റ​ഗ​റി 3

ര​ക്തം പൊ​ടി​ഞ്ഞ മു​റി​വു​ക​ൾ, മു​റി​വു​ള്ള തൊ​ലി​പ്പു​റ​ത്തെ ന​ക്ക​ൽ, ചു​ണ്ടി​ലോ വാ​യി​ലോ ന​ക്ക​ൽ, വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ക​ടി

- ഇ​ൻ​ട്രാ ഡെ​ർ​മ​ൽ റാ​ബി​സ് വാ​ക്സി​നേ​ഷ​ൻ (ഐ​ഡി​ആ​ർ​വി), ഹ്യൂ​മ​ൻ റാ​ബി​സ് ഇ​മ്യൂ​ണോ ഗ്ലോ​ബു​ലി​ൻ(​എ​ച്ച്ആ​ർ​ഐ​ജി)

മു​റി​വി​നു ചു​റ്റു​മാ​യി എ​ടു​ക്കു​ന്ന ഇ​മ്യൂ​ണോ ഗ്ലോ​ബു​ലി​ൻ പെ​ട്ടെ​ന്ന് പ്ര​തി​രോ​ധം ന​ല്കു​ന്നു. ഐ​ഡി​ആ​ർ​വി ശ​രീ​ര​ത്തി​ൽ പ്ര​തി​രോ​ധ ​ആ​ന്‍റി​ബോ​ഡി​ക​ൾ ഉ​ണ്ടാ​ക്കാ​നെ​ടു​ക്കു​ന്ന കാ​ല​യ​ള​വി​ൽ ഇ​മ്യൂ​ണോ​ഗ്ലോ​ബു​ലി​ൻ സു​ര​ക്ഷ ഉ​റ​പ്പാ​ക്കും.

കു​ട്ടി​ക​ൾ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളോ​ട് ഇ​ട​പെ​ടുമ്പോ​ൾ

* മൃ​ഗ​ങ്ങ​ളോ​ടു സൗ​മ്യ​മാ​യും സ​ഹാ​നു​ഭൂ​തി​യോ​ടെ​യും പെ​രു​മാ​റു​ന്ന​തി​നു കു​ട്ടി​ക​ളെ ചെ​റു​പ്പ​ത്തി​ൽ ത​ന്നെ ശീ​ലി​പ്പി​ക്കു​ക.

* മൃ​ഗ​ങ്ങ​ളു​ടെ പെ​രു​മാ​റ്റ​രീ​തി​ക​ൾ അ​വ​രെ പ​റ​ഞ്ഞു ബോ​ധ്യ​പ്പെ​ടു​ത്തു​ക. മൃ​ഗ​ങ്ങ​ളോ​ടൊ​ന്നി​ച്ചു ക​ളി​ക്കു​ന്പോ​ഴും അ​വ​യെ ഓ​മ​നി​ക്കു​ന്പോ​ഴും ശ്ര​ദ്ധ പു​ല​ർ​ത്താ​ൻ‌ അ​വ​രെ പ​രി​ശീ​ലി​പ്പി​ക്കു​ക.

* ക​ടി​യോ മാ​ന്തോ കി​ട്ടി​യാ​ൽ എ​ത്ര​യും പെ​ട്ടെ​ന്നു മാ​താ​പി​താ​ക്ക​ളെ അ​റി​യി​ക്കാ​ൻ കു​ട്ടി​ക​ളെ ശീ​ലി​പ്പി​ക്കു​ക

നാ​യ​ക​ടി ഒ​ഴി​വാ​ക്കാ​ൻ

നാ​യ​ക​ൾ ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​ണ്. എ​ന്നാ​ൽ ദേ​ഷ്യം വ​രു​ന്പോ​ഴോ ഭ​യ​പ്പെ​ടു​ന്പോ​ഴോ ആ​ണ് ക​ടി​ക്കു​ന്ന​ത്.

* ഉ​റ​ങ്ങു​മ്പോ​ഴും ആ​ഹാ​രം ക​ഴി​ക്കുമ്പോഴും കു​ട്ടി​ക​ളെ പ​രി​പാ​ലി​ക്കു​ന്പോ​ഴും നാ​യ​ക​ളെ ശ​ല്യ​പ്പെ​ടു​ത്ത​രു​ത്. നാ​യ ദേ​ഷ്യ​പ്പെ​ട്ടി​രി​ക്കു ന്പോ​ഴോ ഭ​യ​ന്നി​രി​ക്കു​ന്പോ​ഴോ അ​വ​യു​ടെ അ​ടു​ത്തു പോ​ക​രു​ത്.

ദേ​ഷ്യ​മു​ള്ള​പ്പോ​ൾ നാ​യ​ക​ളു​ടെ പ​ല്ലു​ക​ൾ പു​റ​ത്തു​കാ​ണാം. ഭ​യ​ന്നി​രി​ക്കു​ന്പോ​ൾ വാ​ൽ കാ​ലി​നി​ട​യി​ലാ​ക്കി ഓ​ടാ​ൻ നോ​ക്കും.

* നാ​യ അ​ടു​ത്തു​വ​രി​ക​യാ ണെ​ങ്കി​ൽ ഓ​ട​രു​ത്. മ​രം​പോ​ലെ അ​ന​ങ്ങാ​തെ നി​ൽ​ക്കു​ക. താ​ഴെ വീ​ഴു​ക​യാ​ണെ​ങ്കി​ൽ പ​ന്തു​പോ​ലെ ഉ​രു​ണ്ട് അ​ന​ങ്ങാ​തെ കി​ട​ക്കു​ക.

* പ​തു​ക്കെ ശാ​ന്ത​മാ​യി മാ​ത്രം നാ​യ​ക​ളെ സ​മീ​പി​ക്കു​ക. ഉ​ട​മ​സ്ഥ​ന്‍റെ​യോ ര​ക്ഷാ​ക​ർ​ത്താ വി​ന്‍റെ​യോ അ​നു​വാ​ദ​ത്തോ​ടെ മാ​ത്രം അ​വ​യെ തൊ​ടു​ക.

തൊ​ടു​ന്ന​തി​നു മു​മ്പായി അ​വ​യെ നി​ങ്ങ​ളു​ടെ മ​ണം പി​ടി​ക്കാ​ൻ ​അ​നു​വ​ദി​ക്കു​ക.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പ്, ആ​രോ​ഗ്യ കേ​ര​ളം & നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ.

NRI

30 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ഇ​ല്ലി​നോ​യി​യി​ൽ വ​ള​ർ​ത്തു​നാ​യ്ക്ക് പേ​വി​ഷ​ബാ​ധ; ഞെ​ട്ട​ലി​ൽ അ​ധി​കൃ​ത​ർ

ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​ൻ സം​സ്ഥാ​ന​മാ​യ ഇ​ല്ലി​നോ​യി​യി​ൽ മൂ​ന്ന് പ​തി​റ്റാ​ണ്ടി​ന് ശേ​ഷം വ​ള​ർ​ത്തു​നാ​യ്ക്ക് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഷി​ക്കാ​ഗോ​യി​ലെ ഒ​രു കു​ടും​ബം ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ സ​ന്ന​ദ്ധ സം​ഘ​ട​ന​യി​ൽ നി​ന്ന് ദ​ത്തെ​ടു​ത്ത നാ​യ്ക്കു​ട്ടി​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

1994ന് ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് സം​സ്ഥാ​ന​ത്ത് ഒ​രു വ​ള​ർ​ത്തുനാ​യ​യ്ക്ക് പേ​വി​ഷ​ബാ​ധ ക​ണ്ടെ​ത്തു​ന്ന​ത്. നാ​യ്ക്കു​ട്ടി പെ​ട്ടെ​ന്ന് അ​ക്ര​മാ​സ​ക്ത​നാ​വു​ക​യും വീ​ട്ടു​കാ​രെ ക​ടി​ക്കു​ക​യും ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

രോ​ഗ​ബാ​ധ തി​രി​ച്ച​റി​ഞ്ഞ​തോ​ടെ നാ​യ​യെ ദ​യാ​വ​ധ​ത്തി​ന് വി​ധേ​യ​മാ​ക്കി. നാ​യ​യു​മാ​യി നേ​രി​ട്ട് സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ 13 പേ​രെ ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ട​ന​ടി ക​ണ്ടെ​ത്തു​ക​യും അ​വ​ർ​ക്ക് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പു​ക​ൾ ന​ൽ​കി​ത്തു​ട​ങ്ങു​ക​യും ചെ​യ്തു.

നി​ല​വി​ൽ ഇ​വ​ർ ആ​രും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കു​ന്നി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നാ​യ​യ്ക്ക് നേ​ര​ത്തെ പേ​വി​ഷ​ബാ​ധ​യ്ക്കു​ള്ള വാ​ക്സി​ൻ ന​ൽ​കി​യി​രു​ന്ന​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

വാ​ക്സീ​ൻ ന​ൽ​കി​യി​ട്ടും എ​ങ്ങ​നെ രോ​ഗ​ബാ​ധ​യു​ണ്ടാ​യി എ​ന്ന​തി​നെ​ക്കു​റി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ല്ലി​നോ​യി​യി​ൽ സാ​ധാ​ര​ണ​യാ​യി വ​വ്വാ​ലു​ക​ളി​ലാ​ണ് പേ​വി​ഷ​ബാ​ധ ക​ണ്ടു​വ​രു​ന്ന​ത്.

ഷി​ക്കാ​ഗോ ഉ​ൾ​പ്പെ​ടു​ന്ന കു​ക്ക് കൗ​ണ്ടി​യി​ൽ 1964ന് ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഒ​രു നാ​യ​യി​ൽ ഈ ​വൈ​റ​സ് ക​ണ്ടെ​ത്തു​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദ്ദേ​ശി​ച്ചു.

വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്ക് കൃ​ത്യ​സ​മ​യ​ത്ത് വാ​ക്സീ​ൻ ന​ൽ​കു​ന്നു​ണ്ടെ​ന്ന് ഉ​ട​മ​ക​ൾ ഉ​റ​പ്പു​വ​രു​ത്ത​ണം. മൃ​ഗ​ങ്ങ​ളു​ടെ പെ​രു​മാ​റ്റ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​മാ​യ മാ​റ്റ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ഉ​ട​ൻ ത​ന്നെ വെ​റ്റ​റി​ന​റി ഡോ​ക്ട​റു​ടെ​യോ ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ​യോ സ​ഹാ​യം തേ​ട​ണ​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Kerala

കി​ട​പ്പു​രോ​ഗി​യാ​യ വീ​ട്ട​മ്മ​യെ ക​ടി​ച്ചു​വ​ലി​ച്ച നാ​യ​യ്ക്ക് പേ​വി​ഷ​ബാ​ധ

വ​​​​ട​​​​ക്ക​​​​ഞ്ചേ​​​​രി: തി​​​​രു​​​​വ​​​​റ റോ​​​​ഡി​​​​ൽ പു​​​​ളിം​​​​പ​​​​റ​​​​മ്പി​​​​ൽ കി​​​​ട​​​​പ്പു​​​​രോ​​​​ഗി​​​​യാ​​​​യ വീ​​​​ട്ട​​​​മ്മ​​​​യു​​​​ടെ കൈ ​​​​ക​​​​ടി​​​​ച്ചു​​​​പ​​​​റി​​​​ച്ച തെ​​​​രു​​​​വു​​​​നാ​​​​യ​​​​യ്ക്കു പേ​​​​വി​​​​ഷ​​​​ബാ​​​​ധ​​​​യു​​​​ണ്ടെ​​​​ന്നു സ്ഥി​​​​രീ​​​​ക​​​​ര​​​​ണം. മ​​​​ണ്ണു​​​​ത്തി വെ​​​​റ്റ​​​​റി​​​​ന​​​​റി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലാ​​​​ണു പേ​​​​വി​​​​ഷ​​​​ബാ​​​​ധ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നെ​​​​ന്നു സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ത്.

നാ​​​​യ​​​​യു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നി​​​​ര​​​​യാ​​​​യ വി​​​​ശാ​​​​ല​​​​ത്തി​​​​ന് (55) ശ​​​​സ്ത്ര​​​​ക്രി​​​​യ വേ​​​​ണ​​​​മെ​​​​ന്നാ​​​​ണ് തൃ​​​​ശൂ​​​​ർ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ​​​​നി​​​​ന്നു നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. ഇ​​​​ട​​​​തു​​​​കൈ​​​​യി​​​​ൽ ആ​​​​ഴ​​​​ത്തി​​​​ലു​​​​ള്ള മു​​​​റി​​​​വു​​​​ണ്ട്. നാ​​​​യ​​​​യു​​​​ടെ ക​​​​ടി​​​​യേ​​​​റ്റ​​​​വ​​​​രോ വ​​​​ള​​​​ർ​​​​ത്തു​​​​മൃ​​​​ഗ​​​​ങ്ങ​​​​ളോ ഉ​​​​ണ്ടെ​​​​ങ്കി​​​​ൽ പെ​​​​ട്ടെ​​​​ന്നു ചി​​​​കി​​​​ത്സ തേ​​​​ട​​​​ണ​​​​മെ​​​​ന്നു വ​​​​ട​​​​ക്ക​​​​ഞ്ചേ​​​​രി ഗ​​​​വ. വെ​​​​റ്റ​​​​റി​​​​ന​​​​റി ഹോ​​​​സ്പി​​​​റ്റ​​​​ലി​​​​ലെ സീ​​​​നി​​​​യ​​​​ർ സ​​​​ർ​​​​ജ​​​​ൻ ഡോ.​​​​പി. ശ്രീ​​​​ദേ​​​​വി അ​​​​റി​​​​യി​​​​ച്ചു.

ക​​​​മ്മാ​​​​ന്ത​​​​റ മാ​​​​ട്ടു​​​​പ്പാ​​​​ത​​​​യി​​​​ലെ പ​​​​ശു​​​​ക്കു​​​​ട്ടി​​​​ക്കു പേ​​​​വി​​​​ഷ​​​​ബാ​​​​ധ​​​​യു​​​​ടെ ല​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളു​​​​ണ്ട്. ​​​​പ​​​​ശു​​​​ക്കു​​​​ട്ടി ഭ​​​​ക്ഷ​​​​ണം ക​​​​ഴി​​​​ക്കാ​​​​ത്ത​​​​തി​​​​നെ​​​​തു​​​​ട​​​​ർ​​​​ന്ന് ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലാ​​​​ണ് ഇ​​​​തു ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. പ​​​​ശു​​​​ക്ക​​​​ളെ പ​​​​രി​​​​ച​​​​രി​​​​ക്കു​​​​ന്ന വീ​​​​ട്ടു​​​​കാ​​​​ർ ചി​​​​കി​​​​ത്സ തേ​​​​ടി.

വീ​​​​ടി​​​​നു​​​​മു​​​​ന്നി​​​​ൽ ഇ​​​​റ​​​​യ​​​​ത്തെ ക​​​​ട്ടി​​​​ലി​​​​ൽ കി​​​​ട​​​​ന്നി​​​​രു​​​​ന്ന വി​​​​ശാ​​​​ല​​​​ത്തി​​​​നെ തി​​​​ങ്ക​​​​ളാ​​​​ഴ്ച ഉ​​​​ച്ച​​​​യ്ക്കാ​​​​ണ് നാ​​​​യ ആ​​​​ക്ര​​​​മി​​​​ച്ച​​​​ത്. നാ​​​​ട്ടി​​​​ൽ ഭീ​​​​തി​​​​പ​​​​ര​​​​ത്തി ഓ​​​​ടി​​​​ന​​​​ട​​​​ന്ന നാ​​​​യ​​​​യെ പി​​​​ന്നീ​​​​ട് നാ​​​​ട്ടു​​​​കാ​​​​ർ ത​​​​ല്ലി​​​​ക്കൊ​​​​ല്ലു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Kerala

എ​റ​ണാ​കു​ള​ത്ത് മൂ​ന്ന് ആ​ടു​ക​ൾ​ക്ക് പേ ​വി​ഷ​ബാ​ധ; വെ​റ്റ​റി​ന​റി ജീ​വ​ന​ക്കാ​രെ​ത്തി കൊ​ന്നു

കൊ​ച്ചി: എ​റ​ണാ​കു​ളം തോ​ട്ട​ക്കാ​ട്ടു​ക​ര​യി​ൽ മൂ​ന്ന് ആ​ടു​ക​ൾ​ക്ക് പേ ​വി​ഷ​ബാ​ധ. ആ​ടു​ക​ളെ വെ​റ്റ​റി​ന​റി ജീ​വ​ന​ക്കാ​ർ കൊ​ന്നു. തോ​ട്ട​ക്കാ​ട്ടു​ക​ര​യി​ൽ നാ​യ​യു​ടെ ക​ടി​യേ​റ്റാ​ണ് മൂ​ന്ന് ആ​ടു​ക​ൾ​ക്ക് പേ​വി​ഷ​ബാ​ധ ഉ​ണ്ടാ​യ​ത്.

വീ​ട്ടു​കാ​രെ​യും നാ​ട്ടു​കാ​രെ​യും ആ​ട് ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ മൃ​ഗാ​ശു​പ​ത്രി​യി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ച ആ​ടു​ക​ളു​ടെ കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന 14 ആ​ടു​ക​ളെ​യും നി​രീ​ക്ഷി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ആ​ടു​ക​ളെ പ​രി​ച​രി​ച്ച മ​നു​ഷ്യ​ർ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് എ​ടു​ക്കാ​നും ആ​രോ​ഗ്യ​വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തെ​രു​വ് നാ​യ ശ​ല്യം രൂ​ക്ഷ​മാ​ണ്. അ​തി​നാ​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​വ​യെ പി​ടി​കൂ​ടി വ​ന്ധ്യം​ക​ര​ണം ന​ട​ത്ത​ണ​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ആ​ലു​വ ന​ഗ​ര​സ​ഭാ സ്റ്റീ​യ​റിം​ഗ് ക​മ്മി​റ്റി തീ​രു​മാ​ന​മെ​ടു​ത്തി​ട്ടു​ണ്ട്. തെ​രു​വു​ക​ളി​ൽ ക​ന്നു​കാ​ലി​ക​ളെ അ​ഴി​ച്ചു വി​ട​രു​തെ​ന്നും ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

District News

പത്തനംതിട്ടയിൽ പേവിഷബാധയേറ്റ് വയോധിക മരിച്ചു

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്ത് വീ​ണ്ടും പേ ​വി​ഷ​ബാ​ധ​യേ​റ്റ് മ​ര​ണം. പ​ത്ത​നം​തി​ട്ട ക​ള​ര്‍​നി​ല്‍​ക്കു​ന്ന​തി​ല്‍ കൃ​ഷ്ണ​മ്മ(65)​ആ​ണ് മ​രി​ച്ച​ത്. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം.

ക​ഴി​ഞ്ഞ മാ​സം നാ​ലാം തീ​യ​തി​യാ​ണ് കൃ​ഷ്ണ​മ്മ​യെ തെ​രു​വ് നാ​യ ക​ടി​ച്ച​ത്. തു​ട​ര്‍​ന്ന് പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും പ്ര​തി​രോ​ധ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. കൃ​ഷ്ണ​മ്മ​യെ ക​ടി​ച്ച നാ​യ​യെ പി​ന്നീ​ട് ച​ത്ത​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു.

Health

പേവിഷം അതിമാരകം: നേ​രി​യ പോ​റ​ലു​ക​ൾ പോ​ലും അ​വ​ഗ​ണി​ക്ക​രു​ത്

മൃ​ഗ​ങ്ങ​ളു​മാ​യു​ള്ള ​ഇ​ട​പെ​ട​ൽ ക​രു​ത​ലോ​ടെ ആ​വാം. വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളു​മാ​യോ മ​റ്റു മൃ​ഗ​ങ്ങ​ളു​മാ​യോ ഇ‌​ട​പെ​ടു​മ്പോൾ ഉ​ണ്ടാകു​ന്ന ചെ​റി​യ പോ​റ​ലു​ക​ൾ, മു​റി​വു​ക​ൾ ​എ​ന്നി​വ അ​വ​ഗ​ണി​ക്ക​രു​ത്.

മു​റി​വോ പോ​റ​ലോ ഉ​ണ്ടാ​യാ​ൽ പ്ര​തി​രോ​ധ കു​ത്തി വ​യ്പ് എ​ടു​ക്കാം. പേ​വി​ഷ​ബാ​ധ ത​ട​യാം.

പേ​വി​ഷ ബാ​ധ- പ്ര​തി​രോ​ധ ചി​കി​ത്സാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ

കാ​റ്റ​ഗ​റി 1

മൃ​ഗ​ങ്ങ​ളെ തൊ​ടു​ക, ഭ​ക്ഷ​ണം കൊ​ടു​ക്കു​ക, മു​റി​വു​ക​ൾ ​ഇ​ല്ലാ​ത്ത തൊ​ലി​പ്പു​റ​ത്തു മൃ​ഗ​ങ്ങ​ൾ ന​ക്കു​ക
- കു​ത്തി​വ​യ്പ് ന​ല്കേ​ണ്ട​തി​ല്ല. സോ​പ്പും ധാ​രാ​ളം വെ​ള്ള​വും ഉ​പ​യോ​ഗി​ച്ചു ക​ഴു​കു​ക.

കാ​റ്റ​ഗ​റി 2

തൊ​ലി​പ്പു​റ​ത്തു​ള്ള മാ​ന്ത​ൽ, ര​ക്തം വ​രാ​ത്ത ചെ​റി​യ പോ​റ​ലു​ക​ൾ
- പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് എ​ടു​ക്ക​ണം

കാ​റ്റ​ഗ​റി 3

ര​ക്തം പൊ​ടി​ഞ്ഞ മു​റി​വു​ക​ൾ, മു​റി​വു​ള്ള തൊ​ലി​പ്പു​റ​ത്തെ ന​ക്ക​ൽ, ചു​ണ്ടി​ലോ വാ​യി​ലോ ന​ക്ക​ൽ, വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ക​ടി

- ഇ​ൻ​ട്രാ ഡെ​ർ​മ​ൽ റാ​ബി​സ് വാ​ക്സി​നേ​ഷ​ൻ (ഐ​ഡി​ആ​ർ​വി), ഹ്യൂ​മ​ൻ റാ​ബി​സ് ഇ​മ്യൂ​ണോ ഗ്ലോ​ബു​ലി​ൻ(​എ​ച്ച്ആ​ർ​ഐ​ജി)

മു​റി​വി​നു ചു​റ്റു​മാ​യി എ​ടു​ക്കു​ന്ന ഇ​മ്യൂ​ണോ ഗ്ലോ​ബു​ലി​ൻ പെ​ട്ടെ​ന്ന് പ്ര​തി​രോ​ധം ന​ല്കു​ന്നു.

ഐ​ഡി​ആ​ർ​വി ശ​രീ​ര​ത്തി​ൽ പ്ര​തി​രോ​ധ ​ആ​ന്‍റി​ബോ​ഡി​ക​ൾ ഉ​ണ്ടാ​ക്കാ​നെ​ടു​ക്കു​ന്ന കാ​ല​യ​ള​വി​ൽ ഇ​മ്യൂ​ണോ​ഗ്ലോ​ബു​ലി​ൻ സു​ര​ക്ഷ ഉ​റ​പ്പാ​ക്കും.

കു​ട്ടി​ക​ൾ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളോ​ട് ഇ​ട​പെ​ടുമ്പോൾ

  •  മൃ​ഗ​ങ്ങ​ളോ​ടു സൗ​മ്യ​മാ​യും സ​ഹാ​നു​ഭൂ​തി​യോ​ടെ​യും പെ​രു​മാ​റു​ന്ന​തി​നു കു​ട്ടി​ക​ളെ ചെ​റു​പ്പ​ത്തി​ൽ ത​ന്നെ ശീ​ലി​പ്പി​ക്കു​ക.
  •  മൃ​ഗ​ങ്ങ​ളു​ടെ പെ​രു​മാ​റ്റ​രീ​തി​ക​ൾ അ​വ​രെ പ​റ​ഞ്ഞു ബോ​ധ്യ​പ്പെ​ടു​ത്തു​ക. മൃ​ഗ​ങ്ങ​ളോ​ടൊ​ന്നി​ച്ചു ക​ളി​ക്കു​ന്പോ​ഴും അ​വ​യെ ഓ​മ​നി​ക്കു​ന്പോ​ഴും ശ്ര​ദ്ധ പു​ല​ർ​ത്താ​ൻ‌ അ​വ​രെ പ​രി​ശീ​ലി​പ്പി​ക്കു​ക.
  •  ക​ടി​യോ മാ​ന്തോ കി​ട്ടി​യാ​ൽ എ​ത്ര​യും പെ​ട്ടെ​ന്നു മാ​താ​പി​താ​ക്ക​ളെ അ​റി​യി​ക്കാ​ൻ കു​ട്ടി​ക​ളെ ശീ​ലി​പ്പി​ക്കു​ക

നാ​യ​ക​ടി ഒ​ഴി​വാ​ക്കാ​ൻ

  • നാ​യ​ക​ൾ ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​ണ്. എ​ന്നാ​ൽ ദേ​ഷ്യം വ​രു​മ്പോ​ഴോ ഭ​യ​പ്പെ​ടു​മ്പോഴോ ആ​ണ് ക​ടി​ക്കു​ന്ന​ത്.
  •  ഉ​റ​ങ്ങു​മ്പോ​ഴും ആ​ഹാ​രം ക​ഴി​ക്കുമ്പോ​ഴും കു​ട്ടി​ക​ളെ പ​രി​പാ​ലി​ക്കു​മ്പോ​ഴും നാ​യ​ക​ളെ ശ​ല്യ​പ്പെ​ടു​ത്ത​രു​ത്. നാ​യ ദേ​ഷ്യ​പ്പെ​ട്ടി​രി​ക്കുമ്പോ​ഴോ ഭ​യ​ന്നി​രി​ക്കു​മ്പോഴോ അ​വ​യു​ടെ അ​ടു​ത്തു പോ​ക​രു​ത്.
  • ദേ​ഷ്യ​മു​ള്ള​പ്പോ​ൾ നാ​യ​ക​ളു​ടെ പ​ല്ലു​ക​ൾ പു​റ​ത്തു​കാ​ണാം. ഭ​യ​ന്നി​രി​ക്കു​മ്പോ​ൾ വാ​ൽ കാ​ലി​നി​ട​യി​ലാ​ക്കി ഓ​ടാ​ൻ നോ​ക്കും.
  •  നാ​യ അ​ടു​ത്തു​വ​രി​ക​യാണെ​ങ്കി​ൽ ഓ​ട​രു​ത്. മ​രം​പോ​ലെ അ​ന​ങ്ങാ​തെ നി​ൽ​ക്കു​ക. താ​ഴെ വീ​ഴു​ക​യാ​ണെ​ങ്കി​ൽ പ​ന്തു​പോ​ലെ ഉ​രു​ണ്ട് അ​ന​ങ്ങാ​തെ കി​ട​ക്കു​ക.
  •  പ​തു​ക്കെ ശാ​ന്ത​മാ​യി മാ​ത്രം നാ​യ​ക​ളെ സ​മീ​പി​ക്കു​ക. ഉ​ട​മ​സ്ഥ​ന്‍റെ​യോ ര​ക്ഷാ​ക​ർ​ത്താ വി​ന്‍റെ​യോ അ​നു​വാ​ദ​ത്തോ​ടെ മാ​ത്രം അ​വ​യെ തൊ​ടു​ക. തൊ​ടു​ന്ന​തി​നു മു​മ്പായി അ​വ​യെ നി​ങ്ങ​ളു​ടെ മ​ണം പി​ടി​ക്കാ​ൻ ​അ​നു​വ​ദി​ക്കു​ക.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പ്, ആ​രോ​ഗ്യ കേ​ര​ളം & നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ.

 

 

 

 

District News

പേ​​വി​​ഷ​​ബാ​​ധ ബോ​​ധ​​വ​​ത്ക​​ര​​ണ കാ​​മ്പ​​യി​​ൻ ജി​​ല്ലാ​​ത​​ല ഉ​​ദ്ഘാ​​ട​​നം നാ​​ളെ

കോ​​ട്ട​​യം: ആ​​രോ​​ഗ്യ കു​​ടും​​ബ​​ക്ഷേ​​മ വ​​കു​​പ്പ്, വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പ് എ​​ന്നി​​വ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ സ്‌​​കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി പേ​​വി​​ഷ​​ബാ​​ധ ബോ​​ധ​​വ​​ത്ക​​ര​​ണ കാ​​മ്പ​​യി​​ൻ ന​​ട​​ത്തും. പേ​​വി​​ഷ​​ബാ​​ധ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് സ്‌​​കൂ​​ൾ അ​​ധി​​കൃ​​ത​​രും വി​​ദ്യാ​​ർ​​ഥി​​ക​​ളും ചെ​​യ്യേ​​ണ്ട കാ​​ര്യ​​ങ്ങ​​ളി​​ൽ അ​​വ​​ബോ​​ധം സൃ​​ഷ്ടി​​ക്കു​​ക​​യാ​​ണ് കാ​​മ്പ​​യി​​നി​​ലൂ​​ടെ ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്.

ജി​​ല്ലാ​​ത​​ല ഉ​​ദ്ഘാ​​ട​​നം കോ​​ട്ട​​യം ഗ​​വ​​ൺ​​മെ​​ന്‍റ് മോ​​ഡ​​ൽ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്‌​​കൂ​​ളി​​ൽ നാ​​ളെ ന​​ട​​ക്കും. രാ​​വി​​ലെ 10ന് ​​ജി​​ല്ലാ ക​​ള​​ക്ട​​ർ ജോ​​ൺ വി. ​​സാ​​മു​​വ​​ൽ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കും. ജി​​ല്ലാ മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​​സ​​ർ ഡോ. ​​എ​​ൻ. പ്രി​​യ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.

കാ​​മ്പ​​യി​​ന്‍റെ ല​​ക്ഷ്യം

* സ്‌​​കൂ​​ൾ കോ​​മ്പൗ​​ണ്ടി​​ൽ തെ​​രു​​വു​​നാ​​യ്ക്ക​​ൾ പെ​​രു​​കു​​ന്ന​​ത് ത​​ട​​യു​​ന്ന​​തി​​നാ​​യി സ്‌​​കൂ​​ൾ പ​​രി​​സ​​രം ശു​​ചീ​​ക​​രി​​ച്ച് ഭ​​ക്ഷ​​ണ അ​​വ​​ശി​​ഷ്ട​​ങ്ങ​​ൾ ശാ​​സ്ത്രീ​​യ​​മാ​​യി സം​​സ്‌​​ക​​രി​​ക്ക​​ൽ.

* രോ​​ഗം പ​​ര​​ത്തു​​ന്ന മൃ​​ഗ​​ങ്ങ​​ൾ, പ​​ക​​രു​​ന്ന രീ​​തി എ​​ന്നി​​വ​​യേ​​ക്കു​​റി​​ച്ച് വി​​ദ്യാ​​ർ​​ഥി​​ക​​ളി​​ൽ അ​​വ​​ബോ​​ധം വ​​ള​​ർ​​ത്ത​​ൽ.

* മൃ​​ഗ​​ങ്ങ​​ളു​​ടെ ക​​ടി, മാ​​ന്ത​​ൽ, പോ​​റ​​ൽ എ​​ന്നി​​വ ഏ​​റ്റാ​​ൽ ര​​ക്ഷി​​താ​​ക്ക​​ളേ​​യോ അ​​ധ്യാ​​പ​​ക​​രേ​​യോ ഉ​​ട​​ന​​ടി വി​​വ​​ര​​മ​​റി​​യി​​ക്കാ​​ൻ കു​​ട്ടി​​ക​​ളെ പ്രാ​​പ്ത​​രാ​​ക്ക​​ൽ.

* സ്‌​​കൂ​​ളി​​ലേ​​ക്കു വ​​രു​​ന്ന വ​​ഴി​​യി​​ൽ തെ​​രു​​വു​​നാ​​യ ആ​​ക്ര​​മി​​ച്ചാ​​ൽ നി​​ർ​​ബ​​ന്ധ​​മാ​​യും സ്‌​​കൂ​​ൾ ടീ​​ച്ച​​റോ​​ട് പ​​റ​​യേ​​ണ്ട​​തി​​ന്‍റെ ആ​​വ​​ശ്യ​​ക​​ത കു​​ട്ടി​​ക​​ളെ ബോ​​ധ്യ​​പ്പെ​​ടു​​ത്ത​​ൽ.

* പ്ര​​ഥ​​മ​​ശു​​ശ്രൂ​​ഷ ന​​ൽ​​കി​​യ​​ശേ​​ഷം എ​​ത്ര​​യും വേ​​ഗം കു​​ട്ടി​​യെ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചു വാ​​ക്‌​​സി​​ൻ ന​​ൽ​​ക​​ൽ.

* സ്‌​​കൂ​​ളി​​ൽ പ്ര​​ഥ​​മ​​ശു​​ശ്രൂ​​ഷ കി​​റ്റ് ക​​രു​​തേ​​ണ്ട​​തി​​ന്‍റെ​​യും അ​​തി​​ൽ കൈ​​യു​​റ നി​​ർ​​ബ​​ന്ധ​​മാ​​യും ഉ​​ണ്ടാ​​യി​​രി​​ക്കേ​​ണ്ട​​തി​​ന്‍റെ​​യും ആ​​വ​​ശ്യ​​ക​​ത ബോ​​ധ്യ​​പ്പെ​​ടു​​ത്ത​​ൽ.

Kerala

പേ​​​​വി​​​​ഷ​​​ബാ​​​​ധ​​​​യേ​​​​റ്റ യുവാവ് മരിച്ചു

കോ​​​​ഴ​​​​ഞ്ചേ​​​​രി: വ​​​​ള​​​​ര്‍​ത്തു​​​​നാ​​​​യ​​​​യു​​​​ടെ ക​​​​ടി​​​​യേ​​​​റ്റ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് പേ ​​​വി​​​​ഷ​​​​ബാ​​​​ധ​​​​യേ​​​​റ്റ യു​​​​വാ​​​​വ് മ​​​​രി​​​​ച്ചു. കു​​​​മ്പ​​​​നാ​​​​ട് -ക​​​​ട​​​​പ്ര ഇ​​​​ട​​​​മ​​​​ന​​​​കാ​​​​ലാ​​​​യി​​​​ല്‍ ഇ.​​​​ടി. അ​​​​നീ​​​​ഷാ​​​​ണു (38) കോ​​​​ട്ട​​​​യം മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ മ​​​​രി​​​​ച്ച​​​​ത്.

ര​​​​ണ്ടു മാ​​​​സം മു​​​​മ്പ് വീ​​​​ട്ടി​​​​ലെ വ​​​​ള​​​​ര്‍​ത്തു​​​​നാ​​​​യ​​​​യു​​​​ടെ ക​​​​ടി​​​​യേ​​​​ല്‍​ക്കു​​​​ക​​​​യും തു​​​​ട​​​​ര്‍​ന്ന് നാ​​​​യ​​​​യെ ത​​​​ല്ലി​​​​ക്കൊ​​​​ല്ലു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു. വ​​​​ള​​​​ര്‍​ത്തു​​​​നാ​​​​യ​​​​യ്ക്കു പ്ര​​​​തി​​​​രോ​​​​ധ കു​​​​ത്തി​​​​വ​​​​യ്‌​​​​പൊ​​​​ന്നും എ​​​​ടു​​​​ത്തി​​​​രു​​​​ന്നി​​​​ല്ല. നാ​​​​യ​​​​യു​​​​ടെ ക​​​​ടി​​​​യേ​​​​റ്റ വി​​​​വ​​​​രം മ​​​​റ്റാ​​​​രോ​​​​ടും പ​​​​റ​​​​യു​​​​ക​​​​യോ പ്ര​​​​തി​​​​രോ​​​​ധ കു​​​​ത്തി​​​​വ​​​​യ്പ് എ​​​​ടു​​​​ക്കു​​​​ക​​​​യോ ചെ​​​​യ്തി​​​​ല്ല. ര​​​​ണ്ടു ദി​​​​വ​​​​സം മു​​​​മ്പ് ദേ​​​​ഹാ​​​​സ്വാ​​​​സ്ഥ്യം അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ട​​​​തി​​​​നെ​​​​ത്തു​​​​ട​​​​ര്‍​ന്ന് ജി​​​​ല്ലാ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ ചി​​​​കി​​​​ത്സ തേ​​​​ടി​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ല്‍ വ്യാ​​​​ഴാ​​​​ഴ്ച ശ്വാ​​​​സ​​​​ത​​​​ട​​​​സം അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ട​​​​തി​​​​നെ​​​​ത്തു​​​​ട​​​​ര്‍​ന്ന് ജി​​​​ല്ലാ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തു​​​​ക​​​​യും അ​​​​വി​​​​ടെ ന​​​​ട​​​​ന്ന പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ പേ​​​​വി​​​​ഷ​​​​ബാ​​​​ധ​​​​യേ​​​​റ്റ​​​​താ​​​​യി സ്ഥി​​​​രീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു. തു​​​​ട​​​​ർ​​​​ന്ന് പ്ര​​​​ത്യേ​​​​ക വാ​​​​ഹ​​​​ന​​​​ത്തി​​​​ല്‍ കോ​​​​ട്ട​​​​യം മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തി​​​​ച്ചു. ഇ​​​​വി​​​​ടെ ചി​​​​കി​​​​ത്സ​​​​യി​​​​ലി​​​​രി​​​​ക്കെ​​​​യാ​​​​ണു മ​​​​ര​​​​ണം സം​​​​ഭ​​​​വി​​​​ച്ച​​​​ത്.

Kerala

വാ​​​​ക്സി​​​​നെ​​​​ടു​​​​ത്തി​​​​ട്ടും പേ​​​​വി​​​​ഷ​​​​ബാ​​​​ധ​​​​യേ​​​​റ്റ് കു​​​ട്ടി മ​​​​രി​​​​ച്ചു

പ​​​​രി​​​​യാ​​​​രം(​​​​ക​​​​ണ്ണൂ​​​​ർ): വാ​​​​ക്സി​​​​നെ​​​​ടു​​​​ത്തി​​​​ട്ടും അ​​​​ഞ്ചു​​​​വ​​​​യ​​​​സു​​​​കാ​​​​ര​​​​ൻ പേ​​​​വി​​​​ഷ​​​​ബാ​​​​ധ​​​​യേ​​​​റ്റ് മ​​​​രി​​​​ച്ചു. ത​​​​മി​​​​ഴ്‌​​​​നാ​​​​ട് കു​​​​റി​​​​ശി സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ മ​​​​ണി​​​​മാ​​​​ര​​​​ൻ -ജാ​​​​തീ​​​​യ ദ​​​​മ്പ​​​​തി​​​​മാരുടെ മ​​​​ക​​​​ൻ ഹാ​​​​രി​​​​ത്ത് (അ​​​​ഞ്ച്) ആ​​​​ണു ക​​​​ണ്ണൂ​​​​ർ ഗ​​​​വ. മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലി​​​​രി​​​​ക്കെ മ​​​​രി​​​​ച്ച​​​​ത്.

രോ​​​​ഗ​​​​ല​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ക​​​​ഴി​​​​ഞ്ഞ18 നാ​​​​ണ് കു​​​​ട്ടി​​​​യെ പ​​​​രി​​​​യാ​​​​ര​​​​ത്തെ ക​​​​ണ്ണൂ​​​​ർ ഗ​​​​വ. മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ച​​​​ത്. 15 വ​​​​ർ​​​​ഷ​​​​മാ​​​​യി കേ​​​​ബി​​​​ൾ ഓ​​​​പ്പ​​​​റേ​​​​റ്റ​​​​റാ​​​​യി ജോ​​​​ലി ചെ​​​​യ്തു ക​​​​ണ്ണൂ​​​​ർ പ​​​​യ്യാ​​​​മ്പ​​​​ല​​​​ത്ത് താ​​​​മ​​​​സി​​​​ക്കു​​​​ക​​​​യാ​​​​ണ് മ​​​​ണി​​​​മാ​​​​ര​​​​നും ഭാ​​​​ര്യ​​​​യും. ഇ​​​​വ​​​​രു​​​​ടെ ഏ​​​​ക​​​​മ​​​​ക​​​​നാ​​​​ണ് ഹാ​​​​രി​​​​ത്ത്. മേ​​​​യ് 31നാ​​​​ണ് പ​​​​യ്യാ​​​​മ്പ​​​​ല​​​​ത്തെ വീ​​​​ട്ടു​​​​മു​​​​റ്റ​​​​ത്ത് ക​​​​ളി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കെ ഹാ​​​​രി​​​​ത്തി​​​​നെ തെ​​​​രു​​​​വുനാ​​​​യ ക​​​​ടി​​​​ക്കു​​​​ന്ന​​​​ത്. വ​​​​ല​​​​തു​​​​ക​​​​ണ്ണി​​​​നും ഇ​​​​ട​​​​തു​​​​കാ​​​​ലി​​​​ലു​​​​മാ​​​​ണ് ക​​​​ടി​​​​യേ​​​​റ്റ​​​​ത്. ഉ​​​​ട​​​​ൻത​​​​ന്നെ കു​​​​ട്ടി​​​​യെ ജി​​​​ല്ലാ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എ​​​​ത്തി​​​​ച്ചു. ആ​​​​ന്‍റീറാ​​​​ബീ​​​​സ് വാ​​​​ക്സി​​​​നും ഇ​​​​മ്യൂ​​​​ണോ​​​​ഗ്ലോ​​​​ബു​​​​ലി​​​​നും ന​​​​ൽ​​​​കി. തു​​​​ട​​​​ർ​​​​ന്ന് ര​​​​ണ്ടു പ്രാ​​​​വ​​​​ശ്യ​​​​വും വാ​​​​ക്സി​​​​ൻ ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു.

എന്നാൽ, ചി​​​​കി​​​​ത്സ​​​​യ്ക്കു​​​​ശേ​​​​ഷ​​​​വും കു​​​​ട്ടി​​​​ക്ക് പേ​​​​വി​​​​ഷ​​​​ബാ​​​​ധ​​​​യേ​​​​ൽ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. കു​​​​ട്ടി​​​​ക്ക് ചി​​​​കി​​​​ത്സ ല​​​​ഭി​​​​ച്ച​​​​താ​​​​യി സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചെ​​​​ങ്കി​​​​ലും റാ​​​​ബീ​​​​സ് രോ​​​​ഗം പൂ​​​​ർ​​​​ണ​​​​മാ​​​​യും ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നാ​​​​കാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​മു​​​​ണ്ടാ​​​​യി​​​​രി​​​​ക്കാ​​​​മെ​​​​ന്നാ​​​​ണ് അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​യു​​​​ന്ന​​​​ത്.
വാ​​​​ക്സി​​​​നെ​​​​ടു​​​​ത്തി​​​​ട്ടും പേ​​​​വി​​​​ഷ​​​​ബാ​​​​ധ​​​​യേ​​​​റ്റ​​​​ത് അ​​​​ന്വേ​​​​ഷി​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പ് തു​​​​ട​​​​ങ്ങി​​​​യി​​​​ട്ടു​​​​ണ്ട്. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് വെ​​​​ക്‌​​​​ട​​​​ർ ക​​​​ൺ​​​​ട്രോ​​​​ൾ ആ​​​​ൻ​​​​ഡ് സ്യൂ​​​​ണോ​​​​സ്‌​​​​സ് (ഐ​​​​വി​​​​സി സെ​​​​ഡ്) മു​​​​ഖേ​​​​ന​​​​യാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ക്കു​​​​ന്ന​​​​ത്.

Latest News

Corehub Up