Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RabindranathGhosh

മുതിർന്ന തൃണമൂൽ നേതാവ് രബീന്ദ്രനാഥ് ഘോഷ് വിമതക്യാമ്പിൽ

കോ​​​ൽ​​​ക്ക​​​ത്ത: മു​​​തി​​​ർ​​​ന്ന തൃ​​​ണ​​​മൂ​​​ൽ ​കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് ര​​​ബീ​​​ന്ദ്ര​​​നാ​​​ഥ് ഘോ​​​ഷ് ഔ​​​ദ്യോ​​​ഗി​​​ക നേ​​​തൃ​​​വു​​​മാ​​​യു​​​ള്ള അ​​​ഭി​​​പ്രാ​​​യ​​​ഭി​​​ന്ന​​​ത​​​ക​​​ളെ​​ത്തു​​​ട​​​ർ​​​ന്ന് വി​​​മ​​​ത​​​നേ​​​താ​​​വ് ഋ​​​ത​​​ബ്ര​​​ത ബാ​​​ന​​​ർ​​​ജി​​​യു​​​ടെ പ​​​ക്ഷ​​​ത്തു ചേ​​ർ​​ന്നു.

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ടി​​​എം​​​സി​​​ക്കു​​​ണ്ടാ​​​യ ക​​​ന​​​ത്ത​​​ പ​​​രാ​​​ജ​​​യ​​​ത്തി​​​നു പി​​​ന്നി​​​ൽ പാ​​​ർ​​​ട്ടി അ​​​ഖി​​​ലേ​​​ന്ത്യ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി അ​​​ഭി​​​ഷേ​​​ക് ബാ​​​ന​​​ർ​​​ജി​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ത​​​ന്ത്ര​​​ജ്ഞ​​​രാ​​​യ ഐ-​​​പാ​​​ക്കു​​​മാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

അ​​​ഭി​​​ഷേ​​​ക് ബാ​​​ന​​​ജി​​​ക്കെ​​​തി​​​രേ രൂ​​​ക്ഷ വി​​​മ​​​ർ​​​ശ​​​ന​​​മാ​​​ണ് ര​​​ബീ​​​ന്ദ്ര​​​നാ​​​ഥ് ഘോ​​​ഷ് ഉ​​​ന്ന​​​യി​​​ച്ച​​​ത്. യാ​​​തൊ​​​രു രാ​​ഷ്‌​​ട്രീ​​യ​​​പ​​​രി​​​ച​​​യ​​​വു​​​മി​​​ല്ലാ​​​ത്ത അ​​​ഭി​​​ഷേ​​​ക് ഒ​​​രു​​​ത​​​ര​​​ത്തി​​​ലു​​​ള്ള പ്ര​​​ക്ഷോ​​ഭ​​​ങ്ങ​​​ളി​​​ലും പ​​​ങ്കെ​​​ടു​​​ത്തി​​​ട്ടി​​​ല്ല. അ​​​ഭി​​​ഷേ​​​കി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ പാ​​​ർ​​​ട്ടി​​​ക്കു​​​ള്ളി​​​ൽ അ​​​ടി​​​ച്ചേ​​​ൽ​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നെ​​​ന്നും ര​​​ബീ​​​ന്ദ്ര​​​നാ​​​ഥ് ഘോ​​​ഷ് കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

അ​​​തേ​​​സ​​​മ​​​യം, പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വു​​​കൂ​​​ടി​​​യാ​​​യ ഋ​​​ത​​​ബ്ര​​​ത ബാ​​​ന​​​ർ​​​ജി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വി​​​മ​​​ത എം​​​എ​​​ൽ​​​എ​​​മാ​​​ർ യോ​​​ഗം ചേ​​​ർ​​​ന്നു. 60 എം​​​എ​​​ൽ​​​എ​​​മാ​​​ർ പ​​​ങ്കെ​​​ടു​​​ത്ത യോ​​​ഗ​​​ത്തി​​​ൽ യ​​​ഥാ​​​ർ​​​ഥ ടി​​​എം​​​സി ത​​​ങ്ങ​​​ളാ​​​ണെ​​​ന്ന് ഇ​​​വ​​​ർ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.​

മു​​​തി​​​ർ​​​ന്ന നേ​​​താ​​​വ് അ​​​രൂ​​​പ് റോ​​​യി​​​യെ പു​​​തി​​​യ ചെ​​​യ​​​ർ​​​പേ​​​ഴ്‌​​​സ​​​ണാ​​​യും ഫി​​​ർ​​​ഹാ​​​ദ് ഹ​​​ക്കീം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള നാ​​​ലു​​​ പേ​​​രെ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യും യോ​​​ഗം തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

Latest News

Corehub Up