വാഷിംഗ്ടൺ ഡിസി: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയെയും ഭാര്യ മിഷേല്‍ ഒബാമയെയും വംശീയമായി അധിക്ഷേപിക്കുന്ന എഐ വീഡിയോ പങ്കുവച്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ രൂക്ഷമായി വിമർശിച്ച് ബരാക് ഒബാമ.
ട്രംപിന്റെ ഇത്തരം പെരുമാറ്റങ്ങൾ അമേരിക്കൻ ജനതയെ ആഴത്തിൽ അസ്വസ്ഥരാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.പണ്ട് കാലങ്ങളിൽ ഭരണാധികാരികൾ പദവിയുടെ മര്യാദയും മാന്യതയും കാത്തുസൂക്ഷിച്ചിരുന്നു. എന്നാൽ ഇന്ന് നടക്കുന്നത് അതല്ല. ശ്രദ്ധ തിരിക്കാനുള്ള തന്ത്രങ്ങളാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂട്യൂബർ ബ്രിയാൻ ടൈലർ കോവനുമായി നടത്തിയ അഭിമുഖത്തിലാണ് ഒബാമ ഇക്കാര്യങ്ങൾ പറഞ്ഞത്. അതേസമയം, വീഡിയോ വിവാദമായെങ്കിലും മാപ്പ് പറയാൻ ട്രംപ് തയാറായിട്ടില്ല.
തനിക്ക് തെറ്റ് പറ്റിയിട്ടില്ല എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ, ഒരു ജീവനക്കാരന് പറ്റിയ അബദ്ധമാണെന്ന് പറഞ്ഞ് വൈറ്റ് ഹൗസ് വീഡിയോ പിന്നീട് നീക്കം ചെയ്തു.
ഒബാമയുടെയും മിഷേൽ ഒബാമയുടെയും മുഖങ്ങൾ കുരങ്ങുകളുടെ ശരീരത്തിൽ ചേർത്തുവച്ചുള്ള വിഡിയോയാണ് ട്രംപ് ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്.