ആലപ്പുഴ: ഹൈസ്കൂൾ വിദ്യാർഥികളുടെ അറിവും സർഗാത്മകതയും ആശയവിനിമയശേഷിയും വ്യക്തിത്വവും കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റേഡിയോ നെയ്തൽ 107.8 എഫ്എം സംഘടിപ്പിക്കുന്ന റേഡിയോ നെയ്തൽ പ്രിൻസ്, പ്രിൻസസ് മത്സരത്തിന്റെ പ്രിലിമിനറി റൗണ്ടിനു തുടക്കമായി. ഒരു ലക്ഷം രൂപയാണ് സമ്മാനം.
എ.ഡി. തോമസ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. റേഡിയോ നെയ്തൽ ഡയറക്ടർ ഫാ. സേവ്യർ കുടിയാംശേരി, ഷോ ഡയറക്ടർ എം. ജോസ് ജോസഫ്, ജാക്സൺ പീറ്റർ തുടങ്ങിയവർ പങ്കെടുത്തു.