തൃശൂർ: ആകാശവാണി തൃശൂർ നിലയത്തിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായുള്ള ശ്രവ്യോത്സവം 2026ന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ നിർവഹിച്ചു.
കേരള സംഗീതനാടക അക്കാദമി റീജണൽ തിയറ്ററിൽ നടന്ന പരിപാടിയിൽ ആകാശവാണി തൃശൂർ പ്രോഗ്രാം മേധാവി സി.ആർ. ജയ, തൃശൂർ പ്രോഗ്രാം എക്സിക്യൂട്ടീവ് അഞ്ജു പി. അർജുനൻ, ലോക്കൽ അഡ്മിനിസ്ട്രേറ്റീവ് മേധാവി പി.ജി. രാജേന്ദ്രൻ, ആകാശവാണി റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ജനറൽ കെ.എ. മുരളീധരൻ, റിട്ട. അസിസ്റ്റന്റ് ഡയറക്ടമാരായ ആർ. ശ്രീകണ്ഠൻ നായർ, ഡി. പ്രദീപ് കുമാർ, എസ്. നാരായണൻ നന്പൂതിരി, റിട്ട. അസിസ്റ്റന്റ് എൻജിനീയർ പി.ആർ. വിപിൻകുമാർ, റിട്ട. പ്രോഗ്രാം എക്സിക്യൂട്ടീവ് ജി.കെ. ഗീത, റിട്ട. സീനിയർ അനൗണ്സർ കെ.ആർ. ചാർലി എന്നിവർ പ്രസംഗിച്ചു.