Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RadioMalayalam

Middle East and Gulf

റേ​ഡി​യോ മ​ല​യാ​ള​ത്തി​ന് വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ ടീ​മി​ന്‍റെ ആ​ദ​രം

ദോ​ഹ: ഖ​ത്ത​ര്‍ മ​ല​യാ​ളി​ക​ളു​ടെ സ്വ​ന്തം ച​ങ്ങാ​തി​യാ​യി ഒ​മ്പ​ത് വ​ര്‍​ഷം വി​ജ​യ​ക​ര​മാ​യി പി​ന്നി​ടു​ന്ന റേ​ഡി​യോ മ​ല​യാ​ള​ത്തി​ന് വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ ടീ​മി​ന്‍റെ സ്‌​നേ​ഹാ​ദ​രം.

വി​ജ്ഞാ​ന​വും വി​നോ​ദ​വും സ​മ​ന്വ​യി​പ്പി​ച്ച് ശ്രോ​താ​ക്ക​ളു​ടെ ഹൃ​ദ​യ​ങ്ങ​ളി​ല്‍ ഇ​ടം​നേ​ടി​യ റേ​ഡി​യോ മ​ല​യാ​ളം, സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള പ​രി​പാ​ടി​ക​ളി​ലൂ​ടെ​യും പ്ര​ചോ​ദ​നാ​ത്മ​ക​മാ​യ സം​രം​ഭ​ങ്ങ​ളി​ലൂ​ടെ​യും ഖ​ത്ത​റി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് ദി​ശാ​ബോ​ധം ന​ല്‍​കു​ന്ന മാ​ധ്യ​മ​മാ​യി ശ്ര​ദ്ധേ​യ​മാ​യി​രി​ക്കു​ക​യാ​ണ്.

പ്ര​ഭാ​ത​ങ്ങ​ളെ പ്ര​തീ​ക്ഷാ​ഭ​രി​ത​മാ​ക്കു​ന്ന വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ​രി​പാ​ടി​ക​ളി​ലൂ​ടെ ജീ​വി​ത​വി​ജ​യ​ത്തി​ന്‍റെ​യും വ്യ​ക്തി​ത്വ​വി​കാ​സ​ത്തി​ന്‍റെയും സാ​മൂ​ഹി​ക ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ​യും സ​ന്ദേ​ശ​ങ്ങ​ള്‍ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​ല്‍ റേ​ഡി​യോ മ​ല​യാ​ളം വ​ഹി​ക്കു​ന്ന പ​ങ്ക് അ​ഭി​ന​ന്ദ​നാ​ര്‍​ഹ​മാ​ണെ​ന്ന് വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ ടീ​മി​ന്‍റെ ശി​ല്‍​പി​ക​ളാ​യ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര, ബ​ന്ന ചേ​ന്ദ​മം​ഗ​ല്ലൂ​ര്‍, റാ​ഫി പാ​റ​ക്കാ​ട്ടി​ല്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

റേ​ഡി​യോ മ​ല​യാ​ള​ത്തി​ന്‍റെ ഒ​മ്പ​താം വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ ടീം, ​റേ​ഡി​യോ മ​ല​യാ​ളം സിഇഒ അ​ന്‍​വ​ര്‍ ഹു​സൈ​നെ പൊ​ന്നാ​ട​യ​ണി​യി​ച്ചാ​ണ് ആ​ദ​രി​ച്ച​ത്.

ശ്രോ​താ​ക്ക​ളു​മാ​യി ആ​ത്മ​ബ​ന്ധം പു​ല​ര്‍​ത്തി​ക്കൊ​ണ്ട് അ​റി​വും ആ​ന​ന്ദ​വും പ്ര​ചോ​ദ​ന​വും പ​ക​രു​ന്ന റേ​ഡി​യോ മ​ല​യാ​ള​ത്തി​ന്‍റെ മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണ​ത്തി​ന് എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും നേ​ര്‍​ന്നു​കൊ​ണ്ടാ​യി​രു​ന്നു ആ​ദ​രം.

ഖ​ത്ത​റി​ലെ മ​ല​യാ​ളി​ക​ളു​ടെ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​റി​യ റേ​ഡി​യോ മ​ല​യാ​ളം, വി​നോ​ദ​ത്തി​ന​പ്പു​റം സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ലൂ​ടെ മാ​ധ്യ​മ​രം​ഗ​ത്ത് സ​വി​ശേ​ഷ​മാ​യ സ്ഥാ​ന​മാ​ണ് നേ​ടി​യി​ട്ടു​ള്ള​ത്.

റേ​ഡി​യോ മ​ല​യാ​ള​ത്തിന്‍റെ വ​ള​ര്‍​ച്ച​യി​ല്‍ പ​ങ്കാ​ളി​ക​ളാ​യ മു​ഴു​വ​ന്‍ പ്ര​വ​ര്‍​ത്ത​ക​രെ​യും അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ ടീം ​വ്യ​ക്ത​മാ​ക്കി. ച​ട​ങ്ങി​ല്‍ ക്യുഎ​ഫ്എം റേ​ഡി​യോ നെ​റ്റ്‌വ​ര്‍​ക്ക് വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​സി. അ​ബ്ദു​ല്‍ ല​ത്തീ​ഫ്, റേ​ഡി​യോ പ്രോ​ഗ്രാം ഹെ​ഡ് ആ​ര്‍.​ജെ. ര​തീ​ഷ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Latest News

Corehub Up