Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rafale

ഓസ്‌ട്രേലിയയിൽ കരുത്തു കാട്ടാൻ ഇന്ത്യയുടെ റഫാൽ

ന്യൂ​​​ഡ​​​ൽ​​​ഹി: ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​യി​​​ൽ ന​​ട​​ക്കു​​ന്ന ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ബ​​​ഹു​​​രാ​​ഷ്‌​​ട്ര വ്യോ​​​മാ​​​ഭ്യാ​​​സ പ്ര​​​ക​​​ട​​​നം ‘എ​​​ക്‌​​​സ​​​ർ​​​സൈ​​​സ് പി​​​ച്ച് ബ്ലാ​​​ക്ക് 2026’ ൽ ​​​പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ വ്യോ​​​മ​​​സേ​​​ന​​​യു​​​ടെ അ​​ഭി​​മാ​​ന​​മാ​​യ അ​​​ത്യാ​​​ധു​​​നി​​​ക റ​​​ഫാ​​​ൽ യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ.

ആ​​ദ്യ​​മാ​​യാ​​ണ് റ​​​ഫാ​​​ൽ വി​​​മാ​​​ന​​​ങ്ങ​​​ൾ പി​​​ച്ച്ബ്ലാ​​​ക്ക് വ്യോ​​​മാ​​​ഭ്യാ​​​സ​​​ത്തി​​​ൽ പ​​​ങ്കെ​​ടു​​ക്കു​​ന്ന​​ത്.റോ​​​യ​​​ൽ ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​ൻ വ്യോ​​​മ​​​സേ​​​ന ആ​​​തി​​​ഥേ​​​യ​​​ത്വം വ​​​ഹി​​​ക്കു​​​ന്ന അ​​ഭ്യാ​​സ​​പ്ര​​ക​​ട​​നം തി​​ങ്ക​​ളാ​​ഴ്ച മു​​​ത​​​ൽ ഓ​​​ഗ​​​സ്റ്റ് ഏ​​​ഴു​​​വ​​​രെ​​​യാ​​​ണ്.

ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​യി​​​ലെ ഡാ​​​ർ​​​വി​​​ൻ, ടി​​​ൻ​​​ഡ​​​ൽ,ആം​​​ബ​​​ർ​​​ലി വ്യോ​​​മ​​​സേ​​​ന താ​​​വ​​​ള​​​ങ്ങ​​​ളി​​​ലാ​​​യി​​​ട്ടാ​​​ണു സൈ​​നി​​ക​​പ്ര​​ക​​ട​​നം. 19 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽനി​​​ന്നാ​​​യി നൂ​​​റി​​​ല​​​ധി​​​കം വി​​​മാ​​​ന​​​ങ്ങ​​​ളും 2500-ല​​​ധി​​​കം സൈ​​​നി​​​ക ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ഇ​​തി​​ൽ പ​​ങ്കാ​​ളി​​ക​​ളാ​​കും.

നാ​​​ല് റ​​​ഫാ​​​ൽ യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ, ര​​​ണ്ട് സി-17 ​​​ഗ്ലോ​​​ബ്മാ​​​സ്റ്റ​​​ർ ഗ​​​താ​​​ഗ​​​ത വി​​​മാ​​​ന​​​ങ്ങ​​​ൾ, 150-ല​​​ധി​​​കം വ്യോ​​​മ​​​സേ​​​നാം​​ഗ​​ങ്ങ​​ൾ എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന​​താ​​ണ് ഇ​​​ന്ത്യ​​​ൻ സം​​​ഘം.

Latest News

Corehub Up