ദോഹ: ഗള്‍ഫ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ 2026ലെ സിഎസ്ആര്‍ അവാര്‍ഡിന് ഖത്തറിലെ പ്രശസ്തമായ റേഡിയോ മലയാളം 98.6 എഫ്.എമിനെ തെരഞ്ഞെടുത്തു. തുടര്‍ച്ചയായി സംപ്രേക്ഷണം ചെയ്യുന്ന സാമൂഹ്യ പ്രതിബദ്ധതയുള്ള നിരവധി പരിപാടികള്‍ പരിഗണിച്ചാണ് പുരസ്കാരം.
വിജയമന്ത്രങ്ങള്‍ അഞ്ഞൂറ് എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയതിന്റെ ആഘോഷ ചടങ്ങില്‍ ഖത്തറിലെ സാമൂഹ്യ സാംസ്കാരിക വാണിജ്യ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ കേരള ബിസിനസ് ഫോറം പ്രസിഡണ്ട് പുരസ്കാരം സമ്മാനിച്ചു.