Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Raghuvaran

ര​ഘു​വ​ര​ൻ എ​ന്‍റെ സി​നി​മ ജീ​വി​ത​ത്തെ പി​ന്തു​ണ​ച്ചി​ട്ടി​ല്ല; ഏ​ഴു വ​ർ​ഷ​ത്തെ ഇ​ട​വേ​ള വ​ന്ന​തി​നെ കു​റി​ച്ച് രോ​ഹി​ണി

ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ മി​ക​ച്ച വി​ല്ല​ൻ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക​മ​ന​സി​ൽ ഇ​ടം​നേ​ടി​യ ന​ട​നാ​യി​രു​ന്നു ര​ഘു​വ​ര​ൻ. 1996 ലാ​യി​രു​ന്നു ര​ഘു​വ​ര​ന്‍റെ​യും രോ​ഹി​ണി​യു​ടെ​യും വി​വാ​ഹം. ഏ​ഴ് വ​ർ​ഷ​ത്തെ ദാ​മ്പ​ത്യ​ത്തി​ന് ശേ​ഷം ഇ​രു​വ​രും വേ​ർ​പി​രി​ഞ്ഞു.

വി​വാ​ഹ​ശേ​ഷം താ​ൻ സി​നി​മ​യി​ൽ തു​ട​രു​ന്ന​തി​നോ​ട് ര​ഘു​വി​ന് താ​ത്പ​ര്യ​മി​ല്ലാ​യി​രു​ന്നു​വെ​ന്നും ഒ​രു വീ​ട്ട​മ്മ​യാ​യി ഒ​തു​ങ്ങി​ക്കൂ​ടാ​നാ​ണ് അ​ദ്ദേ​ഹം ആ​ഗ്ര​ഹി​ച്ച​തെ​ന്നും രോ​ഹി​ണി വെ​ളി​പ്പെ​ടു​ത്തി. അ​ടു​ത്തി​ടെ ന​ൽ​കി​യ ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം ത​ന്‍റെ ഹ്ര​സ്വ​മാ​യ ദാ​ന്പ​ത്യ​ജീ​വി​ത​ത്തെ​ക്കു​റി​ച്ചും സി​നി​മാ​യി​ൽ നി​ന്ന് ഏ​ഴ് വ​ർ​ഷ​ത്തോ​ളം വി​ട്ടു​നി​ൽ​ക്കേ​ണ്ടി വ​ന്ന സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ചും സം​സാ​രി​ച്ച​ത്.

"ര​ഘു​വ​ര​ന്‍ ഒ​രി​ക്ക​ലും എ​ന്‍റെ സി​നി​മ ജീ​വി​ത​ത്തെ പി​ന്തു​ണ​ച്ചി​ട്ടി​ല്ല. ഞാ​ൻ ജോ​ലി ചെ​യ്യ​ണം എ​ന്ന് ഒ​രി​ക്ക​ലും അ​ദ്ദേ​ഹം വി​ചാ​രി​ച്ചി​ട്ടി​ല്ല. എ​ന്നെ​യൊ​രു ഹൗ​സ് വൈ​ഫ് എ​ന്ന രീ​തി​യി​ലാ​ണ് ര​ഘു പ്ര​തീ​ക്ഷി​ച്ച​ത്. അ​തു​കൊ​ണ്ടു ത​ന്നെ​യാ​ണ് വി​വാ​ഹം ക​ഴി​ഞ്ഞ​തോ​ടെ ക​രി​യ​റി​ല്‍ നി​ന്ന് ബ്രേ​ക്ക് എ​ടു​ത്ത് ഏ​ഴ് വ​ര്‍​ഷം സി​നി​മ​ക​ളി​ല്ലാ​തെ മാ​റി നി​ല്‍​ക്കാ​ന്‍ കാ​ര​ണം. അ​ങ്ങ​നെ ഒ​രു ചു​റ്റു​പാ​ടി​ലാ​ണ് ര​ഘു ജീ​വി​ച്ച​ത്. അ​വ​രു​ടെ കു​ടും​ബ​ത്തി​ല്‍ സ്ത്രീ​ക​ളാ​രും പു​റ​ത്ത് പോ​യി ജോ​ലി ചെ​യ്യു​ന്നി​ല്ല. അ​ദ്ദേ​ഹ​ത്തി​നും ഒ​രു പെ​ണ്ണ്, എ​ന്‍റെ ഭാ​ര്യ എ​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ലാ​യി​രി​ക്ക​ണം എ​ന്ന ചി​ന്താ​ഗ​തി​ക്കാ​ര​നാ​യി​രു​ന്നു. അ​തി​ല്‍ നി​ന്ന് പു​റ​ത്തു ക​ട​ക്കാ​ന്‍ എ​നി​ക്ക് കു​റ​ച്ച​ധി​കം സ​മ​യ​മെ​ടു​ത്തു. അ​ത്ര​യും പോ​രാ​ടി​യാ​ണ് പി​ന്നീ​ട് ഞാ​ന്‍ തി​രി​ച്ചു വ​ന്ന​തും, സി​നി​മ സം​വി​ധാ​നം ചെ​യ്ത​തു​മെ​ല്ലാം", രോ​ഹി​ണി പ​റ​യു​ന്നു.

"52 വ​ര്‍​ഷ​ത്തോ​ള​മാ​യി ഞാ​ന്‍ ഇ​ൻ​ഡ​സ്ട്രി​യി​ലു​ണ്ട്. ര​ഘു​വ​ര​ന്‍ എ​ന്‍റെ മു​ന്‍ ഭ​ര്‍​ത്താ​വ് ആ​ണ്, എ​ന്‍റെ കു​ട്ടി​യു​ടെ അ​ച്ഛ​നാ​ണ്. പ​ക്ഷേ എ​ന്‍റെ സി​നി​മ ജീ​വി​തം, ഞാ​ന്‍ ചെ​യ്ത എ​ല്ലാ കാ​ര്യ​ങ്ങ​ളും ര​ഘു​വ​ര​ന്‍ എ​ന്ന ഒ​റ്റ മ​നു​ഷ്യ​ന്‍റെ പേ​രി​ല്‍ ആ​ശ്ര​യി​ച്ചി​രി​ക്കു​ന്ന​തി​ല്‍ വേ​ദ​ന​യു​ണ്ട്. ഏ​ഴ് വ​ര്‍​ഷം ഞ​ങ്ങ​ള്‍ ഒ​ന്നി​ച്ച് ജീ​വി​ച്ച കാ​ല​ത്തെ കു​റി​ച്ചും, വേ​ര്‍​പി​രി​ഞ്ഞ​തി​നെ കു​റി​ച്ചും എ​ല്ലാം ഞാ​ന്‍ പ​റ​ഞ്ഞു ക​ഴി​ഞ്ഞു. ഇ​നി എ​ന്‍റെ സി​നി​മ​ക​ളെ കു​റി​ച്ച് ചോ​ദി​ക്കൂ, എ​ന്നെ കു​റി​ച്ച് ചോ​ദി​ക്കൂ എ​ന്നാ​ണ് ഞാ​നി​പ്പോ​ള്‍ പ​റ​യാ​റു​ള്ള​ത്. ഒ​രു വ്യ​ക്തി എ​ന്ന നി​ല​യി​ലും ഒ​രു അ​ഭി​നേ​ത്രി എ​ന്ന നി​ല​യി​ലും അ​ത് ഞാ​ന്‍ അ​ര്‍​ഹി​ക്കു​ന്നു. എ​നി​ക്ക് വേ​ണ്ടി​യൊ​രു അ​ട​യാ​ള​പ്പെ​ടു​ത്ത​ല്‍ ഉ​ണ്ടാ​യി​രി​ക്ക​ണം", രോ​ഹി​ണി കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Latest News

Corehub Up