Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Railway Riots

പാ​​​​​​റ്റ്ന​​​​​​യി​​​​​​ൽ റെ​​യി​​ൽ​​വേ ക​​​​​​ലാ​​​​​​പം; ആ​​​​​റു​​​​​ പേ​​​​​ർ അ​​​​​റ​​​​​സ്റ്റി​​​​​ൽ

പാ​​​​​​​റ്റ്ന: മ​​​​​​​ത്സ​​​​​​​ര​​​​​​​പ​​​​​​​രീ​​​​​​​ക്ഷ​​​​​​​ക​​​​​​​ളി​​​​​​​ൽ പ​​​​​​​ങ്കെ​​​​​​​ടു​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​നു വി​​​​​​വി​​​​​​ധ​​​​​​ ന​​​​​​ഗ​​​​​​ര​​​​​​ങ്ങ​​​​​​ളി​​​​​​ലേ​​​​​​ക്കു ട്രെ​​​​​​യി​​​​​​ൻ സ​​​​​​ർ​​​​​​വീ​​​​​​സ് ഇ​​​​​​ല്ലെ​​​​​​ന്നാ​​​​​​രോ​​​​​​പി​​​​​​ച്ച് ബി​​​​​ഹാ​​​​​റി​​​​​ലെ പാ​​​​​റ്റ്ന​​​​​യി​​​​​ൽ ഉ​​​​​ദ്യോ​​​​​ഗാ​​​​​ർ​​​​​ഥി​​​​​ക​​​​​ളു​​​​​ടെ ക​​​​​​ലാ​​​​​​പം.

ട്രെ​​​​​​യി​​​​​​ൻ ഗ​​​​​​താ​​​​​​ഗ​​​​​​തം ത​​​​​​ട​​​​​​യു​​​​​ക​​​​​യും ക​​​​ല്ലേ​​​​റ് ന​​​​ട​​​​ത്തു​​​​ക​​​​യും ചെ​​​​യ്ത യു​​​​​​വാ​​​​​​ക്ക​​​​​​ളെ ആ​​​​​കാ​​​​​ശ​​​​​ത്തേ​​​​​ക്കു വെ​​​​​ടി​​​​​വ​​​​​ച്ചാ​​​​​ണ് പോ​​​​​ലീ​​​​​സ് തു​​​​​ര​​​​​ത്തി​​​​​യ​​​​​ത്. ഇ​​​​​തി​​​​​നൊ​​​​​പ്പം ലാ​​​​​ത്തി​​​​​ച്ചാ​​​​​ർ​​​​​ജും ക​​​​​ണ്ണീ​​​​​ർ​​​​​വാ​​​​​ത​​​​​ക​​​​​ം പ്ര​​​​​യോ​​​​​ഗി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു.

ക​​​​ല്ലേ​​​​റി​​​​ൽ നി​​​​ര​​​​വ​​​​ധി പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. അ​​​​​ക്ര​​​​​മ​​​​​ങ്ങ​​​​​ളു​​​​​ടെ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ൽ ആ​​​​​റ് യു​​​​​വാ​​​​​ക്ക​​​​​ളെ പോ​​​​​ലീ​​​​​സ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തു. സം​​​​​ഘ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നു​​​​​ശ്ര​​​​​മി​​​​​ച്ച​​​​​വ​​​​​രെ സി​​​​സി​​​​ടി​​​​വി ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ച് പി​​​​​ടി​​​​​കൂ​​​​​ടാ​​​​​നു​​​​​ള്ള ശ്ര​​​​​മം തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും പോ​​​​​ലീ​​​​​സ് അ​​​​​റി​​​​​യി​​​​​ച്ചു.

പാ​​​​​​​റ്റ്ന​​​​​​​യ്ക്കു സ​​​​​​​മീ​​​​​​​പം പാ​​​​​​​ട​​​​​​​ലി​​​​​​​പു​​​​​​​ത്ര സ്റ്റേ​​​​​​​ഷ​​​​​​​നി​​​​​​​ൽ ഞാ​​​​​​​യ​​​​​​​റാ​​​​​​​ഴ്ച പു​​​​​​​ല​​​​​​​ർ​​​​​​​ച്ചെ​​​​​​​യോ​​​​​​​ടെ​​​​​​​യാ​​​​​​​ണ് സം​​​​​​​ഘ​​​​​​​ർ​​​​​​​ഷം തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ​​​​​​​ത്. ബി​​​​​​​ഹാ​​​​​​​ര്‍ പോ​​​​​​ലീ​​​​​​സ് റി​​​​​​​ക്രൂ​​​​​​​ട്ട്‌​​​​​​​മെ​​​​​​​ന്‍റ് പ​​​​​​​രീ​​​​​​​ക്ഷ​​​​​യ്ക്കാ​​​​​യി വി​​​​​വി​​​​​ധ ന​​​​​ഗ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്കു പോ​​​​​കാ​​​​​നെ​​​​​ത്തി​​​​​യ​​​​​താ​​​​​യി​​​​​രു​​​​​ന്നു ഉ​​​​​ദ്യോ​​​​​ഗാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ. ട്രെ​​​​​യി​​​​​നു​​​​​ക​​​​​ൾ വൈ​​​​​കി​​​​​യ​​​​​തോ​​​​​ടെ പ്ര​​​​​തി​​​​​ഷേ​​​​​ധം രൂ​​​​​പ​​​​​പ്പെ​​​​​ട്ടു. ഉ​​​​​​​ദ്യോ​​​​​​​ഗാ​​​​​​​ര്‍ഥി​​​​​​​ക​​​​​​​ള്‍ പ്ര​​​​​​​തി​​​​​​​ഷേ​​​​​​​ധ​​​​​​​വു​​​​​​​മാ​​​​​​​യി റെ​​​​​​​യി​​​​​​​ല്‍വേ പാ​​​​​​​ള​​​​​​​ങ്ങ​​​​​​​ളി​​​​​​​ലേ​​​​​ക്ക് ഇ​​​​​റ​​​​​ങ്ങി.

പു​​​​ല​​​​ർ​​​​ച്ചെ ര​​​​ണ്ടിന് പ്ര​​​​ത്യേ​​​​ക ട്രെ​​​​യി​​​​ൻ എ​​​​ത്തി​​​​യെ​​​​ങ്കി​​​​ലും സ​​​​മ​​​​ര​​​​ക്കാ​​​​ർ പി​​​​ന്മാ​​​​റാ​​​​ൻ ത​​​​യാറാ​​​​യി​​​​ല്ല. ഇ​​​​വ​​​​രെ ബ​​​​ല​​​​മാ​​​​യി ഒ​​​​ഴി​​​​പ്പി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്പോ​​​​ഴാ​​​​ണ് ക​​​​ല്ലേ​​​​റുണ്ടായത്. മൂ​​​​ന്നു​​​​മ​​​​ണി​​​​യോ​​​​ടെ​​​​യാ​​​​ണ് മു​​​​ഴു​​​​വ​​​​ൻ പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​രെ​​​​യും ട്രാ​​​​ക്കി​​​​ൽനി​​​​ന്ന് മാ​​​​റ്റി​​​​യ​​​​ത്. ഇ​​​​തി​​​​നി​​​​ടെ എ​​​​ട്ടു റൗ​​​​ണ്ട് ആ​​​​കാ​​​​ശ​​​​ത്തേ​​​​ക്ക് വെ​​​​ടി​​​​വ​​​​ച്ചു​​​​വെ​​​​ന്നും പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു.

സം​​​​ഘ​​​​ർ​​​​ഷം രൂ​​​​ക്ഷ​​​​മാ​​​​യ​​​​തി​​​​നി​​​​ടെ ഇ​​​​​രു​​​​​ഭാ​​​​​ഗ​​​​​ത്തു​​​​​നി​​​​​ന്നു​​​​​മു​​​​​ള്ള ട്രെ​​​​​യി​​​​​ൻ ഗ​​​​​താ​​​​​ഗ​​​​​തം നി​​​​​ല​​​​​ച്ചു. നി​​​​​ര​​​​​വ​​​​​ധി ട്രെ​​​​​യി​​​​​നു​​​​​ക​​​​​ൾ സ​​​​​മീ​​​​​പ​​​​​സ്റ്റേ​​​​​ഷ​​​​​നു​​​​​ക​​​​​ളി​​​​​ൽ പി​​​​​ടി​​​​​ച്ചി​​​​​ട്ടു. ഇ​​​​​തോ​​​​​ടെ പ​​​​​തി​​​​​നാ​​​​​യി​​​​​ര​​​​​ക്ക​​​​​ണ​​​​​ക്കി​​​​​ന് യാ​​​​​ത്ര​​​​​ക്കാ​​​​​ർ വ​​​​​ല​​​​​ഞ്ഞു.

റെ​​​​​​​യി​​​​​​​ല്‍വേ​ അ​​​​​​ധി​​​​​​കൃ​​​​​​ത​​​​​​രും ഡാ​​​​​​​നാ​​​​​​​പുര്‍ സ​​​​​​​ബ് ഡി​​​​​​​വി​​​​​​​ഷ​​​​​​​ന​​​​​​​ല്‍ മ​​​​​​​ജി​​​​​​​സ്‌​​​​​​​ട്രേ​​​​​റ്റും ഉ​​​​​ന്ന​​​​​ത പോ​​​​​ലീ​​​​​സ് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രും സ്ഥ​​​​ല​​​​ത്തെ​​​​ത്തി ഉ​​​​​​​ദ്യോ​​​​​​​ഗാ​​​​​​​ര്‍ഥി​​​​​​​ക​​​​​​​ള്‍ക്കാ​​​​​​​യി പ്ര​​​​​​​ത്യേ​​​​​​​ക ട്രെ​​​​​​​യി​​​​​​​ന്‍ സ​​​​​​​ര്‍വി​​​​​​​സു​​​​​​​ക​​​​​​​ള്‍ ഏ​​​​​​​ര്‍പ്പെ​​​​​​​ടു​​​​​​​ത്തു​​​​ക​​​​യാ​​​​യി​​​​ രു​​​​ന്നു.

Latest News

Corehub Up