Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Railway Road

Kollam

റെ​യി​ല്‍​വേ വ​ഴി​യ​ട​ച്ചു: പ​ര​വൂ​രി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​ം

പ​ര​വൂ​ര്‍: പ​ര​വൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ഒ​ന്നാം പ്ലാ​റ്റ്‌​ഫോ​മി​ന്‍റെ കി​ഴ​ക്കു ഭാ​ഗ​ത്തു​ള്ള വ​ഴി റെ​യി​ല്‍​വേ വേ​ലി കെ​ട്ടി അ​ട​ച്ചു.
മു​നി​സി​പ്പ​ല്‍ പാ​ര്‍​ക്കി​നു സ​മീ​പ​ത്തെ വ​ഴി​യാ​ണ് ഇ​രു​മ്പു വേ​ലി ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​യ​ട​ച്ച​ത്.

റെ​യി​ല്‍​വേ​യു​ടെ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​ട്ടു​ണ്ട്. ദി​വ​സേ​ന നൂ​റി​ലേ​റെ യാ​ത്ര​ക്കാ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന വ​ഴി സു​ര​ക്ഷ​യു​ടെ പേ​രി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം റെ​യി​ല്‍​വേ അ​ട​ച്ച​ത്.

ഇ​തോ​ടെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ യാ​ത്ര​ക്കാ​രും റെ​യി​ല്‍​വേ ഫു​ട് ഓ​വ​ര്‍ ബ്രി​ഡ്ജി​ന്‍റെ പ​ട​വു​ക​ള്‍ ക​യ​റാ​ന്‍ സാ​ധി​ക്കാ​ത്ത​വ​രും ദു​രി​ത​ത്തി​ലാ​യി.റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ വ​യോ​ജ​ന-​ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​ക്കാ​തെ പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്കു​ള്ള വ​ഴി കെ​ട്ടി​യ​ട​ച്ച​തി​ലാ​ണു പ്ര​തി​ഷേ​ധം.

റെ​യി​ല്‍​വേ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ല്‍ നി​ന്ന് അ​ക​ത്തേ​ക്കും പു​റ​ത്തേ​ക്കും പോ​കാ​ന്‍ റെ​യി​ല്‍​വേ ടെ​ര്‍​മി​ന​ലി​ലെ ക​വാ​ടം മാ​ത്ര​മാ​ണു നി​യ​മ​പ​ര​മാ​യി അ​നു​വ​ദ​നീ​യ​വും സു​ര​ക്ഷി​ത​വു​മാ​യ വ​ഴി എ​ന്ന വാ​ദ​മാ​ണു റെ​യി​ല്‍​വേ​യു​ടേ​ത്.എ​ന്നാ​ല്‍ ലി​ഫ്റ്റ് സം​വി​ധാ​ന​മി​ല്ലാ​ത്ത പ​ര​വൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ഒ​ന്നാം പ്ലാ​റ്റ്‌​ഫോ​മി​ന്‍റെ കി​ഴ​ക്കു ഭാ​ഗ​ത്തെ പ്ര​വേ​ശ​നം ത​ട​ഞ്ഞ​തു ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ​യും പ​ട​വു​ക​ള്‍ ക​യ​റാ​ന്‍ ബു​ദ്ധി​മു​ട്ടു​ള്ള​വ​രു​ടെ​യും ട്രെ​യി​ന്‍ യാ​ത്ര മു​ട​ക്കുംപ​ത്തി​ല​ധി​കം എ​ക്‌​സ്പ്ര​സ്, പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ള്‍ വീ​ത​മാ​ണു പ​ര​വൂ​ര്‍ സ്റ്റേ​ഷ​നി​ല്‍ നി​ര്‍​ത്തു​ന്ന​ത്.

സ്റ്റേ​ഷ​നി​ല്‍ നി​ര്‍​ത്തി​യി​ടു​ന്ന ട്രെ​യി​നു​ക​ള്‍ ഒ​ഴി​കെ മ​റ്റു ട്രെ​യി​നു​ക​ളെ​ല്ലാം 2,3 പ്ലാ​റ്റ് ഫോ​മു​ക​ളി​ലാ​ണ് എ​ത്തു​ന്ന​ത്. ഇ​വി​ടേ​ക്ക് എ​ത്താ​ന്‍ ഫു​ട് ഓ​വ​ര്‍ ബ്രി​ഡ്ജ് മാ​ത്ര​മാ​ണ് ഇ​നി യാ​ത്ര​ക്കാ​ര്‍​ക്ക് ഏ​ക ആ​ശ്ര​യം.മി​ക്ക ട്രെ​യി​നു​ക​ളി​ലും ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ കോ​ച്ച് ട്രെ​യി​നി​ന്‍റെ മു​ന്‍​ഭാ​ഗ​ത്തോ പി​ന്നി​ലോ ആ​യി​രി​ക്കും.

പ​ര​വൂ​രി​ല്‍ ട്രെ​യി​നി​റ​ങ്ങി കെ​എ​സ്ഇ​ബി ഓ​ഫീ​സി​ന്‍റെ മു​ന്നി​ലെ ബ​സ് സ്റ്റോ​പ്പി​ല്‍ നി​ന്ന് ഉ​ള്‍​നാ​ടു​ക​ളി​ലേ​ക്കു​ള്ള അ​വ​സാ​ന ബ​സ് പി​ടി​ച്ചു വീ​ട്ടി​ലെ​ത്തു​ന്ന​വ​രു​ടെ യാ​ത്ര​യും ഇ​നി ദു​രി​ത​ത്തി​ലാ​കും. പ്ര​വേ​ശ​ന ക​വാ​ടം വ​ഴി ന​ട​ന്നെ​ത്തു​മ്പോ​ഴേ​ക്കും ബ​സ് പോ​യി​ട്ടു​ണ്ടാ​കുംപ​ര​വൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്റെ പ്ര​ധാ​ന ക​വാ​ട​ത്തി​ലെ സ്ഥ​ല​പ​രി​മി​തി കാ​ര​ണം ഇ​വി​ടെ യാ​ത്ര​ക്കാ​രെ ഇ​റ​ക്കാ​നോ ക​യ​റ്റാ​നോ ഒ​രേ സ​മ​യം ഒ​രു വാ​ഹ​ന​ത്തി​നു മാ​ത്ര​മേ സ്ഥ​ലം തി​ക​യു​ക​യു​ള്ളൂ.

കി​ഴ​ക്കു ഭാ​ഗ​ത്തെ പ്ര​വേ​ശ​നം ത​ട​യു​ന്ന​തോ​ടു കൂ​ടി റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍റെ ടി​ക്ക​റ്റ് കൗ​ണ്ട​ര്‍ സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​ത്ത് രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും രൂ​ക്ഷ​മാ​യ തി​ക്കും തി​ര​ക്കു​മാ​യി​രി​ക്കും അ​നു​ഭ​വ​പ്പെ​ടു​ക.റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍റെ കി​ഴ​ക്ക് ഭാ​ഗ​ത്തെ പ്ര​വേ​ശ​നം ത​ട​ഞ്ഞ റെ​യി​ല്‍​വേ ന​ട​പ​ടി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ ചെ​യ​ര്‍​പ​ഴ്സ​ൺ ജെ. ​ജ​യ​ലാ​ല്‍ ഉ​ണ്ണി​ത്താ​ന്‍ പ​ര​വൂ​ര്‍ റെ​യി​ല്‍​വ സ്റ്റേ​ഷ​ന്‍ മാ​സ്റ്റ​ര്‍​ക്കു നി​വേ​ദ​നം ന​ല്‍​കി.
കെ​ട്ടി​യ​ട​ച്ച ഭാ​ഗ​ത്ത് ഓ​വ​ര്‍ ബ്രി​ഡ്ജ് നി​ര്‍​മാ​ണം ന​ട​ത്തു​ന്ന​തു​വ​രെ പ്ര​വേ​ശ​നം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് റെ​യി​ല്‍​വേ ഡി​വി​ഷ​ണ​ല്‍ മാ​നേ​ജ​ര്‍​ക്കു ക​ത്ത് ന​ല്‍​കു​മെ​ന്നും ചെ​യ​ര്‍​മാ​ന്‍ അ​റി​യി​ച്ചു.

Latest News

Corehub Up